എനിക്കു തന്ന പ്രോട്ടോക്കോൾ നിയമത്തിൽ മേയറുടെ പദവി കാണിച്ചിരിക്കുന്നത് ഡപ്യൂട്ടി സ്പീക്കറുടെ താഴെയാണ്. അത് എംപിയ്ക്കും എംഎൽഎയ്ക്കും മുകളിലുമാണ്. ആ പദവിക്കു സല്യൂട്ട് ഉണ്ടോ എന്ന സംശയമാണു ഞാൻ ഡിജിപിയോടു ചോദിച്ചത്. എനിക്കു സംശയം ചോദിക്കാൻ അധികാരമില്ലേ? ... Thrissur Mayor Salute Controversy

എനിക്കു തന്ന പ്രോട്ടോക്കോൾ നിയമത്തിൽ മേയറുടെ പദവി കാണിച്ചിരിക്കുന്നത് ഡപ്യൂട്ടി സ്പീക്കറുടെ താഴെയാണ്. അത് എംപിയ്ക്കും എംഎൽഎയ്ക്കും മുകളിലുമാണ്. ആ പദവിക്കു സല്യൂട്ട് ഉണ്ടോ എന്ന സംശയമാണു ഞാൻ ഡിജിപിയോടു ചോദിച്ചത്. എനിക്കു സംശയം ചോദിക്കാൻ അധികാരമില്ലേ? ... Thrissur Mayor Salute Controversy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എനിക്കു തന്ന പ്രോട്ടോക്കോൾ നിയമത്തിൽ മേയറുടെ പദവി കാണിച്ചിരിക്കുന്നത് ഡപ്യൂട്ടി സ്പീക്കറുടെ താഴെയാണ്. അത് എംപിയ്ക്കും എംഎൽഎയ്ക്കും മുകളിലുമാണ്. ആ പദവിക്കു സല്യൂട്ട് ഉണ്ടോ എന്ന സംശയമാണു ഞാൻ ഡിജിപിയോടു ചോദിച്ചത്. എനിക്കു സംശയം ചോദിക്കാൻ അധികാരമില്ലേ? ... Thrissur Mayor Salute Controversy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയായിരുന്നു ആദ്യം. ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നും സല്യൂട്ട് നൽകാൻ ഉത്തരവിറക്കണമെന്നും തൃശൂർ മേയർ എം.കെ.വര്‍ഗീസ് ഡിജിപിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുകയും ചെയ്തു. അതു വൻ ചർച്ചയായി. വിഷയം ഒന്നൊതുങ്ങിത്തീർന്നപ്പോൾ അടുത്ത പ്രശ്നം. വിജയ ദിനാചരണത്തിനായി പൂങ്കുന്നം ഗവ. സ്കൂളിൽ സ്ഥാപിച്ച ബോർഡിലെ ഫോട്ടോ ചെറുതായിപ്പോയെന്നായിരുന്നു അടുത്ത പരാതി. 

കോർപറേഷൻ പരിധിയിലെ ചടങ്ങുകളിൽ തന്നെ അധ്യക്ഷൻ ആക്കുന്നില്ലെന്നും പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും മറ്റൊരു പരാതി. എന്തുകൊണ്ടാണ് മേയർ ഇത്തരത്തിൽ തുടർ പരാതികൾ ഉന്നയിക്കുന്നത്? ‘സ്വന്തം വീട്ടിൽ മുതിർന്നവരെ വശത്തേക്കു മാറ്റി നിർത്തി കാര്യങ്ങൾ തീരുമാനിക്കുന്ന പാരമ്പര്യം തനിക്കില്ലെന്നും അതുകൊണ്ടാണു നഗര പിതാവിനെ മാറ്റിയിരുത്തുമ്പോൾ പ്രതികരിക്കുന്നതെന്നു’മായിരുന്നു മനോരമ ഓൺലൈനിന് അദ്ദേഹം നല്‍കിയ മറുപടി. വിവാദങ്ങൾക്കിടയിൽ എം.കെ.വർഗീസ് സംസാരിക്കുന്നു...

തൃശൂര്‍ മേയർ എം.കെ.വർഗീസ് (മധ്യത്തിൽ)
ADVERTISEMENT

നഗരപിതാവെന്നത് ആലങ്കാരികമായി പറയുന്നതല്ലേ...?

എന്നാരു പറഞ്ഞു? രാഷ്ട്രപതി വരുമ്പോൾ സ്വീകരിക്കുന്നതു മേയറല്ലേ? ലോകത്ത് എല്ലായിടത്തും മേയർ നഗരപിതാവാണ്. അതല്ലെന്ന് ആരും പറഞ്ഞിട്ടില്ല.

സല്യൂട്ട് ചോദിച്ചതും ആ നിലയിലാണോ?

ആണല്ലോ. എനിക്കു തന്ന പ്രോട്ടോക്കോൾ നിയമത്തിൽ മേയറുടെ പദവി കാണിച്ചിരിക്കുന്നത് ഡപ്യൂട്ടി സ്പീക്കറുടെ താഴെയാണ്. അത് എംപിയ്ക്കും എംഎൽഎയ്ക്കും മുകളിലുമാണ്. ആ പദവിക്കു സല്യൂട്ട് ഉണ്ടോ എന്ന സംശയമാണു ഞാൻ ഡിജിപിയോടു ചോദിച്ചത്. എനിക്കു സംശയം ചോദിക്കാൻ അധികാരമില്ലേ? ഞാൻ രേഖാമൂലം ചോദിച്ചതിന് ഒരു വർഷമായിട്ടും ഡിജിപി മറുപടി നൽകിയിട്ടില്ല.

ADVERTISEMENT

അവർ പറയട്ടെ മേയർമാർക്കു സല്യൂട്ടില്ലെന്ന്. ആ സമയത്തുണ്ട്, ഈ സമയത്തില്ല എന്നൊന്നും പറഞ്ഞാൽപോരാ. എം.കെ.വർഗീസിനു സല്യൂട്ടിനു വേണ്ടി ചോദിച്ചതല്ല. മേയർമാർക്കു വേണ്ടി ചോദിച്ചതാണ്. കേരളത്തിലെ മുഖ്യമന്ത്രി മേയറുടെ ഏതു കത്തിനും 7 ദിവസത്തിനകം മറുപടി നൽകും. മറുപടി കിട്ടി എന്നുറപ്പു വരുത്തുകയും ചെയ്യും. പൊലീസിന് ഈ മര്യാദ പാലിക്കേണ്ട എന്നുണ്ടോ?

ഫോട്ടോ ചെറുതായിപ്പോയി എന്നതുകൊണ്ട് പൂങ്കുന്നം ഗവ.സ്കൂളിന്റെ വിദ്യാഭ്യാസ അവാർഡ് പരിപാടിയിൽനിന്ന് ഇറങ്ങിപ്പോന്നതു ശരിയാണോ?

സംശയമെന്താണ്? അവിടെ ഉദ്ഘാടകനും അധ്യക്ഷനും വേറെ ആളാണ്. ‍ഞാൻ മുഖ്യാതിഥി. ആ പദവി എനിക്കു വേണ്ട. കോർപറേഷൻ പരിധിയിലെ സർക്കാർ സ്കൂളിന്റെ കസ്റ്റോഡിയൻ മേയറും കോർപറേഷനുമാണ്. അവിടെ ഞാൻ അതിഥിയല്ല, ആതിഥേയനാണ്. എന്റെ വീട്ടിൽ ഞാനെങ്ങനെയാണ് അതിഥിയും വന്നു കയറുന്നവർ ആതിഥേയനുമാകുന്നത്. അധ്യക്ഷ സ്ഥാനം ആരു മേയറായാലും അദ്ദേഹത്തിനുള്ളതാണ്. എന്റെ വീട്ടിൽ ഞാനാണു ഗൃഹനാഥൻ. വേണ്ടപ്പെട്ടവരെ കുത്തിക്കയറ്റാൻ വേണ്ടി എന്റെ വീട്ടിൽ എന്നെ അതിഥിയാക്കാൻ നോക്കരുത്.

കോൺഗ്രസുകാരനായിരുന്ന താങ്കൾ ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോൾ സിപിഎം ആവശ്യപ്പെട്ടിട്ടു മേയറായതാണ്. പാർട്ടിയോട് ഇക്കാര്യം പറഞ്ഞിരുന്നോ?

ADVERTISEMENT

സല്യൂട്ട് വിവാദത്തിലും സ്കൂൾ പ്രശ്നത്തിലും എന്നോട് സിപിഎമ്മോ എൽഡിഎഫോ ഒന്നും ചോദിച്ചിട്ടില്ല. ചോദിച്ചാൽ മറുപടി നൽകും. ഞാൻ തുറന്നു പറഞ്ഞു കാര്യം നടത്തുന്ന ആളാണ്.

സ്കൂളിലെ വിദ്യാഭ്യാസ അവാർഡ് ദാന പരിപാടിയുടെ ബോർഡിൽ ഫോട്ടോ ചെറുതാക്കി കൊടുത്തതു കണ്ടപ്പോൾ വേദന തോന്നിയോ?

എം.കെ.വർഗീസിനു വേദനിച്ചില്ല. മേയർക്കു വേദനിച്ചു. കോർപറേഷന്റെ കീഴിലുള്ള സർക്കാർ സ്കൂളിൽ മേയർ മുഖ്യാതിഥിയും ഉദ്ഘാടകനും അധ്യക്ഷനും പുറത്തുനിന്നുള്ളവരുമാകുമ്പോൾ മേയർക്കു വേദനിക്കും. ഏറ്റവും അവസാനം ചെറുതാക്കി മേയറുടെ ഫോട്ടോ കൊടുത്തിരിക്കുന്നു. എം.കെ.വർഗീസിന് ഇതു പ്രശ്നമല്ല. മേയർക്കു പ്രശ്നമാണ്. മേയർ പദവിയെ താഴ്ത്തിക്കെട്ടാൻ ആരു ശ്രമിച്ചാലും ഞാനീ കസേരയിലുള്ളിടത്തോളം കാലം എതിർക്കും. ഞാനല്ല ആരു മേയറായാലും അപമാനിക്കാൻ പാടില്ല.

സിപിഎം താങ്കളെ തിരുത്താറുണ്ടോ?

തെറ്റു പറ്റിയാൽ ആർക്കും തിരുത്താം. ഇതുവരെ എൽഡിഎഫ് യോഗത്തിൽ ഞാൻ തെറ്റു ചെയ്തുവെന്ന് ആരും പറഞ്ഞിട്ടില്ല. തെറ്റാണെന്ന് എന്നെ ബോധ്യപ്പെടുത്തിയാൽ തിരുത്തും.

കുറച്ചുകൂടി മയപ്പെട്ടു കൂടെ?

മേയർ എന്ന പദവിയെ ആരു മാനിച്ചില്ലെങ്കിലും ഞാൻ പ്രതികരിക്കും. എനിക്കു സല്യൂട്ട് വേണ്ട. പക്ഷേ അതിന് അർഹതയുണ്ടോ ഇല്ലയോ എന്ന മറുപടി ഡിജിപി നൽകണം. ഇല്ലെങ്കിൽ വേണ്ടന്നേയ്. കിട്ടണമെന്നു നിർബന്ധമില്ല. പക്ഷേ കാര്യം വ്യക്തമായി പറയണം. കോർപറേഷൻ പരിധിയിലെ സർക്കാർ ചടങ്ങുകളിൽ മേയർക്കു അർഹിക്കുന്ന പദവി നൽകുകയും വേണം. ഈ പറയുന്നത് എനിക്കു വേണ്ടിയല്ല, മേയർ എന്ന പദവിയുടെ അന്തസ്സിനു വേണ്ടിയാണ്.

English Summary: Interview with Thrissur Corporation Mayor MK Varghese 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT