ഹിറ്റ്ലറുടെ കാലം പഴങ്കഥയാക്കി ‘മുട്ടി’ മടങ്ങുന്നു; ജർമനിക്ക് ഇത് യുഗാന്ത്യം
നിര്‍ണായക ഘട്ടങ്ങളില്‍ യൂറോപ്പിലെ ഭരണാധികാരികളും ജനങ്ങളും കാതോര്‍ത്ത ഒരു ശബ്ദമുണ്ടായിരുന്നു; ശ്രദ്ധാപൂർവം, ബുദ്ധിപരമായി തീരുമാനങ്ങളെടുത്തിരുന്ന അംഗല മെര്‍ക്കല്‍ എന്ന വനിത. നീണ്ട 16 വര്‍ഷത്തെ ഭരണത്തിനുശേഷം മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലര്‍ പദവി ഒഴിയുമ്പോള്‍ ഒരു യുഗം അവസാനിക്കുകയാണ്...Angela Merkel, Angela Merkel manorama news, Angela Merkel age, Angela Merkel life
നിര്‍ണായക ഘട്ടങ്ങളില്‍ യൂറോപ്പിലെ ഭരണാധികാരികളും ജനങ്ങളും കാതോര്‍ത്ത ഒരു ശബ്ദമുണ്ടായിരുന്നു; ശ്രദ്ധാപൂർവം, ബുദ്ധിപരമായി തീരുമാനങ്ങളെടുത്തിരുന്ന അംഗല മെര്‍ക്കല്‍ എന്ന വനിത. നീണ്ട 16 വര്‍ഷത്തെ ഭരണത്തിനുശേഷം മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലര്‍ പദവി ഒഴിയുമ്പോള്‍ ഒരു യുഗം അവസാനിക്കുകയാണ്...Angela Merkel, Angela Merkel manorama news, Angela Merkel age, Angela Merkel life
നിര്‍ണായക ഘട്ടങ്ങളില്‍ യൂറോപ്പിലെ ഭരണാധികാരികളും ജനങ്ങളും കാതോര്‍ത്ത ഒരു ശബ്ദമുണ്ടായിരുന്നു; ശ്രദ്ധാപൂർവം, ബുദ്ധിപരമായി തീരുമാനങ്ങളെടുത്തിരുന്ന അംഗല മെര്‍ക്കല്‍ എന്ന വനിത. നീണ്ട 16 വര്‍ഷത്തെ ഭരണത്തിനുശേഷം മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലര്‍ പദവി ഒഴിയുമ്പോള്‍ ഒരു യുഗം അവസാനിക്കുകയാണ്...Angela Merkel, Angela Merkel manorama news, Angela Merkel age, Angela Merkel life
നിര്‍ണായക ഘട്ടങ്ങളില്‍ യൂറോപ്പിലെ ഭരണാധികാരികളും ജനങ്ങളും കാതോര്‍ത്ത ഒരു ശബ്ദമുണ്ടായിരുന്നു; ശ്രദ്ധാപൂർവം, ബുദ്ധിപരമായി തീരുമാനങ്ങളെടുത്തിരുന്ന അംഗല മെര്‍ക്കല്‍ എന്ന വനിത. നീണ്ട 16 വര്‍ഷത്തെ ഭരണത്തിനുശേഷം മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലര്‍ പദവി ഒഴിയുമ്പോള്‍ ഒരു യുഗം അവസാനിക്കുകയാണ്. ബൃഹത്തായ ചരിത്രമുള്ള രാജ്യമാണ് ജര്‍മനി. യുദ്ധവും ഏകാധിപത്യവും വിവേചനവും അരക്ഷിതാവസ്ഥയുമെല്ലാം നീണ്ട കാലം അനുഭവിച്ച ജനത. ജര്‍മനിയിലെ പ്രായമായ പലരും ഇന്നും ആ വേദനകളുടെ കാലത്തെ ഓര്‍ക്കാന്‍ പോലും താല്‍പര്യപ്പെടുന്നില്ല.
പഴയതെല്ലാം തമസ്‌കരിച്ച് ജര്‍മനി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 16 വര്‍ഷമായി ജര്‍മനിയുടെ മുന്നേറ്റത്തിന് ഇന്ധനം പകര്‍ന്നത് അംഗല മെര്‍ക്കല്‍ (67) എന്ന ശാസ്ത്രജ്ഞയായിരുന്നു. ഫോബ്‌സ് മാഗസിന്റെ, ‘ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത’കളുടെ പട്ടികയിൽ ഒരു പതിറ്റാണ്ടു കാലം തുടർച്ചയായി ഇടംപിടിച്ചയാളാണ് അംഗല മെര്‍ക്കല്‍. 2005 നവംബര്‍ 22 നാണ് ജര്‍മനിയുടെ ചാന്‍സലറായത്. തുടര്‍ച്ചയായി നാലു തവണ ചാന്‍സലര്‍ പദവിയിലിരുന്നപ്പോള്‍ നാലു യുഎസ് പ്രസിഡന്റുമാര്‍, നാലു ഫ്രഞ്ച് പ്രസിഡന്റുമാര്‍, അഞ്ചു ബ്രിട്ടിഷ് പ്രധാമന്ത്രിമാര്‍, എട്ട് ഇറ്റലി പ്രധാനമന്ത്രിമാര്‍ എന്നിങ്ങനെ ലോകനേതൃനിരയിലെ മുഖങ്ങള്‍ മാറിമറിഞ്ഞു. പക്ഷേ, കഴിഞ്ഞ 16 കൊല്ലവും മെര്‍ക്കല്‍ തന്നെയായിരുന്നു ജര്‍മനിയുടെ മുഖം. ചില ഘട്ടങ്ങളില്‍ അവര്‍ യൂറോപ്പിന്റെയും മുഖമായി മാറി.
ആഡംബരത്തെ പടിക്കു പുറത്തുനിര്‍ത്തിയ ജര്‍മന്‍കാരുടെ ‘മുട്ടി’
അംഗല മെര്‍ക്കലിന്റെ വിടവാങ്ങല്‍ ചടങ്ങിനോടനുബന്ധിച്ച്, തെരുവുകളിലും ബാല്‍ക്കണികളിലും ജനാലയ്ക്കരികിലും നിന്ന് ആളുകള്‍ 6 മിനിറ്റ് നിര്‍ത്താതെ കയ്യടിച്ചത് അവരെ ജര്‍മന്‍ ജനത എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിനു തെളിവായിരുന്നു. മെര്‍ക്കലിന് മക്കളില്ലെങ്കിലും അവര്‍ ജര്‍മന്‍ ജനതയുടെ അമ്മയായിരുന്നു. ജര്‍മന്‍ ഭാഷയിൽ അമ്മ എന്ന് അര്‍ഥം വരുന്ന ‘മുട്ടി’ എന്നാണ് അവർ അംഗലയെ വിളിച്ചത്. പ്രായമായ അമ്മമാരെ ജർമനിയിൽ മുട്ടർ എന്നാണ് വിളിക്കുന്നത്. സ്നേഹത്തോടെ ‘മുട്ടി’ എന്നും വിളിക്കും.
16 വര്‍ഷത്തെ ഭരണത്തിനിടെ ഒരിക്കല്‍പോലും അഴിമതിക്കാരിയെന്ന് ആരോപണമുണ്ടായില്ല. കുടുംബത്തിലെ ഒരംഗത്തെപ്പോലും അവർ സര്‍ക്കാര്‍ പദവികളിലേക്കു നിയോഗിച്ചില്ല. സ്ഥലം വാങ്ങിക്കൂട്ടാനോ വിലകൂടിയ കാറുകള്‍ വാങ്ങാനോ ആഡംബര വസതികള്‍ നിര്‍മിക്കാനോ അവര്‍ മെനക്കെട്ടില്ല. സംശുദ്ധ രാഷ്ട്രീയത്തിന്റെ ലാളിത്യവും പവിത്രതയും സ്വകാര്യ ജീവിതത്തിലും അവര്‍ കാത്തുസൂക്ഷിച്ചു.
ഒരിക്കല്‍ ഒരു മാധ്യമപ്രവർത്തക അംഗല മെര്‍ക്കലിനോട് ചോദിച്ചു– ‘നിങ്ങളെന്താണ് എന്നും ഒരേ തരം വസ്ത്രം ധരിക്കുന്നത്?’. ‘ഞാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരിയാണ്, മോഡല്‍ അല്ല’ എന്നായിരുന്നു അവരുടെ മറുപടി. മറ്റൊരവസരത്തില്‍, നിങ്ങള്‍ക്കു വീട്ടുജോലിക്കാരുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞാനും ഭര്‍ത്താവും കൂടിയാണ് വീട്ടുപണികള്‍ ചെയ്യുന്നത് എന്നായിരുന്നു മറുപടി. ജര്‍മന്‍ ചാന്‍സലര്‍ ആയതിനു ശേഷവും, മുൻപു താമസിച്ചിരുന്ന ബെര്‍ലിനിലെ അതേ ഫ്ലാറ്റില്‍ തന്നെയാണ് അവർ താമസിച്ചത്. രസതന്ത്ര അധ്യാപകനായ ഭര്‍ത്താവ് ജൊവാക്കിം സവൊരുമൊത്തുള്ള ലളിതജീവിതമായിരുന്നു മെര്‍ക്കലിന്റേത്. തുണി അലക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം ഇരുവരും ചേര്‍ന്നായിരുന്നു. ജര്‍മനി പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തിയപ്പോഴെല്ലാം, സാധാരണ ജീവിതം നയിക്കുന്ന ആ അസാധാരണ വനിതയുടെ നിശ്ചയദാര്‍ഢ്യവും തീരുമാനങ്ങളെടുക്കുന്നതിലെ കൃത്യതയും തുണയായി.
1990 ല്‍ ജര്‍മന്‍ ഏകീകരണത്തിനു ശേഷമാണു കിഴക്കന്‍ ജര്‍മനിയില്‍നിന്നുള്ള മെര്‍ക്കല്‍, ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സിഡിയു)യില്‍ പ്രധാന പദവികളിലേക്ക് ഉയര്‍ന്നത്. യാഥാസ്ഥിതിക നിലപാടുകളുണ്ടായിരുന്ന സിഡിയുവിനെ മധ്യമാര്‍ഗത്തിലേക്കു കൊണ്ടുവന്നതു മെര്‍ക്കലാണ്. പരിസ്ഥിതി, സാമൂഹികവിഷയങ്ങള്‍ തുടങ്ങി എതിരാളികള്‍ കയ്യടക്കിയിരുന്ന മേഖലകളിലെല്ലാം സിഡിയുവിനും അവര്‍ പേരുണ്ടാക്കിക്കൊടുത്തു. സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിനു നിയമസാധുത നല്‍കുന്നതില്‍ വരെ ആ മാറ്റം എത്തിച്ചേര്‍ന്നു.
ആറ്റില്‍ കളഞ്ഞാലും അളന്ന് കളയുന്ന മെര്‍ക്കല്‍
യൂറോസോണ്‍ പ്രതിസന്ധി, അഭയാര്‍ഥി പ്രശ്‌നം, ബ്രക്‌സിറ്റ്, കോവിഡ് എന്നിവയാണ് മെര്‍ക്കല്‍ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട ചില വെല്ലുവിളികള്‍. ആദ്യവട്ടം ചാന്‍സലറായ സമയത്താണ് യൂറോസോണ്‍ പ്രതിസന്ധി നേരിട്ടത്. സാമ്പത്തിക രംഗത്ത് വന്‍പരിഷ്‌കാരങ്ങളല്ല, മറിച്ച് വിവേകപൂര്‍ണമായ ചെറുചുവടുകള്‍ മതിയെന്ന നയമായിരുന്നു മെര്‍ക്കല്‍ സ്വീകരിച്ചത്. അപകടകരമായ സാഹസങ്ങള്‍ക്കു തുനിയാതെ നിതാന്തജാഗ്രത പാലിച്ചു. മിനിമം വേതനം നിലവില്‍വന്നതു മെര്‍ക്കലിന്റെ ഭരണകാലത്താണ്. തൊഴിലില്ലായ്മ ഗണ്യമായ തോതില്‍ കുറയ്ക്കാനുമായി.
യൂറോപ്പിനെയാകെ പിടിച്ചുകുലുക്കിയ യൂറോസോണ്‍ കടബാധ്യതയുടെ കൊടുംപ്രതിസന്ധിക്കാലത്ത്, സഹായധനം നല്‍കുന്നതിനുള്ള ഉപാധിയായി ഗ്രീസ്, പോര്‍ച്ചുഗല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ മേല്‍ മെര്‍ക്കല്‍ ഏര്‍പ്പെടുത്തിയ ഉഗ്രമായ ധനോപയോഗനിയന്ത്രണം വിമര്‍ശിക്കപ്പെട്ടു. വളരെ വൈകിപ്പോയ തീരെ ചെറിയ സഹായനടപടികളെന്ന ആരോപണവും വന്നു. എന്തുതന്നെയായാലും, സംശയാലുക്കളായ ജര്‍മന്‍കാരുടെ ആശങ്കകള്‍ തീര്‍ക്കാനും ജാമ്യനടപടികളുടെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്താനും മെര്‍ക്കലിനു കഴിഞ്ഞു. ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണമെന്ന നയമായിരുന്നു സഹായധന വിതരണത്തിന് മെര്‍ക്കല്‍ സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നിന്നതു മെര്‍ക്കലാണ്. കൂടുതല്‍ രാജ്യങ്ങള്‍ ബ്രിട്ടന്റെ പാത സ്വീകരിക്കാതെ നോക്കാനുള്ള മുന്‍കരുതല്‍ അവര്‍ സ്വീകരിച്ചു. മറ്റു രാജ്യങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതിന് അവർ ചുക്കാന്‍ പിടിച്ചു.
അഭയാര്‍ഥികള്‍ക്കായി വാതില്‍ തുറന്നു; തിരിച്ചടിയില്‍ അടിപതറി
2015 ലെ അഭയാര്‍ഥി പ്രതിസന്ധിയുടെ കാലത്ത്, ജര്‍മനിയിലെ പല സംഘടനകളുടെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെയും നിലപാടുകള്‍ക്കു വിരുദ്ധമായ നയമാണ് അംഗല മെര്‍ക്കല്‍ സ്വീകരിച്ചത്. യൂറോപ്പില്‍ കുടിയേറ്റവിരുദ്ധ വികാരം ശക്തമാകവേ, കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ജര്‍മനി സന്നദ്ധമാണെന്ന് മെര്‍ക്കല്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനമാണു യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കൂട്ടിയതെന്നു വിമര്‍ശനമുയര്‍ന്നു. ഇതാകട്ടെ, ജര്‍മന്‍ രാഷ്ട്രീയത്തിലും ധ്രുവീകരണങ്ങള്‍ക്കു കാരണമായി. ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡോയ്ച്ച്‌ലാന്‍ഡ് (എഎഫ്ഡി) എന്ന തീവ്ര വലതുപക്ഷ കക്ഷിയുടെ വളര്‍ച്ച മെര്‍ക്കലിന്റെ ഉദാരനയത്തിനേറ്റ തിരിച്ചടിയായി വിലയിരുത്തപ്പെട്ടു. പാര്‍ലമെന്റിലെ മുഖ്യ പ്രതിപക്ഷമായി എഎഫ്ഡി ഉയര്‍ന്നു.
തിരിച്ചടിയുടെ ആഘാതം കുറയ്ക്കാനായി മെര്‍ക്കലിന്റെ പിന്നീടുള്ള ശ്രമം. പ്രശ്‌നബാധിത മേഖലകളുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി പോലെയുള്ള രാജ്യങ്ങള്‍ക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും അഭയാര്‍ഥിപദ്ധതികള്‍ക്കായി ധനസഹായം നല്‍കി. യൂറോപ്പിലേക്ക് അഭയാര്‍ഥികള്‍ എത്തുന്നത് തടയാനായിരുന്നു പുതിയ നീക്കം. മെര്‍ക്കലിന്റെ വിശാലമനസ്‌കത മൂലം പത്തു ലക്ഷത്തിലധികം അഭയാര്‍ഥികളാണ് ജര്‍മനിയിലെത്തിയത്. എന്നാല്‍ അവരിൽ പലരും ജര്‍മനിക്കു തലവേദനയായതോടെ മെര്‍ക്കിലിന് തീരുമാനത്തില്‍നിന്നു പിന്നാക്കം പോകേണ്ടി വന്നു. അഭയാര്‍ഥികളെത്തുന്നത് നിയന്ത്രിക്കുക എന്നതു മാത്രമായിരുന്നു ശേഷിക്കുന്ന ഏക പോംവഴി.
നല്ല നാളേക്കായി
2011ലെ ഫുകുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ജര്‍മനിയിലെ ആണവനിലയങ്ങളുടെ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവന്ന് ഒടുവില്‍ പൂര്‍ണമായി അവസാനിപ്പിക്കാന്‍ മെര്‍ക്കല്‍ മുന്‍കയ്യെടുത്തപ്പോള്‍ ഞെട്ടിയതു സോഷ്യല്‍ ഡമോക്രാറ്റ്, ഗ്രീന്‍ പാര്‍ട്ടിക്കാരാണ്. ആണവനിലയങ്ങള്‍ക്കു ശേഷം മെര്‍ക്കലിന്റെ ശ്രദ്ധ കല്‍ക്കരി നിലയങ്ങളിലേക്കും നീണ്ടു. മെല്ലെ അവയുടെ പ്രവര്‍ത്തനങ്ങളും കുറച്ചുകൊണ്ടുവന്നു. പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഊര്‍ജസ്രോതസ്സുകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കി. 2045 ആകുമ്പോഴേക്കും കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന ലക്ഷ്യം അവതരിപ്പിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന്റെ പോലും കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യവര്‍ഷം 2050 ആണെന്നിരിക്കെയാണ് ജര്‍മനി ഒരു പടികൂടി മുന്‍പില്‍ എത്താന്‍ ശ്രമിക്കുന്നത്.
അസാധാരണ സഖ്യത്തില്‍ പുതിയ ജര്‍മനി
ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡമോക്രാറ്റ് പാര്‍ട്ടിയും ഗ്രീന്‍ പാര്‍ട്ടിയും ഫ്രീ ഡമോക്രാറ്റ് പാര്‍ട്ടിയും ചേര്‍ന്ന അസാധാരണ ത്രികക്ഷിസഖ്യമാണ് ഇനി ജര്‍മനിയെ നയിക്കുക. മധ്യഇടതു നിലപാടുള്ള സോഷ്യല്‍ ഡമോക്രാറ്റുകളും പരിസ്ഥിതിവാദികളായ ഗ്രീന്‍ പാര്‍ട്ടിക്കാരും ബിസിനസ് സൗഹൃദ അജൻഡയുള്ള ഫ്രീ ഡമോക്രാറ്റുകളും ചേരുന്ന പുതിയ സഖ്യത്തിന് പാര്‍ലമെന്റില്‍ മികച്ച ഭൂരിപക്ഷമുണ്ട്. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇങ്ങനെ ഒരു സഖ്യം രൂപപ്പെട്ടത്. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡമോക്രാറ്റ് യൂണിയന്‍ പ്രതിപക്ഷത്തിരിക്കും. സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ് ചാന്‍സലര്‍ പദവിയൊഴിഞ്ഞ്, കാവല്‍ മന്ത്രിസഭയെ നയിക്കുകയായിരുന്നു മെര്‍ക്കല്‍. അവരുടെ പിന്‍ഗാമിയായി ഒലാഫ് ഷോള്‍സ് വ്യാഴാഴ്ച അധികാരമേറ്റു. അംഗലയോടൊപ്പം വൈസ് ചാന്‍സലറും ധനമന്ത്രിയുമായിരുന്നു ഷോള്‍സ്.
ഹിറ്റ്‌ലറിന്റെ ഏകാധിപത്യഭരണത്തില്‍ നരകിച്ച ജര്‍മനി പഴങ്കഥയാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെല്ലാം മടിച്ചുനിന്നപ്പോള്‍ അഭയാര്‍ഥികള്‍ക്കായി വാതില്‍ മലര്‍ക്കെ തുറന്ന് ജര്‍മനി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വക്താക്കളായി. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറി. യൂറോപ്പിലെ മറ്റുരാജ്യങ്ങള്‍ക്ക് പോലും സഹായവും ദിശാബോധവും നല്‍കി. ജര്‍മനിയിലുണ്ടായ മാറ്റങ്ങള്‍ അനവധിയാണ്. ആ മാറ്റങ്ങള്‍ക്കത്രയും ചുക്കാന്‍ പിടിച്ചത് ലളിത ജീവിതം നയിച്ച ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ വനിതയാണ്. അംഗല മെര്‍ക്കല്‍ അധികാരമൊഴിഞ്ഞ്, ബുധനാഴ്ച പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജര്‍മനിയില്‍ ഒരു യുഗം അവസാനിച്ചിരിക്കുന്നു.
English Summary: Angela Merkel the end of an era