സൂം കോളിലൂടെ ജീവനക്കാരെ പുറത്താക്കൽ: സിഇഒ വിശാൽ ഗാർഗ് അവധിയിൽ പോകും
ന്യൂയോർക്ക്∙ സൂം കോളിലൂടെ 900 ജീവനക്കാരെ പുറത്താക്കിയ യുഎസ് ആസ്ഥാനമായ ബെറ്റർ.കോം കമ്പനി സിഇഒ വിശാൽ ഗാർഗ് അവധിയിൽ പ്രവേശിക്കുന്നു. കമ്പനിയുടെ ബോർഡ് യോഗം ചേർന്നതിനുശേഷം അയച്ച ഇമെയിൽ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമാണ് ഇതു റിപ്പോർട്ടു

ന്യൂയോർക്ക്∙ സൂം കോളിലൂടെ 900 ജീവനക്കാരെ പുറത്താക്കിയ യുഎസ് ആസ്ഥാനമായ ബെറ്റർ.കോം കമ്പനി സിഇഒ വിശാൽ ഗാർഗ് അവധിയിൽ പ്രവേശിക്കുന്നു. കമ്പനിയുടെ ബോർഡ് യോഗം ചേർന്നതിനുശേഷം അയച്ച ഇമെയിൽ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമാണ് ഇതു റിപ്പോർട്ടു ചെയ്തത്. വിശാൽ ഉടൻ അവധിയിൽ പ്രവേശിക്കണമെന്നു ബോർഡ് കർശന നിർദേശം നൽകിയതായാണ് സൂചന.
സൂം കോളിലൂടെ 900 പേരെ പിരിച്ചുവിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന്, നടപടി കൈകാര്യം ചെയ്ത രീതിയിൽ വീഴ്ച സംഭവിച്ചെന്നും ക്ഷമ ചോദിക്കുന്നതായും വിശാൽ അറിയിച്ചിരുന്നു. കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അയച്ച മെയിലിലാണ് വിശാൽ ക്ഷമാപണം നടത്തിയത്.
വിശാൽ അവധിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെവിൻ റയാൻ കമ്പനിയുടെ ചുമതലകൾ വഹിക്കുകയും ബോർഡിന് റിപ്പോർട്ട് ചെയ്യുകയും ചെയ്യും. സ്ഥാപനത്തിന്റെ മേൽനോട്ട ചുമതലകൾ വഹിക്കുന്നതിനു പുറത്തുനിന്നു മറ്റൊരു കമ്പനിയെ ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച സ്ഥിരീകരണത്തിനു ബെറ്റർ.കോം തയാറായിട്ടില്ല.
ഡിസംബർ ഒന്നാം തീയതിയാണ് വിശാൽ ഗാർഗ് സൂം കോളിലൂടെ ജീവനക്കാരെ ജോലിയിൽനിന്നു പിരിച്ചുവിട്ടത്. ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവ മുൻനിർത്തിയാണു തീരുമാനമെന്ന് വിശാൽ പിന്നീടു പ്രതികരിച്ചു. ‘ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും.’– 43കാരനായ വിശാൽ സൂം കോളിനിടെ ജീവനക്കാരോടു പറഞ്ഞു. ബെറ്റർ.കോം കമ്പനിയുടെ 9 ശതമാനം വരുന്ന ജീവനക്കാർക്കാണ് ഒറ്റദിവസം കൊണ്ടു ജോലി നഷ്ടമായത്.
English Summary: Better.com CEO Who Fired 900 Takes Time Off With Immediate Effect: Report