തിരുവനന്തപുരം ∙ വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി മുൻമന്ത്രി പി.കെ.അബ്ദുറബ്ബും എം.കെ.മുനീർ എംഎൽഎയും. മുസ്‌ലിം ലീഗ് കോഴിക്കോട് | Pinarayi Vijayan | Waqf Board | Muslim League | MK Muneer | PK Abdu Rabb | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി മുൻമന്ത്രി പി.കെ.അബ്ദുറബ്ബും എം.കെ.മുനീർ എംഎൽഎയും. മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് വിമർശനം.

വിജയൻ കാണും വരെയല്ല, വിജയം കാണുംവരെ മുന്നിൽ തന്നെയുണ്ടാകുമെന്ന് അബ്ദുറബ്ബ് സമൂഹമാധ്യമത്തിൽ കുറിച്ചു. ‘സാക്ഷാൽ ഇഎംഎസിന്റെ മുൻപിൽ മുട്ടു മടക്കിയിട്ടില്ല. നായനാരുടെ തോക്കിനു മുൻപിലും ചൂളിപ്പോയിട്ടില്ല. പിന്നെയല്ലേ ഈ പിണറായി. കേസും, ലാത്തിയും, തോക്കും കണ്ടാൽ ബോധം കെട്ടു വീഴാനും, നെഞ്ചുവേദന വരാനും ഇതു സിപിഎമ്മല്ല, ലീഗാണ്. വിജയൻ കാണും വരെയല്ല. വിജയം കാണും വരെ ഞങ്ങൾ മുന്നിൽ തന്നെയുണ്ടാവും’– അദ്ദേഹം കുറിച്ചു.

ADVERTISEMENT

സമ്മേളനത്തിൽ 10,000 പേരല്ല 50,000 പേർ പങ്കെടുത്തിട്ടുണ്ടെന്നും അവരുടെ പേരു വിവരങ്ങൾ‌ നൽകാമെന്നും എം.കെ.മുനീർ എംഎൽഎ സെൽഫി വിഡിയോ പങ്കുവച്ച് പറഞ്ഞു. ‘സമ്മേളനത്തിൽ 10,000 പേരല്ല, 50,000 പേർ പങ്കെടുത്തിട്ടുണ്ട്. അവരുടെ എല്ലാം പേരിൽ കേസെടുക്കാവുന്നതാണ്.

കണ്ടാൽ അറിയാത്ത, മനസ്സിലാകാത്ത ആളുകൾ ഉണ്ടെങ്കിൽ അതിൽ പങ്കെടുത്തവർതന്നെ ഫോട്ടോയും മേൽവിലാസവും പൊലീസിന് നൽകാൻ തയാറാണ്. എന്നിട്ട് 50,000 പേരുടെയും പേര് പൊലീസ് സ്റ്റേഷനിൽ എഴുതി കോടതിയിൽ ഹാജരാക്കണം. ഒരു പേര് പോലും വിട്ടുപോകരുത്’–  സ്വന്തം മേൽവിലാസം പിൻകോഡ് സഹിതം വെളിപ്പെടുത്തിയായിരുന്നു മുനീറിന്റെ വിഡിയോ.

ADVERTISEMENT

English Summary: Waqf Board: PK Abdu Rabb and MK Muneer against CM Pinarayi Vijayan