മധുലിക പറഞ്ഞു, എന്റെ ഹൃദയത്തിലാണ് ആ കുട്ടികളുടെ സ്ഥാനം; ആർമി സ്കൂളും സ്വപ്നം
നോയിഡയിൽ വീടുണ്ടെങ്കിലും ഉത്തരാഖണ്ഡിലെ പൗഡി ജില്ലയിലെ സൈന ഗ്രാമത്തിൽ വീടു വയ്ക്കാനുള്ള തയാറെടുപ്പുകൾ ജനറൽ നടത്തിയിരുന്നു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും രണ്ടുപേരും ജന്മ നാടിനോട് അഭേദ്യമായ ബന്ധം പുലർത്തി. 2023ൽ ഗ്രാമത്തിലേക്കു തിരികെയെത്തുമെന്നും ശിഷ്ടജീവിതം അവിടെയായിരിക്കുമെന്നും റാവത്ത് ഉറപ്പു നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനായി സ്ഥലവും കണ്ടെത്തിയിരുന്നു. എന്നാല്‍...
നോയിഡയിൽ വീടുണ്ടെങ്കിലും ഉത്തരാഖണ്ഡിലെ പൗഡി ജില്ലയിലെ സൈന ഗ്രാമത്തിൽ വീടു വയ്ക്കാനുള്ള തയാറെടുപ്പുകൾ ജനറൽ നടത്തിയിരുന്നു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും രണ്ടുപേരും ജന്മ നാടിനോട് അഭേദ്യമായ ബന്ധം പുലർത്തി. 2023ൽ ഗ്രാമത്തിലേക്കു തിരികെയെത്തുമെന്നും ശിഷ്ടജീവിതം അവിടെയായിരിക്കുമെന്നും റാവത്ത് ഉറപ്പു നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനായി സ്ഥലവും കണ്ടെത്തിയിരുന്നു. എന്നാല്‍...
നോയിഡയിൽ വീടുണ്ടെങ്കിലും ഉത്തരാഖണ്ഡിലെ പൗഡി ജില്ലയിലെ സൈന ഗ്രാമത്തിൽ വീടു വയ്ക്കാനുള്ള തയാറെടുപ്പുകൾ ജനറൽ നടത്തിയിരുന്നു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും രണ്ടുപേരും ജന്മ നാടിനോട് അഭേദ്യമായ ബന്ധം പുലർത്തി. 2023ൽ ഗ്രാമത്തിലേക്കു തിരികെയെത്തുമെന്നും ശിഷ്ടജീവിതം അവിടെയായിരിക്കുമെന്നും റാവത്ത് ഉറപ്പു നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനായി സ്ഥലവും കണ്ടെത്തിയിരുന്നു. എന്നാല്‍...
മധുലിക എന്ന വാക്കിന് തേനെന്നും അമൃതെന്നുമൊക്കെയാണ് അർഥം. ആ വാക്കിന്റെ പൂർണതയായിരുന്നു മധുലിക റാവത്തിന്റെ ജീവിതം. ആശയറ്റ ഒരുപാടുപേരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ അമൃത് നിറച്ച അപൂർവ വ്യക്തിയായിരുന്നു മധുലിക റാവത്ത്. നന്നായി വായിക്കുന്ന, അറിവുള്ള, കരുണയും കനിവുമുള്ള, രൂപത്തിലും ഭാവത്തിലും പെരുമാറ്റത്തിലും സൗന്ദര്യമുള്ള വനിതയെന്നാണ് അവരെ അടുത്തുപരിചയമുള്ളവർ വിശേഷിപ്പിക്കുന്നത്. ജനറൽ ബിപിൻ റാവത്തിന്റെ ഭാര്യ എന്നതിനപ്പുറം ഒട്ടേറെ ആളുകളെ ചേർത്തുനിർത്തിയ, അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു സാമൂഹിക പ്രവർത്തക എന്ന വിശേഷണം കൂടിയുണ്ട് മധുലിക റാവത്തിന്. അതുകൊണ്ടുതന്നെ ജനറലിന്റെ തണലിൽ ജീവിച്ച ഒരാൾ എന്ന രീതിയിലാകില്ല കാലം അവരെ വായിക്കുക.
രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാൻമാരുടെ ഭാര്യമാർക്കും കുട്ടികൾക്കും വേണ്ടി ഒട്ടേറെ പ്രവർത്തനങ്ങൾ അവർ നടത്തി. പലർക്കും തുടർജീവനത്തിന്റെ പ്രതീക്ഷ നൽകിയത് മധുലികയാണ്. കണ്ണീരോടെയും നെഞ്ചിൽ തിങ്ങി നിറയുന്ന വേദനയോടെയുമാണ് ആയിരങ്ങൾ മധുലികയുടെ വേർപാടിനെ ഉൾക്കൊണ്ടത്. ഡിഫൻസ് വൈവ്സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അവർ. കാൻസർ രോഗികൾക്കു വേണ്ടിയും ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടിയും അവർ പ്രവർത്തിച്ചു. ജനറൽ, രാജ്യസുരക്ഷയ്ക്കു ചുക്കാൻ പിടിച്ചപ്പോൾ ഒട്ടേറെ ആളുകളുടെ ഉന്നമനത്തിനായി മധുലികയും കർമനിരതയായിരുന്നു.
അവസാന യാത്രയും ഔദ്യോഗികം
ജനറലിന്റെ ഭാര്യ എന്ന നിലയിൽ മാത്രമായിരുന്നില്ല, മധുലിക അപകട ദിവസം വെല്ലിങ്ടണിലേക്കു തിരിച്ചത്. മറിച്ച് ഔദ്യോഗിക ചുമതലകൾക്കു വേണ്ടിയായിരുന്നു. ഡിഫൻസ് വൈവ്സ് വെൽഫെയർ അസോസിയേഷന്റെ (ഡിഡബ്ല്യുഡബ്ല്യുഎ) പ്രസിഡന്റ് എന്ന നിലയിലുള്ള ഔദ്യോഗിക ചുമതല അവർക്കുണ്ടായിുന്നു. സേനയുടെ ചടങ്ങുകളിൽ മേധാവിക്കൊപ്പം പോകേണ്ടതും സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ആശയവിനിമയം നടത്തേണ്ടതും അവരുടെ പരാതികളും മറ്റും കേൾക്കുകയുമെല്ലാം ഇവരുടെ ചുമതലകളുടെ ഭാഗമാണ്.
അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽ സേനാ വിമാനങ്ങളിലും സേനാ ഹെലികോപ്റ്ററുകളിലും യാത്ര ചെയ്യാൻ ഇവർക്ക് അനുമതിയുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും വലിയ എൻജിഒകളിലൊന്നാണ് ഡിഡബ്ല്യുഡബ്ല്യുഎ. ആർമി വൈഫ്സ് വെൽഫെയർ അസോസിയേഷൻ, നേവി വൈഫ്സ് വെൽഫെയർ അസോസിയേഷൻ, എയർഫോഴ്സ് വൈവ്സ് വെൽഫെയർ അസോസിയേഷൻ എന്നിവ മൂന്നും ചേരുന്നതാണ് ഡിഫൻസ് വൈവ്സ് വെൽഫെയർ അസോസിയേഷൻ. സൈനികകരുടെ ആശ്രിതരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണിത്.
ധീരവനിതകൾക്കായി കരുതൽ
ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയപ്പോൾ മധുലിക ഡിഫൻസ് വൈവ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റായി. വീരമൃത്യു മരിച്ച ജവാൻമാരുടെ സാമൂഹിക ഉന്നമനത്തിനായും അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിനായും ഒട്ടേറെ പ്രവർത്തനങ്ങൾ മധുലികയുടെ നേതൃത്വത്തിൽ നടപ്പാക്കി. സൈനികരുടെ വിധവകൾക്കായുള്ള സംഘടനയായ ‘വീർ നാരീസ്’ പോലുള്ള എൻജിഒകളുമായി ചേർന്നും പ്രവർത്തിച്ചു. കാൻസർ രോഗികളെ സഹായിക്കാനുള്ള പദ്ധതികളിലും കാൻസർ ബോധവൽക്കരണ പരിപാടികളിലും സജീവ പങ്കാളിയായി.
ഭിന്നശേഷിക്കാരായ കുട്ടികൾക്കു സഹായമെത്തിക്കാനായി വിവധ സംഘടനകളുമായി ചേർന്നു പ്രവർത്തിച്ചു. സാമ്പത്തിക സഹായങ്ങൾ നൽകി. ഡിഫൻസ് വൈവ്സ് വെൽഫെയർ അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്താകെ മധുലിക സഞ്ചരിച്ചിരുന്നു. അംഗങ്ങളുടെ സങ്കടങ്ങൾ നേരിട്ടു കേൾക്കാൻ അവർ എന്നും സമയം കണ്ടെത്തി. അവരോട് സംസാരിക്കാനും അവരെ ആശ്വസിപ്പിക്കാനും മനോധൈര്യം പകരാനും മധുലിക ഒട്ടേറെ സമയം ചെലവഴിച്ചു. സൈനികരുടെ ഭിന്നശേഷിക്കാരായ കുട്ടികളോട് അവർക്കുണ്ടായിരുന്ന കരുതൽ വലുതായിരുന്നു. ആ കുട്ടികൾ തന്റെ ഹൃദയത്തിലാണ് ഇടം കണ്ടെത്തിയിരിക്കുന്നതെന്നായിരുന്നു മധുലിക പറയാറുണ്ടായിരുന്നത്.
ഈ കുട്ടികളുടെ വിദ്യാഭ്യാസം, ജോലി, സംഘടനാ അംഗങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവയ്ക്കാണ് ഇവർ കൂടുതൽ പ്രാധാന്യം നൽകിയത്. സംഘടനാ പ്രസിഡന്റിന്റെ കരുതലും സ്നേഹവും അസോസിയേഷന്റെ താഴേത്തട്ടിൽ വരെ പ്രതിഫലിച്ചിരുന്നു. അവർ പകരുന്ന കരുതൽ നേതൃനിരയിലുള്ളവരെയെല്ലാം സ്വാധീനിച്ചിട്ടുണ്ട്. സൈനികരുടെ വിധവകളെ സ്വയംതൊഴിൽ പരിശീലനം നൽകി സാമ്പത്തിക സ്വാശ്രയത്വത്തിലെത്തിക്കാനായി ബാഗ് നിർമാണം, തയ്യൽ പരിശീലനം, കേക്ക്, ബേക്കറി ഉൽപന്നങ്ങളുടെ നിർമാണം എന്നിവയിൽ പരിശീലനം നൽകുന്ന ക്യാംപുകൾ സംഘടിപ്പിച്ചു.
സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യത്തിൽ അവർ എപ്പോഴും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഡിഡബ്ല്യുഡബ്ള്യുഎ പ്രസിഡന്റാകുന്നതിനു മുൻപ് പല സംഘടനകളുമായി സഹകരിച്ചും മധുലിക സാമൂഹിക പ്രവർത്തനം നടത്തിയിരുന്നു. ആർമി വൈവ്സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. പല പരിപാടികളിലും മുഖ്യ അതിഥിയായി മധുലിക പങ്കെടുത്തിട്ടുണ്ട്. അങ്ങനെ ജീവിതത്തിലെ ഓരോ നിമിഷവും മാനുഷിക വിഷയങ്ങളിലായിരുന്നു അവരുടെ ഇടപെടലുകൾ.
പാരമ്പര്യമായി ജനസേവനം
പൊതുജനസേവനം മധുലികയ്ക്കു പാരമ്പര്യമായി ലഭിച്ച ഗുണങ്ങളിലൊന്നായിരുന്നു. അച്ഛൻ മൃഗേന്ദ്രസിങ് മധ്യപ്രദേശിൽനിന്നുള്ള രാഷ്ട്രീയ പ്രവർത്തകനായിരുന്നു. 1967–72 കാലഘട്ടത്തിൽ അദ്ദേഹം കോൺഗ്രസ് എംഎൽഎ ആയിരുന്നു. രണ്ടു വട്ടം അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഷാഹ്ദോലിലായിരുന്നു മധുലികയുടെ ജനനം. ഗ്വാളിയറിലെ പ്രശസ്തമായ സിന്ധ്യ കന്യ വിദ്യാലയയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഡൽഹി സർവകലാശാലയിലായിരുന്നു ഉന്നത വിദ്യാഭ്യാസം. മനഃശാസ്ത്രത്തിലായിരുന്നു ബിരുദം.
1986 ഏപ്രിൽ 4ന് ആയിരുന്നു മധുലിക രാജേ സിങ്– ബിപിൻ റാവത്ത് വിവാഹം. അന്ന് ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡ് സ്വദേശിയായിരുന്നു റാവത്ത്. ഷിംലയിലെ സെന്റ് എഡ്വേർഡ് സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് മഹാരാഷ്ട്രയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ ഉന്നത വിദ്യാഭ്യാസം. അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ഡിഫൻസ് ഉദ്യോഗസ്ഥരായിരുന്നു. 1976ൽ ഇന്ത്യൻ ആർമിയുടെ ലെവൻത് ഗൂർഖ റൈഫിൾസിലായിരുന്നു സർവീസിന്റെ തുടക്കം.
ബിപിൻ റാവത്തിന്റെ അച്ഛൻ ലക്ഷ്മൺ സിങ് റാവത്താണ് ഇരുവരുടെയും വിവാഹത്തിനുള്ള പ്രാരംഭ ചർച്ചകൾക്കു തുടക്കമിടുന്നത്. മധുലികയുടെ അച്ഛൻ മൃഗേന്ദ്ര സിങ്ങിന്, വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ വരണമെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം കത്ത് അയയ്ക്കുകയായിരുന്നു. മുത്തച്ഛന്റെ കൂടെ ലക്നൗവിൽ മധുലിക കുറേക്കാലം കഴിഞ്ഞിരുന്നു. ലക്നൗവിലായിരുന്നു മധുലികയുടെ ജനനവും. 25 അശോക മാർഗ് എന്നായിരുന്നു മധുലികയുടെ ജന്മഗൃഹത്തിന്റെ വിലാസം.
ബിപിൻ റാവത്തുമായുള്ള വിവാഹശേഷം ഡൽഹിയിലേക്കു വരുമ്പോൾ 25 അശോക റോഡിലായിരുന്നു അവരുടെ താമസം. മധ്യപ്രദേശിലെ സ്വന്തം വീട്ടിലേക്ക് പോകുന്നത് മധുലികയ്ക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. സഹോദരൻ യഷ് വർധൻ സിങ് അടക്കമുള്ള ബന്ധുക്കൾ അവിടെയുണ്ട്. 2012 ജനുവരിയിൽ മധ്യപ്രദേശിലേക്കു കുടുംബസമേതം വരാമെന്ന് കഴിഞ്ഞ ദസ്‌റ ആഘോഷവേളയിൽ കണ്ടപ്പോൾ ജനറൽ പറഞ്ഞിരുന്നതായി മധുലികയുടെ സഹോദരൻ ഓർമിക്കുന്നു.
നോയിഡയിൽ വീടുണ്ടെങ്കിലും ഉത്തരാഖണ്ഡിലെ പൗഡി ജില്ലയിെലെ സൈന ഗ്രാമത്തിൽ വീടു വയ്ക്കാനുള്ള തയാറെടുപ്പുകൾ ജനറൽ നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും രണ്ടുപേരും ജന്മനാടിനോട് അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു. 2023ൽ ഗ്രാമത്തിലേക്കു തിരികെയെത്തുമെന്നും ശിഷ്ടജീവിതം അവിടെയായിരിക്കുമെന്നും റാവത്ത് ഉറപ്പു നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനായി സ്ഥലവും കണ്ടെത്തിയിരുന്നു. ഗ്രാമത്തിന്റെ വികസനത്തിനായി കേന്ദ്രീയ വിദ്യാലയം, മികച്ച റോഡ് , കുടിവെള്ള പദ്ധതികൾ എന്നിവ നിർമിക്കണമെന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. കൃതികയും തരിണിയുമാണ് റാവത്തിന്റെയും മധുലികയുടെയും രണ്ടു പെൺമക്കൾ.
സ്കൂൾ ഒരു സ്വപ്നം
മധ്യപ്രദേശിൽ ആർമി സ്കൂൾ തുടങ്ങുകയെന്ന സ്വപ്നവും ജനറലിനും മധുലികയ്ക്കുമുണ്ടായിരുന്നു. പിന്നാക്ക വിഭാഗത്തിലുള്ള ജനങ്ങളുടെ മികച്ച വിദ്യാഭ്യാസമെന്നതായിരുന്നു ഇതിനു പിന്നിലുള്ള ലക്ഷ്യം. പിന്നാക്ക മേഖലയിലെ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി കരസേനയിലെത്തിക്കുകയെന്നതും അദ്ദേഹത്തിന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. വിശ്രമജീവിതം ജന്മനാട്ടിലാകണമെന്നആഗ്രവും ബിപിൻ റാവത്തിനുണ്ടായിരുന്നു. ഇവ രണ്ടും ബാക്കിവച്ചാണ് ഇരുവരുടെയും ഒരുമിച്ചുള്ള മടക്കം.
വൈറലായ ക്ഷണക്കത്ത്
ജനറലിന്റെയും ഭാര്യയുടെയും അപകട മരണത്തിനു തൊട്ടുപിന്നാലെ 1985ലെ അവരുടെ വിവാഹക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മധുലികയുടെ മാതാപിതാക്കൾ തയാറാക്കിയ ക്ഷണക്കത്തായിരുന്നു ഇത്. ജഗത്ജനനിയുടെ ആശീർവാദത്തോടെ തങ്ങളുടെ മകൾ മധുലികയും ജനറൽ ലക്ഷ്മൺ സിങ്ങിന്റെ മൂത്ത പുത്രൻ ബിപിൻ റാവത്തുമായുള്ള വിവാഹം ഏപ്രിൽ 14നു നടക്കും എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. ഡൽഹി അശോക റോഡിലായിരുന്നു വിവാഹം നടന്നത്. ഇവർ ഒന്നിച്ചുള്ള അന്നത്തെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഗ്രേ നിറത്തിലുള്ള ഓപ്പൺ സ്യൂട്ട് ധരിച്ച ജനറലും മെറൂൺ നിറത്തിലുള്ള പട്ടുസാരി അണിഞ്ഞ മധുലികയുടെയും വിവാഹസമയത്തുള്ള ചിത്രമായിരുന്നു അത്.
English Summary: Loving, Caring... Who was CDS General Bipin Rawat's wife Madhulika?