തിരുച്ചിറപ്പിള്ളിയിൽ നിന്നു തിരുവനന്തപുരം ഐഎസ്ആർഒയിലേക്കു കൂറ്റൻ യന്ത്രഭാഗവുമായി തിരിച്ച ട്രെയിലർ ലോറിക്ക് കൊല്ലം ചവറ പാലത്തിലും ഉയരം വില്ലനായി. തടസ്സം ഒഴിവാക്കാൻ സമാന്തരപാതയിലൂടെയുള്ള യാത്രയ്ക്കാണ് k0llam, trailer lorry

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി/കൊല്ലം ∙ തിരുച്ചിറപ്പിള്ളിയിൽ നിന്നു തിരുവനന്തപുരം ഐഎസ്ആർഒയിലേക്കു കൂറ്റൻ യന്ത്രഭാഗവുമായി തിരിച്ച ട്രെയിലർ ലോറിക്ക് കൊല്ലം ചവറ പാലത്തിലും ഉയരം വില്ലനായി. തടസ്സം ഒഴിവാക്കാൻ സമാന്തരപാതയിലൂടെയുള്ള യാത്രയ്ക്കാണ് ലോറി ഒരുങ്ങുന്നത്.

സമാന്തര പാതയിലൂടെ വലിയ ലോറി കൊണ്ടുപോകാൻ അനുമതി ലഭ്യമാകുന്നതോടെ മറ്റു തടസ്സങ്ങൾ കൂടാതെ തിരുവനന്തപുരത്ത് എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലോറിക്കൊപ്പമുളളവർ പറഞ്ഞു. യന്ത്രഭാഗത്തിന്റെ വീതിയും ഉയരവും കൂടുതലായതിനാൽ വാഹനം കൊച്ചി കുമ്പളം ടോൾ പ്ലാസയിൽ കുടുങ്ങിയത് അടുത്തിടെ വാർത്തയായിരുന്നു.

ADVERTISEMENT

വർഷങ്ങൾക്കു മുൻപ് കുമ്പളം ടോൾ പ്ലാസയിൽ ഉയരം കൂടിയ ലോഡുമായി  എത്തിയ ലോറി കടത്തിവിടാൻ ടോൾ പ്ലാസ കൗണ്ടറിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റിയിരുന്നു. ഇത്തവണയെത്തിയ യന്ത്രഭാഗം കടത്തിവിടാൻ ഭിത്തി പൊളിക്കുന്നതിന് പകരം രാത്രി തിരക്കൊഴിഞ്ഞ ശേഷം രണ്ടു കെയിനുകൾ ഉപയോഗിച്ച് യന്ത്രഭാഗം ചരിച്ച് ലോറിയിൽ തന്നെ ടോൾപ്ലാസ കടത്തുകയായിരുന്നു. 

ലോറിയിലെ 14 ടയറുകളിൽ നിന്നും കാറ്റഴിച്ചുവിട്ട് ഉയരം ക്രമീകരിച്ചാണ് ഇത് സാധ്യമാക്കിയത്. ടോൾ പ്ലാസ കടത്തിയ യന്ത്രം  ഇറക്കി ലോറിയുടെ ടയറുകളിൽ കാറ്റു നിറച്ച ശേഷം വീണ്ടും കെയിനുകൾ ഉപയോഗിച്ച് കയറ്റിയശേഷമാണ് യാത്ര തുടരാനായത്. 

ADVERTISEMENT

തിരുവനന്തപുരത്ത് ട്രൈസോണിക് വിൻഡ് ടണൽ സ്ഥാപിക്കാനുള്ള യന്ത്രഭാഗമാണ് ലോറിയിലുളളതെന്നാണ് വിവരം. ബഹിരാകാശ വാഹനങ്ങളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് വിൻഡ് ടണൽ.

English Summary: Truck Trailer change route to avoid height issue at Chavara, Kollam