ആലിയ ഭട്ട് ക്വാറന്റീൻ ലംഘിച്ചിട്ടില്ല; നടപടി എടുക്കാനാവില്ലെന്ന് ബിഎംസി
മുംബൈ∙ ബോളിവുഡ് നടി ആലിയ ഭട്ട് ക്വാറന്റീൻ ലംഘനം നടത്തിയിട്ടില്ലെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. ക്വാറന്റീനിൽ ഇരിക്കെയല്ല ആലിയ ഡൽഹിയിലേക്കു യാത്ര നടത്തിയതെന്നും അവരുടെ കൈവശം കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഉണ്ടായിരുന്നതായും കോർപ്പറേഷൻ

മുംബൈ∙ ബോളിവുഡ് നടി ആലിയ ഭട്ട് ക്വാറന്റീൻ ലംഘനം നടത്തിയിട്ടില്ലെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. ക്വാറന്റീനിൽ ഇരിക്കെയല്ല ആലിയ ഡൽഹിയിലേക്കു യാത്ര നടത്തിയതെന്നും അവരുടെ കൈവശം കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഉണ്ടായിരുന്നതായും കോർപ്പറേഷൻ വ്യക്തമാക്കി. ആലിയ ഭട്ട് ക്വാറന്റീൻ ലംഘിച്ച് ഡൽഹി യാത്ര നടത്തിയെന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വന്ന ആരോപണങ്ങൾക്കാണ് ബിഎംസിയുടെ മറുപടി.
ഈ ആഴ്ച ആദ്യം, നിർമാതാവും സംവിധായകനുമായ കരൺ ജോഹറിന്റെ വസതിയിൽ നടന്ന അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം അഭിനേതാക്കളായ കരീന കപൂറും അമൃത അറോറയും കോവിഡ് പോസിറ്റീവായിരുന്നു. ഇതിനുപിന്നാലെയാണ് ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ച് ആലിയ ഭട്ട് സിനിമയുടെ ചിത്രീകരണത്തിനായി ഡൽഹിയിലേക്ക് പോയതെന്ന് ആരോപണങ്ങൾ വന്നത്.
എന്നാൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം യാത്ര ചെയ്ത ആലിയയ്ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നു ബിഎംസി അധികൃതർ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് താരങ്ങളുമായി സമ്പർക്കമുണ്ടായിരുന്നവരൊന്നും പോസിറ്റീവായിട്ടില്ലെന്നും അവർ അറിയിച്ചു.
English Summary: Alia Bhatt Didn't Violate Quarantine Rules: Mumbai Civic Body Official