പ്രദീപിന്റെ ഭാര്യയ്ക്കു റവന്യൂ വകുപ്പിൽ ജോലി; ഉത്തരവ് നേരിട്ടെത്തി കൈമാറി മന്ത്രി
തൃശൂർ∙ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. സർക്കാർ ജോലി നൽകുന്നതിന്റെ ഉത്തരവ് റവന്യൂ മന്ത്രി കെ.രാജൻ, പ്രദീപിന്റെ പുത്തൂരിലെ വസതിയിലെത്തി

തൃശൂർ∙ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. സർക്കാർ ജോലി നൽകുന്നതിന്റെ ഉത്തരവ് റവന്യൂ മന്ത്രി കെ.രാജൻ, പ്രദീപിന്റെ പുത്തൂരിലെ വസതിയിലെത്തി നേരിട്ട് കൈമാറുകയായിരുന്നു. റവന്യൂ വകുപ്പിലാണ് നിയമനം.
പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി എം.കോം ബിരുദധാരിയാണ്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നൽകുമെന്ന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രി കെ.രാജൻ അറിയിച്ചിരുന്നു. പ്രദീപിന്റെ കുടുംബത്തിന് എട്ടു ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകാനും യോഗത്തിൽ തീരുമാനമായിരുന്നു.
ഇതിന്റെ ഉത്തരവും മന്ത്രി ഇന്നു കുടുംബത്തിനു കൈമാറി. കുടുംബത്തിന് സൈനികക്ഷേമനിധിയിൽനിന്നു അഞ്ച് ലക്ഷം രൂപയും വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന പ്രദീപിന്റെ പിതാവിന്റെ ചികിത്സയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു മൂന്നു ലക്ഷം രൂപയുമാണ് നൽകുന്നത്.
English Summary: Job For Pradeep's Wife, Government Order