ഇതുപോലൊരു പതനം ദുഃസ്വപ്നത്തിൽപോലും കോൺഗ്രസ് ചിന്തിച്ചിട്ടുണ്ടാകില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയിൽനിന്നു കേവലം 2 എംഎൽഎമാരുടെ പാർട്ടിയിലേക്കുള്ള വീഴ്ച– ഗോവയിലെ കോൺഗ്രസ് ക്ഷയിച്ചതിനെപ്പറ്റി | Goa Assembly Election 2022 | Congress in Goa | Goa Politics | Manorama News

ഇതുപോലൊരു പതനം ദുഃസ്വപ്നത്തിൽപോലും കോൺഗ്രസ് ചിന്തിച്ചിട്ടുണ്ടാകില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയിൽനിന്നു കേവലം 2 എംഎൽഎമാരുടെ പാർട്ടിയിലേക്കുള്ള വീഴ്ച– ഗോവയിലെ കോൺഗ്രസ് ക്ഷയിച്ചതിനെപ്പറ്റി | Goa Assembly Election 2022 | Congress in Goa | Goa Politics | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുപോലൊരു പതനം ദുഃസ്വപ്നത്തിൽപോലും കോൺഗ്രസ് ചിന്തിച്ചിട്ടുണ്ടാകില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയിൽനിന്നു കേവലം 2 എംഎൽഎമാരുടെ പാർട്ടിയിലേക്കുള്ള വീഴ്ച– ഗോവയിലെ കോൺഗ്രസ് ക്ഷയിച്ചതിനെപ്പറ്റി | Goa Assembly Election 2022 | Congress in Goa | Goa Politics | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുപോലൊരു പതനം ദുഃസ്വപ്നത്തിൽപോലും കോൺഗ്രസ് ചിന്തിച്ചിട്ടുണ്ടാകില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയിൽനിന്നു കേവലം 2 എംഎൽഎമാരുടെ പാർട്ടിയിലേക്കുള്ള വീഴ്ച– ഗോവയിലെ കോൺഗ്രസ് ക്ഷയിച്ചതിനെപ്പറ്റി ഒറ്റവാചകത്തിൽ ഇങ്ങനെ പറയാം. 2017 ഫെബ്രുവരിയിലായിരുന്നു ഗോവ തിരഞ്ഞെടുപ്പ്. 40 അംഗ നിയമസഭയിൽ 17 സീറ്റുമായി കോൺഗ്രസായിരുന്നു വലിയ ഒറ്റക്കക്ഷി. സംസ്ഥാനം ഭരിച്ചിരുന്ന ബിജെപിക്ക് 13 സീറ്റ്‌ മാത്രം. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 21 സീറ്റ്. എന്നിട്ടും ബിജെപി ഭരണം തുടർന്നു, വരുംവർഷങ്ങളിൽ കോൺഗ്രസ് വല്ലാതെ മെലിയുകയും ചെയ്തു.

കർടൊറിം മണ്ഡലത്തിലെ എംഎൽഎ അലക്സോ റെജിനാൾഡോ ലോറെൻസോയാണ് ഏറ്റവും ഒടുവിൽ എംഎൽഎ സ്ഥാനം രാജിവച്ച കോൺഗ്രസ് നേതാവ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ്‌ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ ഒരാളായിരുന്നു അലക്സോ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത യാത്രപറയൽ പാർട്ടിവൃത്തങ്ങളെ വിഷമത്തിലാക്കി. ‘ഞെട്ടിപ്പോയി, വഞ്ചിച്ചു’ എന്നാണു നേതാക്കൾ ഇതിനോടു പ്രതികരിക്കുന്നത്. ഗോവയിൽ വൻമുന്നേറ്റത്തിനു ശ്രമിക്കുന്ന കോൺഗ്രസിന്, പിസിസി വർക്കിങ് പ്രസിഡന്റ്‌ കൂടിയായ അലക്സോയുടെ രാജി വലിയ ആഘാതമാണ്.

ADVERTISEMENT

പ്രവർത്തകരുടെ ആത്മവിശ്വാസം നിലനിർത്തേണ്ടത് അത്യാവശ്യം. അതിനാൽ, തകർന്നു തരിപ്പണമായെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന പ്രതീതി പകരാനാണു പാർട്ടിയുടെ ശ്രമം. ‘കോൺഗ്രസ് ഒരുപാട് ഉയർച്ചതാഴ്ചകൾ കണ്ടിട്ടുണ്ട്. പുതുവർഷത്തിൽ കർടൊറിം മണ്ഡലത്തിലെ ജനങ്ങൾക്കു പുതിയ കോൺഗ്രസ് എംഎൽഎയെ കിട്ടും. അലക്സോയുടെ തീരുമാനം ആത്മഹത്യാപരമാണ്. ഒരാൾ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്താൽ ആർക്കും അയാളെ രക്ഷിക്കാനാവില്ല’– പ്രതിപക്ഷ നേതാവ് ദിംഗംബർ കാമത്ത് പ്രതികരിച്ചു. കാമത്തിനെ കൂടാതെ പ്രതാപ് സിങ് റാണെ മാത്രമാണു സഭയിൽ കോൺഗ്രസ് പ്രതിനിധിയായുള്ളത്. കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിൽ അലക്സോ തൃണമൂലിൽ ചേർന്നു.

∙ അലക്സോയ്ക്കെതിരെ കുറ്റപത്രം

ശേഷിച്ച മൂന്നംഗ സംഘത്തിൽനിന്ന് അലക്സോ കൂടി പാർട്ടി വിട്ടതോടെ അദ്ദേഹത്തിനെതിരെ കടുത്ത ആരോപണങ്ങളാണു കോൺഗ്രസ് ഉന്നയിക്കുന്നത്. ‘സ്വാർഥതയോടെ കാര്യങ്ങൾ ചെയ്യുന്നവരും വിശ്വാസവഞ്ചന കാണിക്കുന്നവരും പ്രത്യാഘാതം നേരിടേണ്ടി വരും. അവസാന മിനിറ്റ് വരെ അദ്ദേഹം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. വോട്ടർമാർ അലക്സോയെ തക്കതായ പാഠം പഠിപ്പിക്കുമെന്ന് ഉറപ്പുണ്ട്.’– ഗോവയുടെ ചുമതലയുള്ള എഐസിസി പ്രതിനിധി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. അലക്സോ ചതിച്ചതിനെപ്പറ്റി ജനങ്ങളോടു വിശദീകരിക്കുമെന്നു കാമത്ത് വ്യക്തമാക്കി.

‘കുടുംബത്തിൽ ലഹരിക്ക് അടിമയായ ഒരു മകൻ ഉണ്ടെന്നു വിചാരിക്കുക. രക്ഷിക്കാൻ കുടുംബാംഗങ്ങൾ പരമാവധി ശ്രമിച്ചിട്ടും ലഹരി ഉപയോഗം നിർത്താൻ അവൻ തയാറാവുന്നില്ലെങ്കിലോ? അത്തരം സാഹചര്യത്തിൽ കുടുംബത്തിനെ കുറ്റപ്പെടുത്താൻ സാധിക്കില്ല. അദ്ദേഹം പോയത് ഒരു തരത്തിൽ അനുഗ്രഹമാണ്. കൂടുതൽ പേർക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിൽ അവരെല്ലാം പോകണമെന്നാണ് പറയാനുള്ളത്. ഞാൻ പാർട്ടിയെ മുന്നിൽനിന്നു നയിക്കും.’– കാമത്ത് മാധ്യമങ്ങളോടു വിശദീകരിച്ചു. ആം ആദ്മി പാർട്ടിയിലേക്ക് (എഎപി) പോകാൻ ഒരുമാസം മുൻപ് അലക്സോ ശ്രമിച്ചെന്നും പാർട്ടിവൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ദേവേന്ദ്ര ഫഡ്‌നാവിസ്, നരേന്ദ്ര മോദി (ഫയൽ ചിത്രം)
ADVERTISEMENT

‘പാർട്ടിയുടെ ലാളന ഒരുപാട് കിട്ടിയ നേതാവാണ് അദ്ദേഹം, പക്ഷേ പാർട്ടി വിട്ടു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. അതു ഞങ്ങൾ കാര്യമായെടുത്തില്ല. പിന്നീട് അദ്ദേഹം എഎപിയിൽ ചേരാൻ ശ്രമിച്ചു. അപ്പോൾ അദ്ദേഹത്തെ വീട്ടിൽപോയി കണ്ട് ഞങ്ങൾ സംസാരിച്ചു. കോൺഗ്രസ് വിടരുതെന്ന് അഭ്യർഥിച്ചു. ഇതിന്റെ തുടർച്ചയായാണ് പിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചത്. സ്ഥാനാർഥിപ്പട്ടികയിൽ ഉണ്ടായിട്ടും അപ്രതീക്ഷിതമായി അദ്ദേഹം പുറത്തേക്കു പോയി. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതെല്ലാം ക്ഷമിച്ചിട്ടും ഞങ്ങളെ ചതിച്ചു’– കാമത്ത് കുറ്റപ്പെടുത്തി.

∙ കോൺഗ്രസ് തകർന്നുപോയ വഴി

ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും ഗോവയിൽ സർക്കാരുണ്ടാക്കാൻ സാധിച്ചില്ല എന്നതുതന്നെയാണു കോൺഗ്രസിന്റെ തകർച്ചയ്ക്കു വഴിയൊരുക്കിയത്. സ്വതന്ത്ര എംഎൽഎ പിന്തുണ പ്രഖ്യാപിച്ചപ്പോൾ കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ കോൺഗ്രസിനു വേണ്ടിയിരുന്നത് രണ്ട് എംഎൽഎമാരുടെ പിന്തുണ മാത്രമായിരുന്നു. പക്ഷേ, രണ്ടുപേരെക്കൂടി ചേർത്തുനിർത്താനോ ഭരണം ഉറപ്പിക്കാനോ നേതൃത്വത്തിനു സാധിച്ചില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, കെ.സി.വേണുഗോപാൽ തുടങ്ങിയവർ പനജിയിൽ എത്തുകയും ചർച്ചകൾ തുടങ്ങുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ (ഫയൽ ചിത്രം)

നിയമസഭാകക്ഷി നേതാവ് ആരാകണം എന്നത് കോൺഗ്രസിനുള്ളിൽ തർക്കമായി. നേതാക്കൾ ചേരിതിരിഞ്ഞ് അവകാശവാദം ഉന്നയിച്ചു. ഈ തർക്കം പരിഹരിക്കുകയായി ദേശീയ, സംസ്ഥാന നേതൃത്വത്തിന്റെ അടുത്ത ദൗത്യം. നിർണായക മണിക്കൂറുകളാണ് ഇതിന്റെ പേരിൽ നഷ്ടപ്പെട്ടത്. സമയത്തിന്റെ വില അറിയാവുന്ന ബിജെപി, കേന്ദ്രസർക്കാരിന്റെ അധികാരബലം കൂടി ഉപയോഗിച്ച് ചടുലമായി കയറിക്കളിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഡൽഹിയിൽനിന്ന് ഗോവയിലേക്ക് അതിവേഗം പറന്നെത്തി. രാത്രിയിലും പുലർച്ചെയും ചർച്ചകൾ നീണ്ടു. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും ഗോവ ഫോർവേഡ് പാർട്ടിയും ബിജെപിയെ പിന്തുണയ്ക്കാമെന്ന് ഗഡ്കരിയെ അറിയിച്ചു.

മനോഹർ പരീക്കർ (ഫയൽ ചിത്രം)
ADVERTISEMENT

അപ്പോൾ കേന്ദ്രമന്ത്രിയായിരുന്ന, മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ തിരികെ എത്തിക്കണം എന്നായിരുന്നു ഇരുപാർട്ടികളുടെയും മുഖ്യ ആവശ്യം. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചു. എല്ലാം അതിവേഗമായിരുന്നു, കോൺഗ്രസിന് കണക്കുകൂട്ടാൻ പോലും ഇടകൊടുത്തില്ല. ഗോവയിൽ വീണ്ടും ബിജെപി ഭരണം ഉറപ്പിച്ചു. പരീക്കർ മുഖ്യമന്ത്രിയുമായി. മികച്ച സാധ്യതയുണ്ടായിട്ടും അവസരത്തിനൊത്ത് ഉയരാൻ കോൺഗ്രസിനു കഴിയാതിരുന്നതാണു ഗോവയിലെ അധികാരനഷ്ടത്തിനു കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. ഇക്കാലത്തിനിടെ പാർട്ടി വിട്ട എംഎൽഎമാരും വിരൽ ചൂണ്ടുന്നത്, നേതൃത്വത്തിന്റെ കഴിവുകേടിനെത്തന്നെ.

∙ പുതിയ സഖ്യങ്ങൾ പ്രതീക്ഷയാകുമോ?

ഗോവ ഫോർവേഡ് പാർട്ടിയുമായി (ജിഎഫ്പി) കോൺഗ്രസ് തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ബിജെപി സർക്കാരിൽ സഖ്യകക്ഷിയായിരുന്നു ജിഎഫ്പി. പാർട്ടിയുടെ 3 എംഎൽഎമാരെയും മന്ത്രിസഭാ വികസനത്തിൽ ഒഴിവാക്കിയപ്പോഴാണ് 2019ൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. അടുത്തവർഷത്തെ യുപി, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശിവസേനയും കോൺഗ്രസിനെ പിന്തുണച്ചേക്കും. ഇരുസംസ്ഥാനങ്ങളിലും ശിവസേന വലിയ ശക്തിയല്ലെങ്കിലും ഒപ്പമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ കോൺഗ്രസിന് അവർ നൽകുന്നത്.

അടുത്ത വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് 8 സ്ഥാനാർഥികളുടെ ആദ്യ പട്ടിക കഴിഞ്ഞയാഴ്ചയാണു കോൺഗ്രസ് പ്രഖ്യാപിച്ചത്. തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗപ്രവേശം ചെയ്യുന്നതിന്റെ ആഘാതം നേരിടാൻ വേണ്ടിയാണ് പാർട്ടിയുടെ ‘ഹൈ സ്പീഡ്’ തീരുമാനം. നിയമസഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ദിഗംബർ കാമത്ത് മഡ്ഗാവിൽ മത്സരിക്കും. ഗോവയിലെ പാർട്ടി നിരീക്ഷകൻ പി.ചിദംബരം, എംപിമാരായ രജനി പാട്ടിൽ, ഹൈബി ഈഡൻ, എഐസിസി ഭാരവാഹി ദിനേശ് ഗുണ്ടുറാവു, പിസിസി പ്രസിഡന്റ് ഗിരീഷ് ചൊദോൻകർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിക്കാണു സ്ഥാനാർഥി നിർണയത്തിന്റെ ചുമതല.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് (ഫയൽ ചിത്രം)

അതേസമയം, പാർട്ടി മാറുകയോ രാജിവയ്ക്കുകയോ ചെയ്യുന്നത് ഗോവയിലെ എംഎൽഎമാർക്ക് പുതുമയല്ല. ഇക്കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ മാത്രം 6 എംഎൽഎമാർ രാജിവയ്ക്കുകയോ മറ്റു പാർട്ടികളിൽ ചേരുകയോ ചെയ്തു. നിയമസഭാംഗത്വം രാജിവച്ചില്ലെങ്കിലും ഇതര പാർട്ടിയെ പിന്തുണയ്ക്കുമെന്ന് രണ്ട് എംഎൽഎമാരും അറിയിച്ചു. പൊതുവേ ചെറിയ മണ്ഡലങ്ങളാണു ഗോവയിലുള്ളത്. 25,000– 30,000 വോട്ടർമാരേ ഓരോ മണ്ഡലത്തിലും കാണൂ. അതിനാൽ പാർട്ടി മാറിയാലും ജനങ്ങളുമായി നേരിട്ടു ബന്ധമുള്ളതിനാൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് എംഎൽഎമാരുടെ കണക്കുകൂട്ടൽ.

∙ വരുമോ, മമത– പ്രിയങ്ക പോരാട്ടം?

കോൺഗ്രസിന്റെ നഷ്ടം മമത ബാനർജിയുടെ തൃണമൂലിന് നേട്ടമാണ്. മുൻ മുഖ്യമന്ത്രിയും മുൻ പിസിസി പ്രസിഡന്റുമായ ലൂസീഞ്ഞോ ഫെലീറോ കോൺഗ്രസ് വിട്ട് എത്തിയപ്പോൾ രാജ്യസഭാ സീറ്റ് നൽകിയാണു തൃണമൂൽ സ്വീകരിച്ചത്. 25 ശതമാനത്തിലേറെ ക്രൈസ്തവ വോട്ടുകൾ ഗോവയിലുണ്ട്. ടെന്നിസ് താരം ലിയാൻഡർ പെയ്സിനെയാണു തൃണമൂൽ ഇവിടെ തുറുപ്പുചീട്ടായി ഇറക്കുന്നത്. പെയ്സ് മാത്രമല്ല, ലൂസീഞ്ഞോ ഫെലീറോ, ഡെറിക് ഒബ്രിയൻ തുടങ്ങിയവരും പാർട്ടിയുടെ ക്രൈസ്തവ മുഖങ്ങളായി സംസ്ഥാനത്തു നിറയുകയാണ്.

പ്രിയങ്ക ഗാന്ധി, മമത ബാനർജി

ക്രൈസ്തവ വോട്ടർമാരെ ആകർഷിക്കുന്നതിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുറേയെല്ലാം കോൺഗ്രസ് വിജയിച്ചെങ്കിലും അവരുടെ എംഎൽമാരിൽ ഭൂരിഭാഗവും ബിജെപിയിലേക്ക് ചാടിപ്പോയതിന്റെ രോഷത്തിലാണു ഗോവയിലെ കത്തോലിക്കാസഭാ നേതൃത്വം. തൃണമൂലിന്റെ വരവിനെ യുവാക്കളെ രംഗത്തിറക്കി മറികടക്കാനാണു കോൺഗ്രസ് ശ്രമം. ഗോവയിലെ മുക്കിലും മൂലയിലും പുതിയ വാദ്ഗാനങ്ങളും പ്രചാരണങ്ങളുമായി മമതയും തൃണമൂലും നിറയുമ്പോൾ, ബദലായി കോൺഗ്രസ് ഉയർത്തുന്നത് പ്രിയങ്ക ഗാന്ധിയെയാണ്. പ്രിയങ്കയെ മുന്നിൽനിർത്തി ഗോവ പിടിക്കുകയാണു കോൺഗ്രസ് ലക്ഷ്യം.

അരവിന്ദ് കേജ്‌രിവാൾ (ഫയൽ ചിത്രം)

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗോവയിലെത്തിയ പ്രിയങ്ക ഗാന്ധി, സ്ത്രീകളുമായി ആശയവിനിമയം നടത്തിയിരുന്നു. ഗോത്രവർഗ സ്ത്രീകളുമൊത്ത് പ്രിയങ്ക നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറലുമായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ എഎപിയും കളത്തിൽ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ബിജെപിയുടെ വൻപടയൊന്നാകെ ഗോവയിൽ അണിനിരക്കും. എന്നാലും രാഹുൽ–പ്രിയങ്ക സഖ്യത്തിന്റെ തോളിലേറി കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം കോൺഗ്രസിനു നേടാനാകുമെന്നാണ് അണികളും നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

English Summary: 17 MLAs to 2: Congress in Goa left stunned, betrayed

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT