തിരുവനന്തപുരം ∙ സംസ്ഥാനത്തെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ തെങ്കാശിയിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് എത്തിക്കുന്ന പച്ചക്കറി വിപണിയിലെത്താന്‍ വൈകും. ക്രിസ്മസിനു ശേഷം ഈ മാസം 29 മുതല്‍ മാത്രമേ പച്ചക്കറി കേരളത്തിലേക്ക് എത്തൂ. പച്ചക്കറി വിലയില്‍vegetable Procurement delayed, Vegetable prices, Vegetable prices in Kerala, horticorp, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ തെങ്കാശിയിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് എത്തിക്കുന്ന പച്ചക്കറി വിപണിയിലെത്താന്‍ വൈകും. ക്രിസ്മസിനു ശേഷം ഈ മാസം 29 മുതല്‍ മാത്രമേ പച്ചക്കറി കേരളത്തിലേക്ക് എത്തൂ. പച്ചക്കറി വിലയില്‍ കാര്യമായ കുറവ് ഇപ്പോഴും വിപണിയില്‍ പ്രകടമാവുന്നില്ല.

സംസ്ഥാനത്ത് വില കുതിച്ചു കയറിയതോടെയാണ് തമിഴ്നാട്ടിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറി വാങ്ങാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നീക്കം ആദ്യം തമിഴ്നാട്ടിലെ ഇടനിലക്കാര്‍ അട്ടിമറിച്ചതോടെ, സര്‍ക്കാര്‍ കര്‍ഷക സംഘങ്ങളുമായി കരാര്‍ ഒപ്പിടുകയായിരുന്നു.

ADVERTISEMENT

എന്നാല്‍ ധാരണാപത്രം അനുസരിച്ച് പച്ചക്കറി എത്താന്‍ ഒരാഴ്ച കൂടി വൈകും. അതു ക്രിസ്മസ് വിപണിയില്‍ പച്ചക്കറി വില കുറയ്ക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനു തിരിച്ചടിയാണ്. കരാര്‍ പ്രകാരം 29 മുതലാണ് ഹോര്‍ട്ടികോര്‍പിനു പച്ചക്കറി നല്‍കുന്നതെന്ന് തെങ്കാശിയിലെ കര്‍ഷക സംഘങ്ങളും അറിയിച്ചു.

അതേസമയം, വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നിരത്തിലിറക്കിയ തക്കാളിവണ്ടിക്ക് നല്ല പ്രതികരണം കിട്ടുന്നുണ്ട്. എന്നാല്‍ ഉത്തരേന്ത്യയിൽ പച്ചക്കറിവില ഉയര്‍ന്നു നില്‍ക്കുന്നത് ആവശ്യത്തിനു സാധനങ്ങള്‍ എത്തിക്കാന്‍ തടസ്സമാകുകയാണ്. ഹോര്‍ട്ടികോര്‍പ് വില കുറച്ചു കൊടുത്തിട്ടും പൊതുവിപണിയിൽ വിലകുറയ്ക്കാനാകാത്തത് സര്‍ക്കാരിന് പ്രതിസന്ധിയാണ്.

ADVERTISEMENT

English Summary: Vegetable prices continue to soar across kerala; vegetable procurement delayed