ലോകത്തെ സംബന്ധിച്ചു സംഭവബഹുലമായ വർഷമാണ് കടന്നുപോയത്. യുഎസിൽ ജോ ബൈഡൻ അധികാരമേറ്റതും അഫ്ഗാനിൽ താലിബാൻ ഭരണം തിരിച്ചുപിടിച്ചതും കോവിഡ് മഹാമാരിയുടെ ഏറ്റക്കുറച്ചിലുകളും ജർമനിയിൽ നടന്ന അധികാര കൈമാറ്റവും ഉൾപ്പടെ പല പ്രധാന സംഭവങ്ങൾക്കും 2021.....| World Events 2021 | Manorama News

ലോകത്തെ സംബന്ധിച്ചു സംഭവബഹുലമായ വർഷമാണ് കടന്നുപോയത്. യുഎസിൽ ജോ ബൈഡൻ അധികാരമേറ്റതും അഫ്ഗാനിൽ താലിബാൻ ഭരണം തിരിച്ചുപിടിച്ചതും കോവിഡ് മഹാമാരിയുടെ ഏറ്റക്കുറച്ചിലുകളും ജർമനിയിൽ നടന്ന അധികാര കൈമാറ്റവും ഉൾപ്പടെ പല പ്രധാന സംഭവങ്ങൾക്കും 2021.....| World Events 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ സംബന്ധിച്ചു സംഭവബഹുലമായ വർഷമാണ് കടന്നുപോയത്. യുഎസിൽ ജോ ബൈഡൻ അധികാരമേറ്റതും അഫ്ഗാനിൽ താലിബാൻ ഭരണം തിരിച്ചുപിടിച്ചതും കോവിഡ് മഹാമാരിയുടെ ഏറ്റക്കുറച്ചിലുകളും ജർമനിയിൽ നടന്ന അധികാര കൈമാറ്റവും ഉൾപ്പടെ പല പ്രധാന സംഭവങ്ങൾക്കും 2021.....| World Events 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ സംബന്ധിച്ചു സംഭവബഹുലമായ വർഷമാണ് കടന്നുപോകുന്നത്. യുഎസിൽ ജോ ബൈഡൻ അധികാരമേറ്റതും അഫ്ഗാനിൽ താലിബാൻ ഭരണം തിരിച്ചുപിടിച്ചതും കോവിഡ് മഹാമാരിയുടെ ഏറ്റക്കുറച്ചിലുകളും ജർമനിയിൽ നടന്ന അധികാര കൈമാറ്റവും ഉൾപ്പടെ പല പ്രധാന സംഭവങ്ങൾക്കും 2021 സാക്ഷിയായി. അവയിൽ ചിലതിലൂടെ കണ്ണോടിക്കാം.   

ട്രംപിനെ വീഴ്ത്തി ബൈഡൻ 

ADVERTISEMENT

കടുത്ത പോരാട്ടം നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചത് ജോ ബൈഡൻ. ആകെ പോൾ ചെയ്‌ത വോട്ടിന്റെ 51.3 ശതമാനം ബൈഡൻ നേടി. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ബൈഡൻ യുഎസ് പ്രസിഡന്റായി ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്‌തു. 

ജോ ബൈഡൻ, കമലാ ഹാരിസ്

തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം നടന്നെന്ന് ആരോപിച്ചു ജനുവരി ആറിന് വാഷിങ്ടനിലെ ക്യാപിറ്റളിൽ ട്രംപ് അനുകൂലികൾ ആക്രമണം നടത്തി. ഈ സംഭവത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇത് രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കി.

ക്യാപിറ്റൾ ആക്രമണം(ഫയൽ ചിത്രം)

യുഎസ് വൈസ് പ്രസിഡന്റ് പദവി ഒരു വനിത അലങ്കരിക്കുന്ന ചരിത്ര നിമിഷത്തിനും 2021 സാക്ഷ്യം വഹിച്ചു. ഇന്ത്യൻ വംശജ കമല ഹാരിസ് ആണ് ആ അപൂർവ നേട്ടം സ്വന്തമാക്കിയത്. 2021 നവംബർ 20 ന് വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രസിഡന്റ് ബൈഡന് അനസ്തേഷ്യ നൽകിയപ്പോഴാണ്  ഒരു മണിക്കൂർ 25 മിനിറ്റ് സമയം പ്രസിഡന്റ് സ്ഥാനം കമലയിലേക്കെത്തിയത്. 

ഷി ചിൻപിങ്ങിന്റെ ഉയർച്ച, അംഗല മെർക്കലിന്റെ പടിയിറക്കം 

ADVERTISEMENT

ചൈനയുടെ അനിഷേധ്യ നേതാവാണ് ഷി ചിൻപിങ് എന്നു ഉറപ്പിച്ച വർഷമാണ് 2021. നവംബർ 10 ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്ലീനം ഷി ചിൻപിങ്ങിന് മൂന്നാംവട്ടവും പദവികളിൽ തുടരാനുള്ള ഭരണഘടനാ ഭേദഗതിക്ക് അനുമതി നൽകി. ഇതോടെ പാർട്ടിയിലും സർക്കാരിലും ഷി സർവശക്തനായി തുടരുമെന്ന് ഉറപ്പായി.

ഷി ചിൻപിങ്

അതേസമയം, ജർമനിയിൽ 16 വർഷത്തെ ഭരണത്തിനു ശേഷം ചാൻസലർ പദവിയിൽനിന്ന് അംഗല മെർക്കൽ പടിയിറങ്ങി. ഫോബ്‌സ് മാഗസിന്റെ, ‘ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത’കളുടെ പട്ടികയിൽ ഒരു പതിറ്റാണ്ടു കാലം തുടർച്ചയായി ഇടംപിടിച്ച മെർക്കലിന് പകരക്കാരനായി എത്തിയത് മെർക്കൽ മന്ത്രിസഭയിൽ അംഗമായിരുന്ന ഒലാഫ് ഷോൾസ്. 

അംഗല മെർക്കൽ

ഇതിനിടെ, സെപ്റ്റംബർ 26 നു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ ആകെ വോട്ടിന്റെ 25.7 ശതമാനം നേടി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമനി ഒന്നാമതെത്തി. ഫ്രീ  ഡെമോക്രാറ്റിക് പാർട്ടി, പരിസ്ഥിതി രാഷ്ട്രീയം ഉയർത്തുന്ന  ഗ്രീൻസ് എന്നിവ ഉൾപ്പെടുത്തി കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് ഒലാഫ് ഷോൾസ് രൂപം കൊടുത്തു. ഒലാഫ് ഷോൾസ് നേതൃത്വം നൽകിയ മന്ത്രിസഭ ഡിസംബർ എട്ടിന് അധികാരമേറ്റു.

2021ൽ കോവിഡ് 

ADVERTISEMENT

ആൽഫ, ഡെൽറ്റ വകഭേദങ്ങൾ ഉയർത്തിയ വെല്ലുവിളിയെ വാക്സീൻ പ്രതിരോധം ഉയർത്തിയും സാമൂഹിക പ്രതിരോധം വളർത്തിയും ലോകരാജ്യങ്ങൾ പ്രതിരോധിച്ചു. ലോക്ഡൗൺ അവസാനിപ്പിച്ച് സ്പെയിനും യുകെയും ന്യൂസീലൻഡും കോവിഡ് പോരാട്ടത്തിൽ നിർണായക നാഴികക്കല്ലുകൾ പിന്നിട്ടു. 

184 രാജ്യങ്ങളിലായി 844 കോടി വാക്സീൻ ഡോസുകൾ നൽകി (ഡിസംബർ 13 ലെ കണക്ക്). ലോക ജനസംഖ്യയുടെ 56 ശതമാനം പേർ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു. പ്രതിദിനം 42 കോടി ഡോസുകളാണ് നൽകിയത്. പല രാജ്യങ്ങളും കോവിഡുമായി പൊരുത്തപ്പെട്ടു ജീവിതം പടുത്തുയർത്തി. എന്നാൽ വർഷാവസാനത്തിൽ പല രാജ്യങ്ങളും ഒമിക്രോൺ ഭീഷണി നേരിട്ടു. രാജ്യാന്തര സഞ്ചാരം വിലക്കിയും സാമൂഹിക നിയന്ത്രണം കർശനമാക്കിയും ഒമിക്രോൺ വെല്ലുവിളി നേരിടാൻ രാജ്യങ്ങൾ തയാറെടുത്തു.     

അഫ്‌ഗാൻ കീഴടക്കി താലിബാൻ; ഇസ്രയേൽ-പലസ്‌തീൻ സംഘർഷം

2021 ഓഗസ്റ്റ് 15ന് താലിബാൻ അഫ്‌ഗാനിൽ പിടിമുറുക്കുന്ന കാഴ്‌ചയ്ക്കു ലോകം സാക്ഷ്യം വഹിച്ചു. താലിബാൻ സൈനികർ കാബൂൾ പിടിച്ചെടുത്തതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. പിന്നീട്, മനസ്സ് വേദനിപ്പിക്കുന്ന പലായന കാഴ്ചകൾക്ക് അഫ്‌ഗാൻ വേദിയായി. കാബൂൾ രാജ്യാന്തര വിമാനത്താവളത്തിൽ നിസ്സഹായരായി തടിച്ചുകൂടിയ ആൾക്കൂട്ടത്തിന്റെ ചിത്രം 2021ലെ ഹൃദയം പിളർത്തിയ കാഴ്ചയായി. 

ഓഗസ്റ്റ് 26 ന് കാബൂൾ വിമാനത്താവളത്തിൽ നടന്ന സ്‌ഫോടനത്തിൽ 182 പേർ കൊല്ലപ്പെട്ടു. ഓഗസ്റ്റ് 30 ന് യുഎസ് സൈനികരുടെ അവസാന സംഘവും നാട്ടിലേക്ക് മടങ്ങി. തുടർന്ന് ഭരണം ഏറ്റെടുത്ത താലിബാൻ നേതൃത്വത്തിന്റെ തലവനാണ് മൗലവി ഹൈബത്തുല്ല അഖുൻസാദ.

A member of the Taliban forces points his gun at a woman as Afghan demonstrators shout slogans during an anti-Pakistan protest, near the Pakistan embassy in Kabul | Reuters

ഈ വർഷം നടന്ന ഇസ്രയേൽ-പലസ്‌തീൻ സംഘർഷത്തിൽ 256 പലസ്‌തീൻകാരും 13 ഇസ്രയേലികളും കൊല്ലപ്പെട്ടു. ഗാസാ മുനമ്പിലെ ഹമാസ് ക്യാംപുകൾ ഉന്നമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണവും വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ മിസൈൽ,റോക്കറ്റ് ആക്രമണങ്ങളും വലിയ നാശനഷ്‌ടമുണ്ടായി. 15,000ൽ പരം മലയാളികളുമുള്ള ഇസ്രയേലിൽ പലസ്തീൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇടുക്കി സ്വദേശിനി സൗമ്യ കൊല്ലപ്പെട്ടു. സ്ഥിതിഗതികൾ ശാന്തമാക്കാൻ മേയ് 21നു വെടിനിർത്തൽ കരാർ നിലവിൽ വന്നു. 

പാൻഡോറ രേഖകൾ 

ഇന്റർനാഷനൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സ് പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി ചേർന്നു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ 11.9 ദശലക്ഷം രഹസ്യ രേഖകളാണ് പാൻഡോറ രേഖകൾ. വിവിധ ലോക നേതാക്കളുടെയും പ്രമുഖരുടെയും പേരുകൾ പാൻഡോറ രേഖയിൽ കണ്ടെത്തി.  ഈ രേഖകൾ വലിയ അലയൊലിയും ഒച്ചപ്പാടും ഉണ്ടാക്കി. 

യൂറോപ്പിലെ വെള്ളപ്പൊക്കം, യുഎസിലെ ചുഴലിക്കാറ്റ് 

പ്രകൃതിദുരന്തങ്ങൾ ആഞ്ഞടിച്ച വർഷമായിരുന്നു 2021. ജൂലൈ 12നും 15നും ഇടയിൽ പടിഞ്ഞാറൻ യൂറോപ്പിൽ നാശം വിതച്ച വെള്ളപ്പൊക്കത്തിൽ 242 ആളുകൾക്ക് ജീവൻ നഷ്ടമായി. യുകെ, വടക്കൻ ജർമനി, നെതർലൻഡ്‌സ്, ബൽജിയം എന്നീ രാജ്യങ്ങളിലാണ് ചുഴലിക്കാറ്റ് ബാധിച്ചത്. ഈ വർഷം അവസാനം യുഎസിൽ ആഞ്ഞടിച്ച 19 ചുഴലികളിൽ (ഡിസംബർ 14) 90 ലേറെ ആളുകൾ മിച്ചു. ഇതു കൂടാതെ, സെപ്റ്റംബറിൽ ഹെയ്തിയിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ 2100ൽ പരം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 

മറ്റു പ്രധാന സംഭവങ്ങൾ: ഒറ്റനോട്ടത്തിൽ 

∙ ക്യൂബയിലെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് കാസ്ട്രോ കുടുംബം. ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പദവി റൗൾ കാസ്ട്രോ ഒഴിഞ്ഞതോടെ 62 വർഷത്തെ കാസ്ട്രോ ഭരണത്തിന് തിരശീല വീണു. 1959 മുതൽ 2008 വരെ സഹോദരൻ ഫിദൽ കാസ്‌ട്രോയാണ് ക്യൂബ ഭരിച്ചത്.  

∙ മ്യാൻമറിൽ  ജനകീയ നേതാവ് ഓങ് സാൻ സൂ ചിയെ (76) പട്ടാളം പുറത്താക്കി, അധികാരം പിടിച്ചെടുത്തു. 2021 ഫെബ്രുവരിയിൽ സൂ ചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസി രണ്ടാം വട്ടവും അധികാരത്തിലേറിയതിനു പിന്നാലെയാണു പട്ടാള അട്ടിമറി. സൂ ചി വീട്ടുതടങ്കലിലാണ്. 

ഓങ് സാൻ സൂ ചി

∙ 2021 ജൂൺ 2ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച യിസാക് ഹെർസോഗിനെ ഇസ്രയേൽ പ്രസിഡന്റ് പദവിയിലേക്ക് പാർലമെന്റ് തിരഞ്ഞെടുത്തു. പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട ബെന്യാമിൻ നെതന്യാഹുവിനു പ്രധാനമന്ത്രി പദവി നഷ്‌ടമായി. ഇതോടെ 12 വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യമായി. നെതന്യാഹുവിന്റെ മുന്‍ അനുയായിയും വലതുപക്ഷ പാര്‍ട്ടി നേതാവുമായ നഫ്റ്റാലി ബെന്നറ്റ് ആണ് പുതിയ പ്രധാനമന്ത്രി.  

∙ 2021 ജനുവരി 10ന്  ഉത്തരകൊറിയയിൽ  വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയുടെ ജനറൽ സെക്രട്ടറിയായി കിം ജോങ് ഉൻ തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ അന്തരിച്ച ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഇല്ലിന്റെ പുത്രനാണ് കിം. ഉത്തരകൊറിയയുടെ യുഎസ്, ദക്ഷിണ കൊറിയ ബന്ധത്തിൽ കിമ്മിന്റെ സ്ഥാനാരോഹണം എന്തുതരം മാറ്റങ്ങൾ കൊണ്ടുവരുമെന്നതാണ് 2022ലെ പ്രസക്തമായ ചോദ്യം.   

കിം ജോങ് ഉൻ

∙ പാരിസ് കരാറിൽ ഒപ്പുവച്ചു യുഎസ്. കാലാവസ്ഥ മാറ്റം ചെറുക്കാൻ കൈക്കൊള്ളേണ്ട നടപടികൾ വിശദമാക്കുന്ന കരാറിൽനിന്ന് പിന്മാറിയ യുഎസ് 107 ദിവസങ്ങൾക്കുള്ളിൽ വീണ്ടും അംഗമായി. 

∙ ഇറാഖിൽ സന്ദർശനം നടത്തി ഫ്രാൻസിസ് മാർപാപ്പ. ഇതാദ്യമായാണ് മാർപാപ്പ ഇറാഖ് സന്ദർശിച്ചത്.  പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായും കൂടിക്കാഴ്ച നടത്തി. ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അല്‍ സിസ്താനിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. ഇത് ആദ്യമായാണ് മാർപ്പാപ്പയും  ഗ്രാൻഡ് ആയത്തുല്ലയും കൂടിക്കാഴ്‌ച നടത്തിയത്.  

∙ ബഹിരാകാശ ടൂറിസത്തിൽ ചരിത്രം കുറിച്ച് ഇലോൺ മസ്കിന്റെ സ്പേസ് എക്‌സ് ദൗത്യം. മസ്കിന്റെ കമ്പനി വികസിപ്പിച്ച ഡ്രാഗൺ ക്യാപ്‌സൂളിൽ നാല് ബഹിരാകാശ വിനോദ സഞ്ചാരികൾ പറന്നു. റെസിലിയൻസ് എന്ന ദൗത്യത്തിനും സെപ്റ്റംബർ 16 എന്ന ദിവസത്തിനും ചരിത്രത്തിൽ പ്രത്യേക സ്ഥാനം ലഭിച്ചു.   

English Summary : World Events 2021