സിപിഎമ്മിനെ അതേ നാണയത്തില് ചെറുക്കും; വീടുകയറി ലഘുലേഖ വിതരണം ചെയ്യും
തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. സിപിഎമ്മിന്റെ മാതൃകയിൽ വീടുകയറി ലഘുലേഖ വിതരണം ചെയ്യും. ഭൂമി നഷ്ടപ്പെടുന്നവരെയും അല്ലാത്തവരെയുംCongress intensifies protest against Silverline Project, Silverline Project, K Rail, Manorama News, Manorama Online.

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. സിപിഎമ്മിന്റെ മാതൃകയിൽ വീടുകയറി ലഘുലേഖ വിതരണം ചെയ്യും. ഭൂമി നഷ്ടപ്പെടുന്നവരെയും അല്ലാത്തവരെയും സമരമുഖത്ത് കൊണ്ടുവരാൻ ആലോചന. സമരത്തിന്റെ അടുത്തഘട്ടം ആലോചിക്കാൻ കോൺഗ്രസ് നേതൃത്വം ഇന്ന് യോഗം ചേരും. സിൽവർലൈൻ പദ്ധതിയെ പ്രതിരോധിച്ച് ലഘുലേഖയുമായി സിപിഎം വീടുകയറുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പദ്ധതിയുടെ ദോഷവശങ്ങൾ വിശദമാക്കി ലഘുലേഖയുമായി വീടുകൾ തോറും കയറുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കി.
പദ്ധതി മൂലം ഭൂമിയും കിടപ്പാടവും ഉപജീവനമാർഗവും നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാരം നൽകി പ്രതിഷേധം ഒതുക്കാൻ സർക്കാർ ശ്രമിച്ചേക്കുമെന്ന കണക്കുക്കൂട്ടലിലാണ് പ്രതിപക്ഷം. ഈ സാഹചര്യത്തിൽ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളുടെ അടുത്തുള്ളവരെയും സംഘടിപ്പിക്കാനാണ് തീരുമാനം. പദ്ധതി കൊണ്ട് ഗുണമില്ലെന്നും ഒറ്റപ്പെടുമെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും വീടുകൾ കയറി ബോധ്യപ്പെടുത്തും. പദ്ധതി കടന്നുപോകുന്ന ഇടങ്ങളിൽ ചെറിയ പ്രതിഷേധ കൂട്ടായ്മകൾക്കും ആക്ഷൻ കൗൺസിലുകൾക്കും രൂപം നൽകും.
എല്ലാ ജില്ലകളിലും പൗരപ്രമുഖരുടെ യോഗം വിളിച്ച് വിശദീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ ബഹുജന പിന്തുണയോടെ നേരിടുമെന്നാണ് കെ.സുധാകരന്റെ മറുപടി. പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകരെ അണിനിരത്തി താഴെത്തട്ടിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കെതിരായ അടുത്തഘട്ട സമരപരിപാടികൾ കെ.സുധാകരനും വി.ഡി.സതീശനും ഇന്ന് യോഗം ചേർന്ന് ആസൂത്രണം ചെയ്യും. തുടർന്ന് യുഡിഎഫ് ചേർന്ന് അന്തിമമാക്കാനാണ് ആലോചന.
English Summary: Congress intensifies protest against Silverline Project