മലയാളികളായ തൊഴിലാളികൾ പൊതുവേ കുറവാണ്. സ്വന്തം നാട്ടിൽ കഠിനാധ്വാനം ചെയ്യാനുള്ള മലയാളികളുടെ മടിയാണ് അതിനു കാരണം. തെങ്ങു കയറ്റം പോലെയുള്ള മേഖലയിൽ പോലും പ്രതിദിനം 2000 രൂപയെങ്കിലും സമ്പാദിക്കുന്ന അതിഥിത്തൊഴിലാളികളുണ്ട്. 25 വർഷം മുൻപ് മലയാളികൾ ചെയ്തിരുന്ന പണിയാണിതെന്നോർക്കണം...Kerala Employment Scenario, Jobs in Kerala

മലയാളികളായ തൊഴിലാളികൾ പൊതുവേ കുറവാണ്. സ്വന്തം നാട്ടിൽ കഠിനാധ്വാനം ചെയ്യാനുള്ള മലയാളികളുടെ മടിയാണ് അതിനു കാരണം. തെങ്ങു കയറ്റം പോലെയുള്ള മേഖലയിൽ പോലും പ്രതിദിനം 2000 രൂപയെങ്കിലും സമ്പാദിക്കുന്ന അതിഥിത്തൊഴിലാളികളുണ്ട്. 25 വർഷം മുൻപ് മലയാളികൾ ചെയ്തിരുന്ന പണിയാണിതെന്നോർക്കണം...Kerala Employment Scenario, Jobs in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളായ തൊഴിലാളികൾ പൊതുവേ കുറവാണ്. സ്വന്തം നാട്ടിൽ കഠിനാധ്വാനം ചെയ്യാനുള്ള മലയാളികളുടെ മടിയാണ് അതിനു കാരണം. തെങ്ങു കയറ്റം പോലെയുള്ള മേഖലയിൽ പോലും പ്രതിദിനം 2000 രൂപയെങ്കിലും സമ്പാദിക്കുന്ന അതിഥിത്തൊഴിലാളികളുണ്ട്. 25 വർഷം മുൻപ് മലയാളികൾ ചെയ്തിരുന്ന പണിയാണിതെന്നോർക്കണം...Kerala Employment Scenario, Jobs in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയൊരു പങ്കുതന്നെ പ്രവാസി വരുമാനത്തിലൂടെ ലഭിക്കുന്നുണ്ട്. 2008ലെ രാജ്യാന്തര സാമ്പത്തിക പ്രതിസന്ധി ഈ മേഖലയ്ക്ക് കനത്ത ആഘാതമായിരുന്നു. 2018ലെ പ്രളയം, 2019ലെ വെള്ളപ്പൊക്കം കോവിഡിന്റെ രണ്ടു തരംഗങ്ങൾ എന്നിവ അതിന്റെ ആഴം വർധിപ്പിച്ചു. രാജ്യാന്തര തലത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പ്രവാസമെന്ന സങ്കൽപത്തെ കൈകാര്യം ചെയ്യാൻ കേരളത്തിനു കഴിയുന്നുണ്ടോ? ഈ രംഗത്തെ പുതിയ വെല്ലുവിളികളും സാധ്യതകളും എന്തൊക്കെയാണ്? ഇന്റർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് (ഐഐഎംഎഡി) ചെയർമാനും സാമ്പത്തിക വിദഗ്ധനുമായ പ്രഫ. എസ്. ഇരുദയരാജൻ ഈ വിഷയങ്ങളെപ്പറ്റി മനോരമ ഓൺലൈനിനോടു സംവദിക്കുന്നു .

പ്രവാസികളുടെ കണക്കുകളിൽ അവ്യക്തത

ADVERTISEMENT

പ്രവാസികളുടെ ജീവിതത്തിലും വരുമാനത്തിലും കോവിഡ് അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ടെന്നതു വസ്തുതയാണ്. എന്നാൽ പ്രവാസി വരുമാനത്തിൽ എത്രമാത്രം കുറവുണ്ടായിയെന്നതിനെ സംബന്ധിച്ചു കൃത്യമായ കണക്കില്ല. ഇപ്പോൾ എത്ര പേർ വിദേശങ്ങളിൽ തൊഴിലെടുക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാലേ വരുമാനത്തെക്കുറിച്ചുള്ള വിശകലനങ്ങൾ സാധ്യമാകൂ.

പ്രഫ.എസ്.ഇരുദയരാജൻ

ഞാനും കെ.സി. സക്കറിയയും കൂടി 2018ൽ നടത്തിയ കേരള മൈഗ്രേഷൻ സർവേ പ്രകാരം 21 ലക്ഷം പ്രവാസി മലയാളികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷത്തെ ബജറ്റ് അവതരണ സമയത്ത് കേരള ധനമന്ത്രി നിയമസഭയിൽ അറിയിച്ചത് 14 ലക്ഷം പ്രവാസികൾ കേരളത്തിലേക്കു മടങ്ങിയെത്തിയിട്ടുണ്ടെന്നാണ്. ഈ 14 ലക്ഷം പേരിൽ എല്ലാവരും തൊഴിലാളികളല്ല. പലരും സന്ദർശക വീസയിൽ പോയവരാണ്. ഇങ്ങനെ പോയവർ 4 ലക്ഷത്തോളം വരും. ഫലത്തിൽ 10 ലക്ഷം തൊഴിലാളികളാണു മടങ്ങിയെത്തിയത്. ഇതിൽ എത്രപേർ മടങ്ങിപ്പോയെന്നു നമുക്കറിയില്ല.

അതുപോലെത്തന്നെ 2018ലെ പ്രളയം, 2019ലെ വെള്ളപ്പൊക്കം, 2020ലെ കോവിഡ് ആദ്യ തരംഗം 2021ലെ രണ്ടാം തരംഗം എന്നിവയൊക്കെ പ്രവാസികളുടെ തിരിച്ചു വരവിനു കാരണമായിട്ടുണ്ട്. അതു കണ്ടെത്താൻ സമഗ്രമായ കേരള പ്രവാസി സർവേ നടത്തേണ്ടതുണ്ട്. 2008ൽ രാജ്യാന്തര സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഒരു സർവേ നടത്തിയിരുന്നു. ഇതിനുവേണ്ടി സർക്കാരിനോടൊപ്പം ലോക മലയാളി സംഘടനകളും അസോസിയേഷനുകളും പ്രവാസി വ്യവസായ പ്രമുഖരും ചേർന്ന് കേരള പ്രവാസി സർവേ നടത്തേണ്ടതിനാവശ്യമായ ഫണ്ട് സ്വരൂപിക്കേണ്ടതുണ്ട്. ഇപ്പോൾ 17 ലക്ഷം പേർ ഗൾഫിൽ ഉണ്ടാകുമെന്നാണ് എന്റെ വ്യക്തിപരമായ നിഗമനം. എന്നാൽ അതു കൃത്യമായ കണക്കല്ല. 2018ലെ കണക്കുപ്രകാരം, മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ ഗൾഫ് മലയാളികളുള്ളത്.

കോവിഡ് കാലത്തു ഗൾഫിൽ നിന്നു നാട്ടിലേക്ക് മടങ്ങിവരുന്ന മലയാളികൾ. ഫയൽ ചിത്രം: മനോരമ

ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ പ്രവാസ വരുമാനത്തിൽ കുറവു വന്നിട്ടില്ല. അത് ഒരു സ്ഥിരം പ്രതിഭാസമായി കണക്കാക്കാൻ കഴിയില്ല. ഇപ്പോൾ വരുമാനം കുറയാത്തതിനു കാരണം മടങ്ങിവന്നവർ മുഴുവൻ സമ്പാദ്യവും കൊണ്ടു വന്നതായിരിക്കാം. ഗൾഫിൽ തുടരുന്നവരിൽ ഭൂരിഭാഗം പേർക്കും ശമ്പളം ലഭിച്ചിട്ടില്ല. കുട്ടികളുടെ വിദ്യാഭ്യാസം, വായ്പകൾ, മറ്റു ചെലവുകൾ തുടങ്ങിയവയ്ക്കു പലരും കടം വാങ്ങുകയാണ്. ആദ്യമായി ഗൾഫിലേക്കു പോകുന്നവരിലും വലിയ കുറവു വന്നിട്ടുണ്ട്. മടങ്ങി വരുന്നവരാണു വീണ്ടും ഭാഗ്യപരീക്ഷണത്തിനു പോകുന്നത്. 2022ൽ ഇങ്ങനെ മടങ്ങിപ്പോകുന്നവരുടെ എണ്ണം കൂടി കുറയുകയാണെങ്കിൽ പ്രവാസി വരുമാനത്തിൽ വൻ കുറവു വരും.

ADVERTISEMENT

ലോകമെന്നത് ഗൾഫ് രാജ്യങ്ങൾ മാത്രമല്ല

നമ്മുടെ പ്രവാസലോകമെന്നത് ഇപ്പോൾ സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ ആറു രാജ്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. അതു മാറ്റേണ്ട സമയമായി. ലോകത്ത് ഇരുന്നൂറിലേറെ രാജ്യങ്ങളുണ്ട്. അവിടെയൊക്കെ തൊഴിൽ സാധ്യതകളുമുണ്ട്, മെച്ചപ്പെട്ട വരുമാന മാർഗങ്ങളും. അവിടേക്കു തൊഴിൽ മേഖല മാറ്റാൻ കേരളീയർ തയാറാകണം. അതിനു പറ്റുന്ന അന്തരീക്ഷമാണു നിലവിലുള്ളത്. മാറ്റം വരുത്തേണ്ടതു മനോഭാവത്തിലാണ്. ഗൾഫിലെ തൊഴിൽ പീഡനങ്ങളെപ്പറ്റി പരാതി പറഞ്ഞിട്ടു കാര്യമില്ല. അത്തരം അടിമപ്പണിയുടെ കാലമൊക്കെ കഴിഞ്ഞു.

1970കളിൽ കള്ളക്കപ്പലിൽ ഗൾഫിൽ പോയതൊക്കെ പഴങ്കഥയാണ്. ഇപ്പോൾ വിമാന സർവീസുകളുടെ കാലമായി. എന്നാൽ കോവിഡ് കാലത്ത് കേരളത്തിലെ വിമാനത്താവളങ്ങളിലെത്തിയ വന്ദേ ഭാരത് ഫ്ലൈറ്റുകൾ എല്ലാം തന്നെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവ ആയിരുന്നു. മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ മാത്രമല്ല ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളിൽപോലും ഈ സമയത്ത് യുഎസ് പോലുള്ള രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളെത്തിയിരുന്നു. ആ രാജ്യങ്ങളിൽ കേരളത്തിൽ നിന്നുള്ള തൊഴിലാളികളുടെ സാന്നിധ്യം ഇല്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മാറ്റം വേണം പ്രവാസി നയത്തിലും

ADVERTISEMENT

മൂന്നു പതിറ്റാണ്ടുകൾക്കു മുൻപുള്ള തൊഴിൽ സാഹചര്യമല്ല ഇപ്പോൾ ലോകത്തുള്ളത്. വർഷങ്ങൾക്കു മുൻപ് ഒരു സ്ഥാപനത്തിലെ ജീവനക്കാരിയുമായി നടത്തിയ സംവാദം ഓർമ വരുന്നു. സ്വകാര്യ കമ്പനിയിലാണവർ ജോലി ചെയ്യുന്നത്. അവിടത്തെ 5 ജീവനക്കാരിൽ നാലുപേർക്കു തൊഴിൽ നഷ്ടമായി. ഇവർക്കു മാത്രമാണ് ജോലി ബാക്കിയായത്. മറ്റുള്ളവരെല്ലാം ടൈപ്റൈറ്റിങ് മാത്രം അറിയുന്നവരായിരുന്നു. എന്നാൽ ഇവർക്കു സ്റ്റെനോഗ്രഫിയും അറിയാമായിരുന്നു. അതുകൊണ്ടാണ് അവർക്കു ജോലി നഷ്ടപ്പെടാത്തത്. ഒന്നിലേറെ തൊഴിലുകളിൽ വൈദഗ്ധ്യമുള്ളവർക്കു തൊഴിൽപരമായ അനിശ്ചിത്വമുണ്ടാവില്ലെന്നതിന് തെളിവാണിത്.

കുവൈത്തിൽനിന്നുള്ള കാഴ്ച.

പണ്ടൊക്കെ മഹാനഗരങ്ങളിലെ പല സ്ഥാപനങ്ങളിലും ലിഫ്റ്റ് ഓപറേറ്റർമാരുണ്ടായിരുന്നു. ഇപ്പോൾ ആളുകൾക്ക് സ്വന്തമായി ലിഫ്റ്റ് പ്രവർത്തിപ്പിക്കാമെന്നു വന്നതോടെ ആ പോസ്റ്റ് ഇല്ലാതായി. ഗൾഫിൽ ഉൾപ്പെടെ വനിതകൾക്കും കാർ ഓടിക്കാമെന്ന സ്ഥിതി വന്നതോടെ ഡ്രൈവർമാരുടെ ആവശ്യം കുറഞ്ഞു. എന്നാൽ ജോലിയെന്നത് ലിഫ്റ്റ് ഓപറേറ്റു ചെയ്യുന്നതും കാർ ഓടിക്കുന്നതും മാത്രമല്ലല്ലോ. ഭാരവാഹനങ്ങൾ ഓടിക്കാൻ അറിയുന്നവരെ വിദേശങ്ങളിൽ ആവശ്യമുണ്ട്. അതുപോലെ വ്യത്യസ്തമായ തൊഴിലുകളിൽ പരിശീലനം നൽകി ആ ജോലികളിലേക്കു തൊഴിലാളികളെ നിയോഗിക്കാൻ കഴിയണം.

അതിനു കഴിയുന്ന വിധത്തിൽ സമഗ്രമായ ഒരു പ്രവാസി നയവും സംവിധാനവും ഇവിടെ രൂപപ്പെടേണ്ടതുണ്ട്. ഇങ്ങനെ പ്രവാസി നയങ്ങളിലുള്ള മാറ്റങ്ങൾ പ്രവാസി വരുമാനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാക്കും. എന്നാൽ പ്രവാസ വരുമാനത്തെപ്പറ്റി മനസ്സിലാക്കണമെങ്കിൽ‌ ഈ മേഖലയിലെ സാധ്യതകളെക്കുറിച്ചു കൂടി പഠിക്കാൻ തയാറാകണം. പ്രവാസികളുടെ വരുമാനത്തോടൊപ്പം അവരുടെ ജീവിതവും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനുവേണ്ടി തൊഴിൽ സംസ്കാരത്തിൽ മാറ്റം വരുത്തി പുതിയ മേഖലകളിലേക്ക് അവരെ തിരിച്ചുവിടുന്നതിനുള്ള ശ്രമം നടത്തേണ്ടതുണ്ട്. നോർക്ക രൂപീകരിച്ചിട്ട് 30 വർഷത്തിലേറെയായി. ഈ സ്ഥാപനത്തിലൂടെ പ്രവാസ ജോലികളുടെ ശൈലികൾ മാറ്റം വരുത്തുന്നതിലേക്കുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കേണ്ടതുണ്ട്.

സാധ്യതകൾ അനന്തം, പ്രയോജനപ്പെടുത്തണം

വിദേശ രാജ്യങ്ങളിലേക്കു വിദഗ്ധ തൊഴിലാളികളെ സംഭാവന ചെയ്യാനാണു കേരളം ശ്രമിക്കേണ്ടത്. പുതിയ ലോകക്രമത്തെയും അതിലൂടെ രൂപപ്പെടുന്ന തൊഴിൽ സാധ്യതകളെയും പറ്റി മനസ്സിലാക്കിക്കൊണ്ടേ അതു സാധ്യമാകൂ. അതിനനുസരിച്ചുള്ള തൊഴിലാളി സമൂഹത്തെ പരിശീലിപ്പിച്ചെടുക്കണം. അഡീഷണൽ സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാം (ആസാപ്) പോലുള്ള സർക്കാർ പദ്ധതികളുടെ ലക്ഷ്യം അതാകണം.

റഷ്യയിൽ കാർഷിക രംഗത്ത് തൊഴിലാളികളെ വൻതോതിൽ ആവശ്യമുണ്ട്. ജപ്പാൻ, ജർമനി പോലെയുള്ള രാജ്യങ്ങളിൽ വയോജനങ്ങളുടെ പരിചരണത്തിനാണ് ആളെ വേണ്ടത്. കാനഡയിൽ കാർഷിക രംഗത്തു പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും പഞ്ചാബികളാണ്. ഇറ്റലിയിൽ ക്ഷീര രംഗത്ത് ധാരാളം ഇന്ത്യക്കാരുണ്ട്. ഇതിലും പഞ്ചാബിലും ഗുജറാത്തിലും നിന്നുള്ളവരാണു കൂടുതൽ. മലേഷ്യ, ആഫ്രിക്ക, അയർലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ വൻ തൊഴിൽ സാധ്യതകളുണ്ട്. എൻജിനീയറിങ് കോഴ്സുകൾക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യം ആഫ്രിക്കയാണ്. നമ്മുടെ എൻജിനീയറിങ് ബിരുദധാരികൾക്കു മുന്നിലെ വലിയൊരു സാധ്യതയാണിത്.

മാനസിക ആരോഗ്യത്തെപ്പറ്റിയും പഠിക്കണം

മടങ്ങി വരുന്ന പ്രവാസികളുടെ ജീവിതശൈലീ രോഗങ്ങളെപ്പറ്റി നാം പഠിച്ചിട്ടുണ്ട്. എന്നാൽ പ്രവാസികളുടെ മാനസികാരോഗ്യത്തെപ്പറ്റിയുള്ള പഠനവും അത്യാവശ്യമാണ്. 2008-ലെ രാജ്യാന്തര സാമ്പത്തിക പ്രതിസന്ധി കുറെയധികം പ്രവാസികളെയെങ്കിലും ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് അവരെ മാനസിക സമ്മർദത്തിലേക്കു നയിച്ചത്. ജോലി നഷ്ടപ്പെടുകയും വരുമാന നഷ്ടമുണ്ടാവുകയും ചെയ്യുന്നവരുടെ പ്രശ്നത്തെപ്പറ്റി കാര്യമായ ഒരു പഠനവും നടന്നിട്ടില്ല. അതുകൊണ്ട് മാനസികാരോഗ്യ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ പ്രവാസികളുടെ മാനസികാരോഗ്യത്തെപ്പറ്റിയുള്ള ഒരു പഠനം നടത്തേണ്ടതുണ്ട്.

ക്ഷേമനിധികളും തൊഴിലുറപ്പും

ഏതാണ്ട് പത്തു ലക്ഷത്തോളം പ്രവാസികൾ ഇപ്പോൾ മടങ്ങിയെത്തിയിട്ടുണ്ട്. ഇവരെ നാട്ടിലെ തൊഴിലുകളിലേക്കു നിയോഗിക്കണമെന്ന ഒരു വാദമുണ്ട്. എന്നാൽ ഇതു പ്രായോഗികമാകുമെന്നു തോന്നുന്നില്ല. 10 ലക്ഷത്തോളം അതിഥിത്തൊഴിലാളികളാണുള്ളത്. നിലവിൽ നിർമാണ മേഖലയിൽ പോലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഈ തൊഴിലാളികളുടെ സാന്നിധ്യം ശക്തമാണ്. മലയാളികളായ തൊഴിലാളികൾ പൊതുവേ കുറവാണ്. സ്വന്തം നാട്ടിൽ കഠിനാധ്വാനം ചെയ്യാനുള്ള മലയാളികളുടെ മടിയാണ് അതിനു കാരണം.

കോവിഡ് കാലത്തു നാട്ടിൽ പോകുന്ന അതിഥിത്തൊഴിലാളികൾ. ഫയൽ ചിത്രം: മനോരമ

തെങ്ങു കയറ്റം പോലെയുള്ള മേഖലയിൽ പോലും പ്രതിദിനം 2000 രൂപയെങ്കിലും സമ്പാദിക്കുന്ന അതിഥിത്തൊഴിലാളികളുണ്ട്. 25 വർഷം മുൻപ് മലയാളികൾ ചെയ്തിരുന്ന പണിയാണിത്. ഇവിടെ ക്ഷേമനിധി ബോർഡുകളുടെ റജിസ്റ്ററുകളിൽ മലയാളികളോടൊപ്പം അതിഥിത്തൊഴിലാളികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്, അവർക്ക് തുല്യ തൊഴിൽ ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല.

മലയാളികൾ വ്യാപാരിക്കുന്ന മറ്റൊരു മേഖലയാണ് തൊഴിലുറപ്പ് പദ്ധതി. ഇത് തൊഴിലില്ലായ്മയ്ക്ക് ബദൽ അല്ല. ഒരു അനുബന്ധ തൊഴിൽ മാത്രമാണ്. 100 തൊഴിൽ ദിനങ്ങൾക്ക് 300 രൂപ വീതമാണു നൽകുന്നത്. സാധാരണ ഒരു തൊഴിലാളിക്ക് 1000 രൂപ കിട്ടുന്ന കാലമാണ്. 100 ദിവസത്തെ ജോലിയല്ല വേണ്ടത്. 365 ദിവസവും ജോലി നൽകാനാകണം. അതുകൊണ്ട് 100 ദിവസമെന്ന തൊഴിൽ പരിധി പുനഃപരിശോധിക്കേണ്ടതുണ്ട്.

English Summary: Prof. Irudaya Rajan Talks About Kerala Economy, Gulf Migration and Job Scenario in Kerala