ഇരട്ട സ്ഫോടനക്കേസ്: സ്വയം വാദിക്കാനുള്ള തീരുമാനം മാറ്റി തടിയന്റവിട നസീർ
കൊച്ചി∙ കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ എൻഐഎ കോടതി ശിക്ഷിച്ചതിനെതിരെ സ്വയം വാദിക്കാനുള്ള തീരുമാനത്തിൽ നിന്നു പിൻവാങ്ങി തടിയന്റവിട നസീർ. ഇന്നു കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകനുമായാണു പ്രതി എത്തിയത്. സ്വയം വാദിക്കുകയാണോ... Thadiyantavida nazir, Crime, NIA

കൊച്ചി∙ കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ എൻഐഎ കോടതി ശിക്ഷിച്ചതിനെതിരെ സ്വയം വാദിക്കാനുള്ള തീരുമാനത്തിൽ നിന്നു പിൻവാങ്ങി തടിയന്റവിട നസീർ. ഇന്നു കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകനുമായാണു പ്രതി എത്തിയത്. സ്വയം വാദിക്കുകയാണോ അഭിഭാഷകനുണ്ടോ എന്നു കോടതി ചോദിച്ചപ്പോൾ അഭിഭാഷകനുമായാണ് എത്തിയിരിക്കുന്നതെന്നു മറുപടി നൽകി. തുടർന്ന് അഭിഭാഷകനു വക്കാലത്തു നൽകാൻ കോടതി അനുവാദം നൽകി.
അപ്പീലിൽ വാദം കേൾക്കുന്നത് ഓൺലൈനായി കാണാൻ തടിയന്റവിടെ നസീറിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ജയിലിൽ വീഡിയോ കോൺഫറൻസിങ് സൗകര്യം ഒരുക്കി നൽകണമെന്നു ബംഗളുരു ജയിലധികൃതർക്കു കോടതി നിർദേശം നൽകി. നസീറിനെ ജയിലിലേക്കു തിരികെ കൊണ്ടുപോകാനും കോടതി നിർദേശിച്ചു. അപ്പീൽ ഹർജിയിൽ നേരിട്ടു വാദിക്കണമെന്ന തടിയന്റവിട നസീറിന്റെ ആവശ്യം നേരത്തേ കോടതി അംഗീകരിച്ചിരുന്നു. തുടർന്നാണ് നസീറിനെ ഇന്നു ഹൈക്കോടതിയിൽ ഹാജരാക്കിയത്.
2006ൽ കോഴിക്കോട് ബസ് സ്റ്റാൻഡിൽ രണ്ടിടത്തായി സ്ഫോടനം നടത്തിയ കേസിലാണ് എന്‍ഐഎ കോടതി ഇയാളെ ശിക്ഷിച്ചത്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ചു കുറ്റപത്രം നല്‍കിയ ആദ്യ തീവ്രവാദ കേസ് എന്ന പ്രത്യേകതയുണ്ട് ഇതിന്. രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു പ്രതിക്കെതിരെ കുറ്റപത്രം നൽകിയിരുന്നത്. കേസിൽ വാദം ആരംഭിക്കുന്നതിന് എൻഐഎയുടെ അഭ്യർഥന മാനിച്ചു ഹൈക്കോടതി രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
English Summary: Kozhikode double blast case, lawyer for culprit