ഒക്ടോബറിലാണ് സഞ്ജയ് ഭാർഗവ സ്റ്റാർലിങ്കിന്റെ ഇന്ത്യ മേധാവിയായി ചുമതലയേൽക്കുന്നത്. മാധ്യമങ്ങളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും പൊതുവേ അകലം പാലിക്കുന്ന സ്പേസ്എക്സ് ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായിരുന്നു സഞ്ജയുടെ രീതി. സ്റ്റാർലിങ്ക് സംബന്ധിച്ച മിക്ക പ്രധാന അപ്ഡേറ്റുകളുമെത്തിയിരുന്നത് സഞ്ജയ് ഭാർഗവയുടെ വ്യക്തിഗത ലിങ‍്ഡ്ഇൻ പ്രൊഫൈലിലായിരുന്നു...Starlink News

ഒക്ടോബറിലാണ് സഞ്ജയ് ഭാർഗവ സ്റ്റാർലിങ്കിന്റെ ഇന്ത്യ മേധാവിയായി ചുമതലയേൽക്കുന്നത്. മാധ്യമങ്ങളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും പൊതുവേ അകലം പാലിക്കുന്ന സ്പേസ്എക്സ് ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായിരുന്നു സഞ്ജയുടെ രീതി. സ്റ്റാർലിങ്ക് സംബന്ധിച്ച മിക്ക പ്രധാന അപ്ഡേറ്റുകളുമെത്തിയിരുന്നത് സഞ്ജയ് ഭാർഗവയുടെ വ്യക്തിഗത ലിങ‍്ഡ്ഇൻ പ്രൊഫൈലിലായിരുന്നു...Starlink News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബറിലാണ് സഞ്ജയ് ഭാർഗവ സ്റ്റാർലിങ്കിന്റെ ഇന്ത്യ മേധാവിയായി ചുമതലയേൽക്കുന്നത്. മാധ്യമങ്ങളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും പൊതുവേ അകലം പാലിക്കുന്ന സ്പേസ്എക്സ് ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായിരുന്നു സഞ്ജയുടെ രീതി. സ്റ്റാർലിങ്ക് സംബന്ധിച്ച മിക്ക പ്രധാന അപ്ഡേറ്റുകളുമെത്തിയിരുന്നത് സഞ്ജയ് ഭാർഗവയുടെ വ്യക്തിഗത ലിങ‍്ഡ്ഇൻ പ്രൊഫൈലിലായിരുന്നു...Starlink News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇക്കഴിഞ്ഞ നവംബർ‌ ഒന്നിന് സാക്ഷാൽ ഇലോൺ മസ്കിന്റെ ഒരു ട്വീറ്റ് ഇങ്ങനെയായിരുന്നു–'Sanjay deserves a lot of credit for making X/PayPal succeed. Now helping SpaceX serve rural communities in India. Much Respect.' സ്പേസ്എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്കിന്റെ ഇന്ത്യ മേധാവി സഞ്ജയ് ഭാർഗവയെക്കുറിച്ചായിരുന്നു ഈ ട്വീറ്റ്. ഈ ട്വീറ്റ് കഴിഞ്ഞ് കൃത്യം അറുപതാം ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സഞ്ജയ് കമ്പനിയിൽ നിന്ന് രാജിവച്ചു. മേധാവിയായി നിയമിച്ച് 3 മാസമേ ആയിരുന്നുള്ളൂ. സ്റ്റാർലിങ്കിനു മുൻപ് മസ്കിന്റെ തന്നെ പേയ്‍പാൽ കമ്പനിയിൽ വിശ്വസ്തനായിരുന്ന സഞ്ജയ് ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയുടെ പ്രാഥമിക നടപടികൾക്കിടയിൽ രാജിവച്ചത് എന്തിനെന്ന് ഇനിയും വ്യക്തമല്ല.

രാജി മാത്രമല്ല, പുതുവത്സരത്തിൽ മറ്റൊരു തിരിച്ചടി കൂടി സ്റ്റാർലിങ്ക് നേരിട്ടു. ലൈസൻസ് ലഭിക്കുന്നതിനു മുൻപുള്ള പ്രീ–ബുക്കിങ് ടെലികോം വകുപ്പ് വിലക്കിയതിനു പിന്നാലെ സ്റ്റാർലിങ്ക് ഇന്ത്യക്കാരിൽ നിന്ന് ഈടാക്കിയ തുക തിരിച്ചുകൊടുക്കേണ്ട ഗതികേടുമുണ്ടായി. അനുമതി പോലും ലഭിക്കുന്നതിനു മുൻപ് സ്റ്റാർലിങ്ക് പ്രീ–ബുക്കിങ് തുടങ്ങിയതിനെ അതിരൂക്ഷമായ ഭാഷയിൽ ടെലികോം വകുപ്പും ട്രായിയും വിമർശിച്ചത് കമ്പനിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽ‌പ്പിച്ചിരുന്നു. ഡയറക്ടർ ഓഫ് റൂറൽ ട്രാൻസ്ഫർമേഷൻ, എക്സിക്യൂട്ടിവ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് റിക്രൂട്മെന്റ് നടക്കുന്നതിനിടെയാണ് ഇന്ത്യ മേധാവിയുടെ രാജി.

ADVERTISEMENT

മേധാവിയുടെ വരവും പോക്കും

ഒക്ടോബറിലാണ് സഞ്ജയ് ഭാർഗവ സ്റ്റാർലിങ്കിന്റെ ഇന്ത്യ മേധാവിയായി ചുമതലയേൽക്കുന്നത്. മാധ്യമങ്ങളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും പൊതുവേ അകലം പാലിക്കുന്ന സ്പേസ്എക്സ് ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായിരുന്നു സഞ്ജയുടെ രീതി. സ്റ്റാർലിങ്ക് സംബന്ധിച്ച മിക്ക പ്രധാന അപ്ഡേറ്റുകളുമെത്തിയിരുന്നത് സഞ്ജയ് ഭാർഗവയുടെ വ്യക്തിഗത ലിങ‍്ഡ്ഇൻ പ്രൊഫൈലിലായിരുന്നു.

പൊതുവേ രഹസ്യസ്വഭാവം സൂക്ഷിക്കുന്ന മസ്ക് സാമ്രാജ്യത്തിൽ സ്റ്റാർലിങ്ക് ഇന്ത്യ മാത്രം വേറിട്ടുനിന്നു. നേരിട്ടുള്ള അഭിമുഖങ്ങൾക്കു തയാറായിരുന്നില്ലെങ്കിലും അനൗദ്യോഗികമായി സഞ്ജയ് മാധ്യമങ്ങളുമായി സംസാരിച്ചു. മിക്ക കാര്യങ്ങളിലും സഞ്ജയ് തന്റെ അഭിപ്രായങ്ങൾ പരസ്യമായി വ്യക്തമാക്കി. കമ്പനിയുടെ കോർപറേറ്റ് കമ്യൂണിക്കേഷൻസ് നയത്തിന് വിരുദ്ധമാകില്ലേ എന്നു പോലും പലർക്കും സംശയം തോന്നി. ഇന്ത്യ ഡയറക്ടർക്കു പുറമേ കമ്പനിയുടെ വക്താവ് സ്ഥാനവും സഞ്ജയ് അനൗദ്യോഗികമായി വഹിച്ചു.

സ്പെക്ട്രത്തിനായി സ്റ്റാർലിങ്ക് ജിയോ, വോഡഫോൺ എന്നിവയുമായി സ്റ്റാർലിങ്ക് ചർച്ച നടത്തുന്നുവെന്ന വാർത്തയോടും സഞ്ജയ് പരസ്യമായി പ്രതികരിച്ചു. സ്റ്റാർലിങ്കിന്റെ എതിരാളിയായ വൺവെബ് എയർടെല്ലിനു കൂടി പങ്കാളിത്തമുള്ളതാണ്. ഈ വാർത്ത വായിക്കുന്നവർ സ്റ്റാർലിങ്ക് എയർടെല്ലുമായി സഹകരിക്കില്ല എന്ന് വിചാരിച്ചേക്കാം, എന്നാൽ അതല്ല ശരിയെന്നും സഞ്ജയ് പറഞ്ഞു. സ്റ്റാർലിങ്ക് പദ്ധതിയിൽ സംരംഭകരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ചുമതല നൽകിയത് സഞ്ജയുടെ ഭാര്യ അനിത കപൂറിനാണ്. ഒടുവിൽ 2022 ജനുവരി 31ന് വാണിജ്യ ലൈസൻസിന് അപേക്ഷിച്ചേക്കുമെന്ന് വരെ അദ്ദേഹം പ്രഖ്യാപിച്ചു. സ്റ്റാർലിങ്ക് സംബന്ധിച്ച 2 ഹാൻഡ് ഗൈഡുകളും പുറത്തിറക്കി.

ADVERTISEMENT

വക്താവ്, പിന്നീട് നിശബ്ദത

ലൈസൻസ് ഇല്ലാതെ പ്രീ–ബുക്കിങ് നടത്തുന്നതിനെതിരെ ചില പരാതികൾ സ്റ്റാർലിങ്കിനെതിരെ കേന്ദ്രസർക്കാരിനു ലഭിച്ചിരുന്നു. അനുമതി പോലും ലഭിക്കുന്നതിനു മുൻപ് പ്രീ–ബുക്കിങ് നടത്തി ജനങ്ങളിൽ നിന്ന് പണം ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ ഇതര സംഘടനയായ ടെലികോം വാച്ച്ഡോഗ് ടെലികോം സെക്രട്ടറിക്ക് പരാതി നൽകി. കമ്പനിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും സംഘടന അന്ന് ആവശ്യപ്പെട്ടു. അനുമതിക്കുള്ള അപേക്ഷ പോലും സ്റ്റാർലിങ്ക് നൽകിയിട്ടില്ല. എന്നിട്ടും ഒരു വിദേശ കമ്പനി പണം പിരിക്കുന്നത് റിസർവ് ബാങ്ക് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

തുടർന്നാണ് ടെലികോം വകുപ്പ് നവംബറിൽ പ്രീ–ബുക്കിങ് വിലക്കുന്നത്. ട്രായിയും പിന്നാലെ ഉത്തരവിറക്കി. ഇതിനു പിന്നാലെ മാധ്യമങ്ങളുടെ ഒരു ചോദ്യത്തോടും സ്റ്റാർലിങ്ക് ഇന്ത്യ പ്രതികരിക്കാൻ തയാറായില്ല. വാട്സാപ്പിൽ ചോദ്യം ചോദിക്കുന്നവരെ ഉടനടി ബ്ലോക് ചെയ്യുന്ന രീതിയിലേക്ക് സ്റ്റാർലിങ്ക് മേധാവി മാറി. സർക്കാർ വിലക്കിനെത്തുടർന്ന് പ്രീ–ബുക്കിങ്ങിനായി ഈടാക്കിയ 99 ഡോളറാണ് (ഏകദേശം 7000 രൂപ) തിരിച്ചുനൽകുന്നത്. ഇതു സംബന്ധിച്ച സന്ദേശം ബുക്ക് ചെയ്ത എല്ലാവർ‌ക്കും സ്റ്റാർലിങ്ക് അയച്ചു. പണം തിരികെ ലഭിക്കുന്നതിനായി സ്റ്റാർലിങ്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം ഓർഡർ ക്യാൻസൽ ചെയ്യണം. 10 ദിവസത്തിനുള്ളിൽ തുക മടക്കിനൽ‌കുമെന്നാണ് സ്റ്റാർലിങ്ക് പറയുന്നത്.

ചിത്രം: സ്പേസ്എക്‌സ്.

സ്റ്റാർലിങ്കിന്റെ ഇന്ത്യൻ സ്വപ്നങ്ങൾ

ADVERTISEMENT

സ്റ്റാർലിങ്ക് ഇന്ത്യയിൽ നടപ്പാക്കാനായി സ്പേസ്എക്സിന്റെ ഇന്ത്യൻ ഉപകമ്പനി നവംബറിൽ രൂപീകരിച്ചിരുന്നു. സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്എസ്‍സിപിഎൽ) എന്നാണ് പേര്. പദ്ധതി ഇന്ത്യയിൽ പദ്ധതി യാഥാർഥ്യമാകുന്നതുമായി ബന്ധപ്പെട്ട നിർണായക ചുവടുവയ്പ്പായിട്ടാണ് ടെക് ലോകം ഇതിനെ കണ്ടത്. കമ്പനിയുടെ 100% ഓഹരിയും സ്പേസ്എക്സിന്റേതാണ്.

സർക്കാരിൽ നിന്ന് അനുമതി തേടാനും ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും തടസ്സമില്ലെന്നും സഞ്ജയ് ഭാർഗവ അന്നു പറഞ്ഞു. നിതി ആയോഗുമായി ചേർന്ന് ശൃംഖലയിൽ ആദ്യമായി കൊണ്ടുവരേണ്ട 12 ജില്ലകളെ കണ്ടെത്താനായിരുന്നു പദ്ധതി. ലോകമാകെ പ്രീ–ബുക്കിങ് 5 ലക്ഷം കടന്നു.

ഇന്ത്യയിലെ റോഡ് മാപ്പ് ഇങ്ങനെയായിരുന്നു

∙ ഒന്നാം ഘട്ടം: ഡൽഹിയിലെ 20 സ്കൂളുകളിൽ സൗജന്യ സ്റ്റാർലിങ്ക് കണക്റ്റിവിറ്റി. ഒപ്പം ഡൽഹിക്ക് സമീപമുള്ള ഒരു ഗ്രാമീണ ജില്ലയിൽ 80 സ്കൂളുകളിലും കണക്ഷൻ.

∙ രണ്ടാം ഘട്ടം: ഇന്ത്യയുടെ നാല് വശങ്ങളിലും 3 ഗ്രാമീണ ജില്ലകളിൽ വീതം കണക്റ്റിവിറ്റി. ആകെ 12 ജില്ലകൾ.

∙ മൂന്നാം ഘട്ടം: 2022 ഡിസംബറിൽ രാജ്യമാകെ 2 ലക്ഷം സ്റ്റാർലിങ്ക് കണക്ഷനുകൾ. ഇതിൽ 1.6 ലക്ഷവും ഗ്രാമീണ മേഖലകളിൽ.

എങ്ങനെ സാധിക്കും?

ആയിരക്കണക്കിന് ചെറുഉപഗ്രങ്ങളാണ് പദ്ധതിക്കായി വിന്യസിക്കുന്നത്. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. കേബിൾ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം. സെക്കൻഡിൽ 50 എംബി മുതൽ 150 എംബി വരെ സ്പീഡ് പരീക്ഷണ വേർഷനായ ബീറ്റയിൽ ലഭിക്കുമെന്നാണ് സ്റ്റാർലിങ്കിന്റെ അവകാശവാദം. കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതനുസരിച്ച് വേഗവും കൂടും.

English Summary: What happened to Starlink and What is Elon Musk Planning About India Expansion?