‘അക്രമികളെ സംരക്ഷിക്കില്ല; കെഎസ്യുക്കാരെ മർദിക്കുന്നതിൽനിന്ന് എസ്എഫ്ഐ പിന്മാറണം’
കോഴിക്കോട് ∙ ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ അക്രമികളെ സംരക്ഷിക്കില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്. കൊലപാതകത്തെ അപലപിക്കുന്നു.. KSU, SFI

കോഴിക്കോട് ∙ ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ അക്രമികളെ സംരക്ഷിക്കില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്. കൊലപാതകത്തെ അപലപിക്കുന്നു. ഏതെങ്കിലും ആളുകളെ അക്രമത്തിലൂടെ കീഴ്പ്പെടുത്തി പ്രസ്ഥാനം വളരുമെന്നു വിശ്വസിക്കുന്നില്ല. കേസിൽ നീതിയുക്തമായ അന്വേഷണം നടത്തണം.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായി. പൊലീസ് ക്രിയാത്മകമായി ഇടപെട്ടില്ല. പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻപോലും പൊലീസ് തയാറായില്ല. കെഎസ്‌യു പ്രവർത്തകരെ വ്യാപകമായി മർദിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിൽനിന്ന് എസ്എഫ്ഐ പിന്മാറണമെന്നും അഭിജിത് വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇടുക്കി എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ (21) കുത്തേറ്റു മരിച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ധീരജിനു കുത്തേറ്റത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
English Summary: KM Abhijith on SFI Student Murder at Idukki