കാടുപിടിച്ച പറമ്പിലേക്കു കയറി നോക്കാൻ ധൈര്യം ആർക്കുമില്ലാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധന നടത്തിയത്. തകർന്ന വീടിന്റെ ഒരു മുറിയിൽ പുലിക്കുട്ടികളെ കണ്ടതോടെയാണ് പൊന്നൻ പറഞ്ഞത് എല്ലാവരും വിശ്വസിച്ചത്. ദിവസവും നടന്നു പോയിരുന്ന വഴിയിൽനിന്നു പത്തു മീറ്ററോളം മാത്രം അകലെ പുലിയുണ്ടായിരുന്ന കാര്യം നാട്ടുകാർ അൽപം ഭയത്തോടെയാണ് ഓർക്കുന്നത്...Leopard Updates

കാടുപിടിച്ച പറമ്പിലേക്കു കയറി നോക്കാൻ ധൈര്യം ആർക്കുമില്ലാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധന നടത്തിയത്. തകർന്ന വീടിന്റെ ഒരു മുറിയിൽ പുലിക്കുട്ടികളെ കണ്ടതോടെയാണ് പൊന്നൻ പറഞ്ഞത് എല്ലാവരും വിശ്വസിച്ചത്. ദിവസവും നടന്നു പോയിരുന്ന വഴിയിൽനിന്നു പത്തു മീറ്ററോളം മാത്രം അകലെ പുലിയുണ്ടായിരുന്ന കാര്യം നാട്ടുകാർ അൽപം ഭയത്തോടെയാണ് ഓർക്കുന്നത്...Leopard Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടുപിടിച്ച പറമ്പിലേക്കു കയറി നോക്കാൻ ധൈര്യം ആർക്കുമില്ലാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധന നടത്തിയത്. തകർന്ന വീടിന്റെ ഒരു മുറിയിൽ പുലിക്കുട്ടികളെ കണ്ടതോടെയാണ് പൊന്നൻ പറഞ്ഞത് എല്ലാവരും വിശ്വസിച്ചത്. ദിവസവും നടന്നു പോയിരുന്ന വഴിയിൽനിന്നു പത്തു മീറ്ററോളം മാത്രം അകലെ പുലിയുണ്ടായിരുന്ന കാര്യം നാട്ടുകാർ അൽപം ഭയത്തോടെയാണ് ഓർക്കുന്നത്...Leopard Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന്റെ തൊട്ടരികെ കാടുപിടിച്ചു കിടന്ന പറമ്പിൽ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടാൽ പിന്നെ സമാധാനത്തോടെ എങ്ങനെ പുറത്തിറങ്ങി നടക്കും? വീടിനു പുറത്തേക്കിറങ്ങുമ്പോൾ ചുറ്റും കണ്ണോടിച്ചു പരിസരം നിരീക്ഷിച്ച ശേഷമാണ് വീടിന്റെ വാതിൽ തുറക്കുന്നതു തന്നെ. പാലക്കാട് ധോണിക്കു സമീപം അകത്തേത്തറ ഉമ്മിനി പപ്പാടിയിലെ ജനജീവിതമാണ് ഒറ്റ ദിവസം കൊണ്ടു മാറിമറിഞ്ഞത്.

റോഡിനു സമീപമുള്ള കാടുപിടിച്ച വീട്ടിലാണ് പുലിയെ കണ്ടത്. ഒലവക്കോട് – ധോണി പ്രധാന പാതയും എൻഎസ്എസ് എൻജിനീയറിങ് കോളജും ഇതിനടുത്താണ്. ഒട്ടേറെ വീടുകളും പ്രദേശത്തുണ്ട്. പരേതരായ അധ്യാപക ദമ്പതികളുടെ പറമ്പ്, മക്കൾ കേരളത്തിനു പുറത്ത് ജോലിയിലായതിനാൽ കാടുപിടിച്ചു കിടക്കുകയാണ്. വർഷങ്ങളായി ആരും ശ്രദ്ധിക്കാത്തതിനാൽ കൊടുംകാടിനു സമാനമായി പറമ്പിൽ കാട് വളർന്നു കഴിഞ്ഞു. കാട് സൃഷ്ടിക്കുന്ന ഭീതിക്കപ്പുറം ഈ പറമ്പിൽ നിന്നു സമീപത്തുള്ള പറമ്പുകളിലേക്ക് പാമ്പു പോലും ഇതുവരെ എത്തിയിട്ടില്ല. പ്രദേശത്ത് മയിൽ ഇടയ്ക്കിടെ വരുന്നതിനാൽ പാമ്പുകളെ അതു ഭക്ഷണമാക്കും. അത്തരത്തിൽ ആർക്കും ഉപകാരമില്ലാതെ, ഉപദ്രവമില്ലാതെ കിടന്നിരുന്ന പറമ്പിലാണ് പുലിയെ കണ്ടെത്തിയത്.

ADVERTISEMENT

കാടുപിടിച്ച പറമ്പിന്റെ മേൽനോട്ടക്കാരമായ പൊന്നനാണു ജനുവരി 9നു വൈകിട്ട് മൂന്നു മണിയോടെ പുലിയെ കണ്ടത്. പറമ്പിലെ കാര്യങ്ങളും റബർ ടാപ്പിങ്ങും നോക്കി നടത്തിയിരുന്നത് പൊന്നനായിരുന്നു. ഗേറ്റ് കടന്നു ചെല്ലുമ്പോൾ വീടിന്റെ ജനലിൽ തട്ടിയപ്പോഴാണ് അകത്തു നിന്നു പുലി പുറത്തേക്കുപോകുന്നത് കണ്ടത്. വർഷങ്ങളായി ഇടിഞ്ഞു പൊളിഞ്ഞ് നശിച്ച നിലയിലാണ് ഈ വീട്. വീടിന്റെ പിന്നിലൂടെ പുലി പുറത്തേക്കിറങ്ങി നടന്നു പോകുമ്പോൾ മറു വശത്ത് ജീവൻ നിലച്ചു പോയ നിലയിലായിരുന്നു 68കാരനായ പൊന്നൻ. ജീവനും കൊണ്ട് പുറത്തേക്കിറങ്ങി അയൽക്കാരോട് പുലിയെ കണ്ടെന്നു പറഞ്ഞെങ്കിലും ആരുംതന്നെ വിശ്വസിച്ചില്ല.

പാലക്കാട് ഒലവക്കോടിനു സമീപം പപ്പാടിയിലെ ആൾത്താമസമില്ലാത്ത വീട്ടിൽ പുലിയെ ആദ്യമായി കണ്ട പ്രദേശവാസി പൊന്നൻ. ചിത്രം:മനോരമ

കാടുപിടിച്ച പറമ്പിലേക്കു കയറി നോക്കാൻ ധൈര്യം ആർക്കുമില്ലാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധന നടത്തിയത്. തകർന്ന വീടിന്റെ ഒരു മുറിയിൽ പുലിക്കുട്ടികളെ കണ്ടതോടെയാണ് പൊന്നൻ പറഞ്ഞത് എല്ലാവരും വിശ്വസിച്ചത്. ദിവസവും നടന്നു പോയിരുന്ന വഴിയിൽനിന്നു പത്തു മീറ്ററോളം മാത്രം അകലെ പുലിയുണ്ടായിരുന്ന കാര്യം നാട്ടുകാർ അൽപം ഭയത്തോടെയാണ് ഓർക്കുന്നത്.

ജനങ്ങളുടെ ഭയം മനസ്സിലാക്കി വനംവകുപ്പ് വേഗം കൂടെത്തിച്ച് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലത്ത് സജ്ജമാക്കി. തുണിയിൽ കുഞ്ഞുങ്ങളുടെ മൂത്രവും മറ്റും ശേഖരിച്ച് അതാണു കൂട്ടിൽ വച്ചത്. പുലിക്ക് മണം കിട്ടുന്നതോടെ കൂട്ടിൽ കയറുമെന്നാണു കണക്കുകൂട്ടൽ. എന്നാൽ കൂട് അൽപം ചെറുതായതിനാലാകാം രാത്രി രണ്ടു മൂന്നു തവണ കൂടിനരികെ വരെയെത്തിയ പുലി കൂട്ടിൽ കയറാതിരുന്നത്. വനംവകുപ്പ് കൂടിനു സമീപം സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ പുലി രാത്രിയെത്തിയ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നു പുലി പ്രദേശം വിട്ടു പോയിട്ടില്ലെന്നു വ്യക്തമായതോടെ നാട്ടുകാർ കൂടുതൽ ആശങ്കയിലാണ്.

ഒലവക്കോടിനു സമീപം പപ്പാടിയിൽ പുലിക്കുട്ടികളെ കണ്ടെത്തിയ വിവരമറിഞ്ഞ് പ്രദേശത്തു തടിച്ചു കൂടിയ നാട്ടുകാർ. ചിത്രം:മനോരമ

പുലി മാത്രമല്ല, ആനയും

ADVERTISEMENT

ഒലവക്കോട് ധോണി റോഡിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണു പുലിയെ കണ്ട സ്ഥലം. ഇവിടെനിന്നു വനമേഖലയിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്. ഇതിനു മുൻപ് കാട്ടാന വീട്ടുമുറ്റത്തെത്തിയതാണ് പ്രദേശവാസികളെ ഭയപ്പെടുത്തിയ ഒരു സംഭവം. കാട്ടാനകൾ കൃഷി നശിപ്പിച്ചതും തെങ്ങും പ്ലാവും അടക്കമുള്ള വൃക്ഷങ്ങൾ മറിച്ചിട്ടതും പുലിയെ കണ്ട പറമ്പിന്റെ തൊട്ടയൽക്കാരായ കോട്ടയ്ക്കകത്ത് പറമ്പിൽ ജോർജ് തോമസ് ഓർക്കുന്നു. രാത്രിയിലെത്തിയ ആന പറമ്പാകെ നശിപ്പിച്ച വിവരം രാവിലെയാണ് വീട്ടുകാർ അറിഞ്ഞത്. പിന്നീട് കാര്യമായി വന്യമൃഗശല്യം ഇല്ലാതെ ഇരിക്കുമ്പോഴാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ജോർജ് തോമസിന്റെ ഭാര്യ മിനി തോമസിനു വീടിന്റെ ഗേറ്റിലേക്കുള്ള വഴി ഇറങ്ങുന്നതു പ്രയാസമായിരുന്നതിനാൽ പുലിയെ കണ്ട പറമ്പിന്റെ തൊട്ടരികിലൂടെയുള്ള ചെറു വഴിയാണ് ഉപയോഗിച്ചിരുന്നത്. പുലിക്ക് ഒന്നോ രണ്ടോ ചാട്ടത്തിന് എത്താമായിരുന്ന ദൂരത്തു കൂടിയാണ് താൻ നടന്നിരുന്നതെന്നു പറയുമ്പോൾ മിനിയുടെ കണ്ണിൽ ഭയവും പുലി ഇതുവരെ ആക്രമിച്ചില്ലല്ലോയെന്ന ആശ്വാസവും കാണാം. നടക്കാനുള്ള സ്ഥലം മാത്രം ഇവർ കാടുതെളിച്ചിടുകയായിരുന്നു പതിവ്.

പാലക്കാട് ഒലവക്കോടിനു സമീപം പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ കണ്ടെത്തിയ പുലിക്കുട്ടികൾ.

ഇഴജന്തുക്കൾ മയിലിന്റെ ഭക്ഷണമാകുന്നതിനാ‍ൽ വീടിനു സമീപത്തേക്ക് ഇതുവരെ പാമ്പൊന്നും എത്തിയിട്ടില്ലെന്നു ജോർജ് പറഞ്ഞു. മയിലിന്റെ ശല്യം കാരണം പച്ചക്കറി കൃഷി നശിക്കുന്നുണ്ടെങ്കിലും പാമ്പിന്റെ ശല്യം കുറവാണെന്നാണ് ഇവരുടെ പക്ഷം. സംസാരിച്ചിരിക്കെ പൂച്ചയുടെ മൂത്രത്തിന്റെ ഗന്ധം ലഭിച്ചു തുടങ്ങിയപ്പോൾ എല്ലാവരുടെയും മുഖത്ത് ഭയം നിറഞ്ഞു. ചുറ്റുപാടും നിരീക്ഷിച്ച ശേഷം വീടിന്റെ ടെറസിലും കൂടി കയറി പുലി ഇല്ലെന്ന് ഉറപ്പാക്കിയതോടെയാണു സമാധാനമായത്.

റേഞ്ച് ഓഫിസിൽ കുഞ്ഞുഗർജനം

ADVERTISEMENT

പാലക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫിസിലാണു പുലിക്കുട്ടികളെ നിലവിൽ പാർപ്പിച്ചിരിക്കുന്നത്. കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ കിടന്നു കുട്ടികൾ ശബ്ദമുണ്ടാക്കുന്നത് ഓഫിസിലാകെ കേൾക്കാം. പാലാണു കുഞ്ഞുങ്ങൾക്കു നൽകുന്നത്. എങ്കിലും അമ്മയുടെ അടുത്ത് നിന്നു കിട്ടുന്ന പരിചരണമോ, കഴിവുകളോ മനുഷ്യൻ വളർത്തിയാൽ ലഭിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. കുഞ്ഞുങ്ങളെ കാണാൻ ആരെയും അനുവദിക്കുന്നില്ലെങ്കിലും ഓരോ ശബ്ദവും അനക്കവും കുഞ്ഞുങ്ങളെ അസ്വസ്ഥരാക്കുകയാണ്. ഇതോടെ കരച്ചിൽ കൂടും.

ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ കുഞ്ഞുങ്ങളെ അമ്മയുടെ കൂടെ കാട്ടിലേക്കു വിടാനാണ് വനം വകുപ്പ് അധികൃതർ ശ്രമിക്കുന്നത്. അമ്മപ്പുലി കൂട്ടിൽ കുടുങ്ങിയാൽ കുട്ടികൾക്കൊപ്പം കാട്ടലേക്കു തുറന്നു വിടും എന്നാണു ലഭിക്കുന്ന വിവരം. കെണിയിൽ കുഞ്ഞുങ്ങളുടെ ഗന്ധം പിടിച്ചു അമ്മപ്പുലി കയറിയില്ല എങ്കിൽ കുട്ടികളെ തന്നെ കെണിയിൽ ഉപയോഗിക്കാനുള്ള സാധ്യതയും വനം വകുപ്പ് പരിഗണിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷ മാനിച്ചാണ് ആദ്യമേ കെണിയിൽ കുഞ്ഞുങ്ങളെ ഉപയോഗിക്കാതിരുന്നത്.

സമീപത്തു വീടുകൾ

പുലിയെ കണ്ട പുരയിടത്തിന് ഇരുവശത്തും ആൾത്താമസമുള്ള വീടുകളാണ്. നേരെ മുന്നിൽ റോഡ്. റോഡിനപ്പുറം വയൽ. പിന്നിൽ റബർ തോട്ടം. പുലിയുടെ വരവും പോക്കും റബർ തോട്ടത്തിലൂടെയായിരുന്നെന്നു വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. അടുത്തടുത്തായി റബർ തോട്ടങ്ങൾ ഉള്ളതിനാൽ പുലിക്ക് രാത്രിസമയത്ത് യഥേഷ്ടം ആരുടെയും ശ്രദ്ധയിൽപെടാതെ ഇവിടെ എത്താനാകും.

പറമ്പിലാകെ വള്ളിപ്പടർപ്പുകളും കാടും നിറഞ്ഞു നിൽക്കുന്നതിനാൽ 5–10 മീറ്ററിനപ്പുറം കാണാൻ കഴിയില്ല. അതുകൊണ്ടു തന്നെ പുലി വന്നുപോകുന്നത് അയൽക്കാർക്കു കാണില്ല. റോഡിന് അപ്പുറത്തുള്ള വീട്ടിലെ ആൾക്കാരും ഭയത്തിലാണ്. വീട്ടുകാർ കുട്ടികളെ ഒറ്റയ്ക്കു വീടിനു പുറത്തിറക്കുന്നില്ല. സന്ധ്യ കഴിഞ്ഞാൽ പിന്നെ ഭയത്തോടെ ചുറ്റുപാടും നിരീക്ഷിച്ചു മാത്രമാണ് അയൽക്കാർ പുറത്തിറങ്ങുന്നത്.

തൊട്ടടുത്ത് റോഡ്, കോളജ്

ധോണിയിലേക്കുള്ള പ്രധാന റോഡിൽ നിന്ന് 500 മീറ്ററോളം മാത്രം അകലെയാണു പുലിയെ കണ്ടത്. റോഡ് വയലിലൂടെ കടന്നുപോകുന്നത് പുലിയെ കണ്ട സ്ഥലത്തു നിന്നു നോക്കിയാ‍ൽ കാണാം. എൻഎസ്എസ് എൻജിനീയറിങ് കോളജും ഈ സ്ഥലത്തിന് ഒന്നര കിലോമീറ്റർ അകലെയാണ്.

പാലക്കാട് ഒലവക്കോടിനു സമീപം പപ്പാടിയിൽ പുലിക്കുട്ടികളെ കണ്ടെത്തിയ ആൾത്താമസമില്ലാത്ത വീട്. ചിത്രം:മനോരമ

പുലിയുടെ ഭക്ഷണം, അജ്ഞാതം

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും പ്രദേശത്തുനിന്ന് ഏതെങ്കിലും ജീവിയെ പുലി പിടിച്ചതായി കണ്ടെത്തിയിട്ടില്ല. പുലിയെ കണ്ട പറമ്പിലും ഭക്ഷണാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല. ഇതോടെ പുലി രാത്രിയിൽ വന്നു പോകുകയാണോയെന്ന സംശയം ഉയരുന്നുണ്ട്. ഒന്നര കിലോമീറ്റർ കാടിനു പുറത്തു സഞ്ചരിച്ചിട്ടും ആരും കാണാത്തതും അദ്ഭുതമാകുന്നു. റോഡിനോടു ചേർന്നുളള വീട് പുലി സുരക്ഷിതമായി കരുതാനുള്ള കാരണവും അജ്ഞാതമാണ്. പകൽ സ്ഥിരം വാഹനങ്ങൾ കടന്നു പോകുകയും ശബ്ദം കേൾക്കുകയും ചെയ്യുന്ന സ്ഥലത്തു സാധാരണ നിലയിൽ സുരക്ഷിതമായി കണക്കാക്കാറില്ല. കുട്ടികളെ വനംവകുപ്പ് കൊണ്ടുപോയ ശേഷം രാത്രിയിലും പുലി സ്ഥലത്തെത്തിയത് ഇനിയും പ്രദേശത്ത് എത്താനുള്ള സാധ്യതയാണ് കാണിക്കുന്നത്.

English Summary: Palakkad: Leopard Cubs Found Inside Abandoned House