സിഎസ്ഐ സിനഡ് മുൻ ജനറൽ സെക്രട്ടറി പ്രഫ. ജോർജ് കോശി അന്തരിച്ചു
കോട്ടയം ∙ സിഎസ്ഐ സഭാ സിനഡ് മുൻ ജനറൽ സെക്രട്ടറിയും കോട്ടയം സിഎംഎസ് കോളജ് ഇംഗ്ലിഷ് വിഭാഗം മുൻ മേധാവിയുമായ പ്രഫ. ജോർജ് കോശി (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം..

കോട്ടയം ∙ സിഎസ്ഐ സഭാ സിനഡ് മുൻ ജനറൽ സെക്രട്ടറിയും കോട്ടയം സിഎംഎസ് കോളജ് ഇംഗ്ലിഷ് വിഭാഗം മുൻ മേധാവിയുമായ പ്രഫ. ജോർജ് കോശി (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.
കഴിഞ്ഞ ഏപ്രിലിലാണ് പ്രഫ.ജോർജ് കോശിയുടെ നവതി ആഘോഷിച്ചത്. സിഎംഎസ് കോളജ് വൈസ് പ്രിൻസിപ്പൽ, ലോക ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ കൗൺസിൽ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഡോ. മോളി ജോർജ്, മക്കൾ: ജീന, നീന.
സിഎംഎസ് എന്ന മേൽവിലാസം
കോട്ടയം സിഎംഎസ് കോളജിൽ 1956ൽ അധ്യാപകനായി എത്തിയ ജോർജ് കോശിയുടെ തുടർന്നുള്ള മേൽവിലാസവും ഇതു തന്നെയായി മാറി. ഇംഗ്ലിഷ് ഡിപ്പാർട്മെന്റ് മേധാവി മുതൽ വൈസ് പ്രിൻസിപ്പൽ വരെയുള്ള പദവികൾ വഹിച്ചു. 1961– 63 കാലഘട്ടത്തിൽ സ്കോളർഷിപ് ലഭിച്ച് യുകെയിലെ നോട്ടിങ്ങാം സർവകലാശാലയിൽ ഉന്നത പഠനത്തിനായി ചേർന്നു. 1982 മുതൽ 85 വരെ നൈജീരിയയിൽ ടീച്ചേഴ്സ് ട്രെയിനിങ് കോളജിൽ അധ്യാപകനായി. 1991ൽ വിരമിച്ചെങ്കിലും അടുത്തനാൾ വരെയും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് കോഴ്സിൽ ക്ലാസെടുത്തിരുന്നു.
സഭയിലും പദവികൾ
1990 മുതൽ 1998 വരെ സിഎസ്ഐ സഭ സിനഡ് ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചു. ഇന്റർനാഷനൽ കൗൺസിൽ ഓഫ് ആംഗ്ലിക്കൻ ചർച്ചസ് വൈസ് ചെയർമാൻ, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് - സെൻട്രൽ കമ്മിറ്റി അംഗം, എജ്യുക്കേഷൻ കമ്മിഷൻ അംഗം എന്നിവയ്ക്കു പുറമേ കൗൺസിൽ ഫോർ വേൾഡ് മിഷൻ ലണ്ടൻ, വേൾഡ് മെതോഡിസ്റ്റ് കൗൺസിൽ, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ, ഇവാഞ്ചലിക്കൽ മിഷൻ ഇൻ സൗത്ത് വെസ്റ്റ് ജർമനി തുടങ്ങിയ സംഘടനകളിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
വൈസ്മെൻ ഇന്റർനാഷനൽ സൗത്ത് വെസ്റ്റ് റീജന്റെ റീജനൽ ഡയറക്ടർ, കോട്ടയം വൈസ്മെൻ ക്ലബ് സ്ഥാപക പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. പ്രസിദ്ധമായ ലാമ്പത്ത് കോൺഫറൻസ് ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര കോൺഫറൻസുകളിലും പങ്കെടുത്തിട്ടുണ്ട്.
ശിഷ്യരിൽ പ്രമുഖർ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ എംഎൽഎ സുരേഷ് കുറുപ്പ്, ബിഷപ് തോമസ് സാമുവൽ, തോമസ് മാർ തിമോത്തിയോസ്, കുസാറ്റ് മുൻ വിസി ബാബു ജോസഫ്, സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ, തിരക്കഥാകൃത്ത് സഞ്ജയ് തുടങ്ങിയവർ ശിഷ്യരാണ്. ഫാ. ഡോ.ടി.ജെ.ജോഷ്വ സഹപാഠിയായിരുന്നു.
English Summary: Prof.George Koshy Passes Away