‘അധികാരത്തിലെത്തിയാൽ എല്ലാവർക്കും തൊഴിൽ’; ഗോവയ്ക്ക് 13 വാഗ്ദാനങ്ങളുമായി ആം ആദ്മി
പനജി∙ തൊഴിൽ, ഖനന, വിദ്യാഭ്യാസ, വ്യാപാര, ആരോഗ്യ മേഖലകളിലുൾപ്പെടെ ഗോവയിലെ ജനങ്ങൾക്ക് 13 ഇന വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി. പാർട്ടി ഗോവയിൽ അധികാരത്തിലെത്തിയാൽ എല്ലാവർക്കും തൊഴിൽ നൽകുമെന്നും ജോലി കണ്ടെത്താൻ കഴിയാത്തവർക്ക് 3,000 അലവൻസ് നൽകുമെന്ന് ഡൽഹി | Goa | Goa Assembly elections 2022 | Aam Aadmi Party | AAP | Arvind Kejriwal | Manorama Online

പനജി∙ തൊഴിൽ, ഖനന, വിദ്യാഭ്യാസ, വ്യാപാര, ആരോഗ്യ മേഖലകളിലുൾപ്പെടെ ഗോവയിലെ ജനങ്ങൾക്ക് 13 ഇന വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി. ഗോവയിൽ അധികാരത്തിലെത്തിയാൽ എല്ലാവർക്കും തൊഴിൽ നൽകുമെന്നും ജോലി കണ്ടെത്താൻ കഴിയാത്തവർക്ക് 3,000 അലവൻസ് നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
ഖനന പ്രവർത്തനങ്ങൾ പുനരാരംഭിക്കുക, വർഷങ്ങളായി ഭൂമി ഇല്ലാത്തവർക്ക് 6 മാസത്തിനുള്ളിൽ ഭൂമി, കുട്ടികൾക്ക് ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം നൽകാൻ കഴിയുന്ന രീതിയിൽ വിദ്യാഭ്യാസരീതി പരിഷ്കരിക്കുക, ഡൽഹിയിലേതു പോലെ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ഗ്രാമങ്ങളിലും മൊഹല്ല ക്ലിനിക്കുകൾ ആരംഭിക്കുക, അഴിമതിരഹിത സർക്കാർ, 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1,000 രൂപ അലവൻസ്, കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും കർഷകരുമായി ചർച്ച ചെയ്യുക, വ്യാപാര മേഖല കാര്യക്ഷമമാക്കുക, സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുക, 24x7 സൗജന്യ വൈദ്യുതി, വർഷം മുഴുവനും എല്ലാവർക്കും സൗജന്യ ജലവിതരണം, സംസ്ഥാനത്തുടനീളമുള്ള റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവയാണ് വാഗ്ദാനങ്ങൾ.
സംസ്ഥാനത്തെ 40 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് നടക്കും. മാർച്ച് 10നാണ് ഫലപ്രഖ്യാപനം.
English Summary: Goa Polls: AAP lists 13 point agenda; to provide free power, water