കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷക്കാരില്ല: വിമർശനവുമായി കോടിയേരി
തിരുവനന്തപുരം∙ കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ ന്യൂനപക്ഷ....| Kodiyeri Balakrishnan | Congress | Manorama News

തിരുവനന്തപുരം∙ കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല. രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിനു കാരണമെന്നും കോടിയേരി ചോദിച്ചു.
അതേസമയം, കോവിഡ് രൂക്ഷമായിരിക്കെ തിരുവനന്തപുരത്ത് പാർട്ടി ജില്ലാ സമ്മേളനം നടത്തിയതിനെ കോടിയേരി ന്യായീകരിക്കുകയും ചെയ്തു. കോവിഡ് മാനദണ്ഡം പാലിച്ചാണ് ജില്ലാ സമ്മേളനം നടത്തിയത്. സമ്മേളനങ്ങൾ വൈകിയാൽ അത് പാർട്ടിയുടെ ജനാധിപത്യ നടത്തിപ്പിനെ ബാധിക്കും. അതുകൊണ്ടാണ് നീട്ടിക്കൊണ്ടു പോകാതിരുന്നത്.
കോവിഡ് മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഒഴിവാക്കിയത്. സിപിഎം സമ്മേളനങ്ങളിലെ വിമര്‍ശനം സാധാരണമാണ്. തിരുവായ്ക്ക് എതിര്‍വായില്ലാത്ത പാര്‍ട്ടിയല്ല സിപിഎമ്മെന്നും കോടിയേരി പറഞ്ഞു.
English Summary : Kodiyeri Balakrishnan against congress in CPM district conference