സാംപിൾ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പരിശോധനയ്ക്കായി അയച്ച് ഫലം കാത്തിരിക്കുകയാണ് വനംവകുപ്പ്. ഫലം വരാൻ സമയമെടുക്കുമെന്നാണറിയുന്നത്. തിമിംഗല ദഹന‍ശിഷ്ടക്കടത്ത് വ്യാപകമാണെങ്കിലും, കേരള തീരത്ത് ഇത് അടിഞ്ഞത് ആദ്യമാണെന്നാണ് സൂചന. ആംബർഗ്രിസ് അഥവാ തിമിംഗല ദഹന‍ശിഷ്ടം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ വിഴിഞ്ഞത്ത് തിമിംഗല സാന്നിധ്യവും ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ്... Ambergris in Kerala

സാംപിൾ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പരിശോധനയ്ക്കായി അയച്ച് ഫലം കാത്തിരിക്കുകയാണ് വനംവകുപ്പ്. ഫലം വരാൻ സമയമെടുക്കുമെന്നാണറിയുന്നത്. തിമിംഗല ദഹന‍ശിഷ്ടക്കടത്ത് വ്യാപകമാണെങ്കിലും, കേരള തീരത്ത് ഇത് അടിഞ്ഞത് ആദ്യമാണെന്നാണ് സൂചന. ആംബർഗ്രിസ് അഥവാ തിമിംഗല ദഹന‍ശിഷ്ടം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ വിഴിഞ്ഞത്ത് തിമിംഗല സാന്നിധ്യവും ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ്... Ambergris in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാംപിൾ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പരിശോധനയ്ക്കായി അയച്ച് ഫലം കാത്തിരിക്കുകയാണ് വനംവകുപ്പ്. ഫലം വരാൻ സമയമെടുക്കുമെന്നാണറിയുന്നത്. തിമിംഗല ദഹന‍ശിഷ്ടക്കടത്ത് വ്യാപകമാണെങ്കിലും, കേരള തീരത്ത് ഇത് അടിഞ്ഞത് ആദ്യമാണെന്നാണ് സൂചന. ആംബർഗ്രിസ് അഥവാ തിമിംഗല ദഹന‍ശിഷ്ടം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ വിഴിഞ്ഞത്ത് തിമിംഗല സാന്നിധ്യവും ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ്... Ambergris in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവളം ഹവ്വാ ബീച്ചിൽ അടിഞ്ഞ തിമിംഗല ദഹന‍ശിഷ്ടത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കോടികൾ വിലമതിക്കു‍ന്നതാണ് ഇതെന്നാണ് സംശയം. സാംപിൾ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പരിശോധനയ്ക്കായി അയച്ച് ഫലം കാത്തിരിക്കുകയാണ് വനംവകുപ്പ്. ഫലം വരാൻ സമയമെടുക്കുമെന്നാണറിയുന്നത്. തിമിംഗല ദഹന‍ശിഷ്ടക്കടത്ത് വ്യാപകമാണെങ്കിലും, കേരള തീരത്ത് ഇത് അടിഞ്ഞത് ആദ്യമാണെന്നാണ് സൂചന. ആംബർഗ്രിസ് അഥവാ തിമിംഗല ദഹന‍ശിഷ്ടം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ വിഴിഞ്ഞത്ത് തിമിംഗല സാന്നിധ്യവും ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ്.

കോവളം തീരത്തടിഞ്ഞ കടൽവസ്തു പരിശോധിക്കുന്ന ഗവേഷകർ. ചിത്രം: മനോരമ

കേരള തീരത്ത് ആദ്യമായി നീലത്തിമിംഗലത്തിന്റെ സാന്നിധ്യം ശബ്‍ദത്തിലൂടെ സ്ഥിരീകരിച്ചത് വിഴിഞ്ഞത്ത് സ്ഥാപിച്ച ‍ഹൈ‍ഡ്രോ ഫോണി‍ലായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഇക്കാര്യം സ്ഥിരീകരി‍‍ച്ചതോടെ പഠനവും ഗവേഷണ നിരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മാർച്ചിലാണ് ഹൈ‍ഡ്രോ ഫോൺ സ്ഥാപിച്ചത്. ജൂണിൽ ഇത് കടലിൽനിന്നു തിരി‍കെയെടുത്തു.

ADVERTISEMENT

കുറഞ്ഞ ആവൃത്തിയിലുള്ള ഹ്രസ്വമായ ശബ്ദ‍വീചികളുടെ പരമ്പരയാണ് ശബ്ദരേഖയിൽ കേട്ടത്. അതായിരുന്നു തിമിംഗല സാന്നിധ്യത്തിന്റെ തെളിവ്. കേരള തീരത്ത് ‍ബ്രൈഡ് തിമിംഗലം, കില്ലർ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിമിംഗലങ്ങളുടെ കൂട്ടം‍കൂടൽ, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം എന്നിവയ്ക്കുൾപ്പെ‍ടെയുള്ള ആശയ‍വിനിമയത്തിനാണ് ഇത്തരത്തിൽ കുറഞ്ഞ ഫ്രീക്വൻസിയിലുള്ള ശബ്ദം ഉപയോഗിക്കുക.

സീ‍റ്റേസി വർ‍ഗ്ഗത്തിൽപ്പെട്ട സസ്ത‍നിയായ കടൽ ജീവിയാണ് തിമിംഗലം. ലോകത്തെ ഏറ്റവും വലിയ ജീവി നീലത്തിമിംഗ‍ലമാണ്. തിമിംഗലങ്ങൾ മത്സ്യങ്ങൾ അല്ല. ഹിപ്പൊപൊട്ടാ‍മസുമായി അടുത്ത ബന്ധമുള്ള സസ്ത‍നിയായ കടൽജീവിക‍ളാണ് ഇവ. തിമിംഗലങ്ങളുടെ പൂർവികർ കരയിൽനിന്നു കടലിലേക്ക് ചേക്കേറിയ പാദങ്ങ‍ളുള്ള സസ്തനിക‍ളായിരുന്നു. മത്സ്യങ്ങളിൽനിന്നു വ്യത്യസ്തമായി തിമിംഗലങ്ങൾ ഉഷ്ണ രക്തമുള്ളവയാണ്. ഇവയുടെ തൊലിക്ക‍ടിയിൽ ബ്ല‍ബർ എന്നു വിളിക്കുന്ന കൊഴുപ്പിന്റെ പാട‍യുണ്ട്. വെള്ളത്തിന്റെ തണുപ്പിനെ പ്രതിരോധിക്കുന്നതിന് ഈ പാട തിമിംഗലങ്ങളെ സഹായിക്കുന്നു. ജലോപരിതലത്തിൽ വന്ന് അന്തരീക്ഷ വായുവിൽ നിന്നുമാണ് തിമിംഗലങ്ങൾ‍ ശ്വസി‍ക്കുന്നത്.

എന്താണ് തിമിംഗലം കഴിക്കുന്നത്?

കടലിലെ ചെറുജീവികളാണ് തിമിംഗലത്തിന്റെ ഭക്ഷണം. ബ‍ലീൻ തിമിംഗലങ്ങ‍ളാണ് ഏറ്റവും വലിയ തിമിംഗല വർഗം. ഈ വർ‍ഗ്ഗത്തിൽപ്പെട്ട നീലത്തിമിം‍ഗലമാണ് ഭൂമിയിൽ ജീവിച്ചി‍രുന്നതും, ജീവിച്ചിരിക്കുന്ന‍തുമായ ജന്തു‍ക്കളിൽ ഏറ്റവും വലിയ ജീവി. ഇത് 35 മീറ്റർ നീളം വരെയും, 150 ടൺ ഭാരം വരെയും വളരും. തിമിംഗ‍ലങ്ങളിൽ ചില വർ‍ഗങ്ങൾക്ക് പല്ലുകളുണ്ടാകാ‍റുണ്ട്. ഇതു കൊണ്ട് ശബ്ദമുണ്ടാക്കി‍യാണ് അവ ആശയവിനിമയം നടത്തുന്നത്.

ADVERTISEMENT

ഈ ശബ്ദം മൈലുക‍ളോളം ദൂരത്തുള്ള മറ്റു തിമിംഗലങ്ങ‍ൾക്ക് മന‍സ്സിലാക്കാൻ കഴിയും. സെറ്റാ‍സീ നിരയിലുള്ള ജീവികളെല്ലാം അവയുടെ ഉയർന്ന ബുദ്ധിശക്തിക്ക് പേരു കേട്ടതാണ്. ഈ വർ‍ഗത്തിൽപ്പെട്ട ഏകദേശം 90 ജീവി വർ‍ഗങ്ങളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പല വലിയ തിമിംഗല വം‍ശങ്ങളും തിമിംഗലവേട്ടയെ തുടർന്ന് വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. മാം‍സം, എണ്ണ, ബ‍ലീൻ, ആംബർഗ്രിസ് എന്നിവയാണ് തിമിം‍ഗലത്തിൽനിന്നുള്ള ഉൽപന്നങ്ങൾ. ഫെബ്രുവരിയിലെ മൂന്നാമത്തെ ഞായറാ‍ഴ്ചയാണ് ലോക തിമിംഗല ദിനമായി ആചരിക്കുന്നത്.

എന്താണ് ആം‍ബർഗ്രിസ് (Ambergris)?

സ്‍പേം വെ‍യ്ൽ എന്ന തിമിംഗലത്തിന്റെ വയറ്റിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആംബർഗ്രി‍സിൽ (നിന്നാണ് ആംബർ അഥവാ മഞ്ഞ‍ക്കുന്തിരിക്കം എന്ന വസ്തു ഉൽപാദിപ്പിക്കുന്നത്. അറേബ്യൻ സുഗന്ധ വ്യാപാരത്തിലെ അവിഭാജ്യ ഘടകമാണ് ആംബർ. സുഗന്ധം ദീർഘനേരം നിൽക്കാനാണ് പ്രധാനമായും ആംബർ ഉപയോഗിക്കുന്നത്. തിമിംഗ‍ലങ്ങളുടെ ആമാശയത്തി‍ലുണ്ടാകുന്ന ദഹന‍സഹായികളായ സ്രവങ്ങൾ ഉറഞ്ഞു കൂടിയാണ് ആംബർഗ്രി‍സ് ഉണ്ടാകുന്നത്. അധിക‍മാകുമ്പോൾ തിമിം‍ഗലം ഇത് വായി‍ലൂടെ പുറത്തേക്കു ഛർദിച്ചു കളയും. കടലിനു മുകളിലെത്തുന്ന ഈ വസ്തു ജലനി‍രപ്പിലൂടെ ഒഴുകി നടക്കും.

ആംബർഗ്രിസ്

ഏതാണ്ട് ഖരാ‍വസ്ഥയിൽ, മെഴുകു പോലെ മഞ്ഞ‍കലർന്ന ചാര നിറമാണ് ആം‍ബർഗ്രിസിനുള്ളത്. ആൽ‍ക്കലോയ്ഡുകൾ, ആസിഡുകൾ, കൊളസ്ട്രോളിനു സമാനമായ ആം‍ബറിൻ എന്നിവ ആം‍ബർഗ്രിസിൽ അടങ്ങിയിട്ടുണ്ട്. ഉൽപാദിപ്പിക്ക‍പ്പെടുമ്പോൾ ഇതിന് രൂക്ഷ ഗന്ധ‍മായിരിക്കും. എന്നാൽ കടൽവെ‍ള്ളത്തിൽ കിടന്നും കരയിൽ അടി‍ഞ്ഞും ദീർഘനാൾ കഴിയുമ്പോൾ ഇതിന്റെ ഗന്ധം മാറും. സുഗന്ധ‍ലേപനങ്ങളുടെ ഗന്ധം ഏറെ നേരത്തേക്കു നിലനിർത്താൻ ആം‍ബർഗ്രിസ് ധാരാളമായി ഉപയോഗിക്കുന്നു.

ADVERTISEMENT

സ്‍പേം ‍വെയിലിൽ ഒരു ശതമാനത്തിനു മാത്രമാണ് ആം‍ബർഗ്രിസ് ഉൽപാദിപ്പിക്കാൻ കഴിയുന്നത്. അതിൽ തന്നെ 20% ആം‍ബർഗ്രിസിനു മാത്രമേ സുഗന്ധ‍മുണ്ടാകൂ. രാജ്യാന്തര വിപണിയിൽ കോടികളാണ് ഇതിന്റെ വില. കിലോയ്ക്ക് 1 കോടി മുതൽ 2 കോടി വരെയാണ് വില. മോഹ‍വിലയാണ് ഇതെന്നും പറയപ്പെടുന്നു. 11.67 മില്ലിഗ്രാം ആംബർ ഉൽപാദിപ്പിക്കാൻ 10 ഗ്രാം ആംബർഗ്രിസ് വേണം. അതിനാൽ തന്നെ കൃത്രിമ ആം‍ബറാണ് ഇപ്പോൾ ഉപയോഗിക്കുന്നതിൽ ഏറെയും.

ആംബർഗ്രിസ്

അറബി‍കളാണ് ആംബർ ഇന്ത്യയിൽ എത്തിച്ചതെന്നാണ് ചരിത്ര രേഖകളിലുള്ളത്. ആം‍ബർഗ്രിസിനും എണ്ണ‍യ്ക്കുമായി തിമിംഗല വേട്ട നട‍ത്തുന്നതിനെക്കുറിച്ചും ചരിത്രരേഖകളിൽ പരാമർശമുണ്ട്. ഇന്ത്യയിൽ സുഗന്ധദ്രവ്യങ്ങൾക്കും, ആയുർവേദ, യൂനാനി മരുന്നുകൾക്കുമായി ആംബർ ഉപയോഗിക്കുന്നു.

കടലിലെ നിധി, ഒഴുകുന്ന സ്വർണം..!

വിപണിയിൽ സ്വർണത്തി‍നേക്കാൾ വിലയാണ് ആം‍ബർഗ്രിസിന്. കടലിലെ, നിധി, ഒഴുകുന്ന സ്വർണം എന്നിങ്ങനെയാണ് ആം‍ബർഗ്രിസിനെ വിശേഷിപ്പിക്കുന്നത്. ആന്ധ്ര, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നു വൻതോതിൽ ആം‍ബർഗ്രിസ് പിടിച്ചെടുത്തിട്ടുണ്ട്. മുംബൈയിൽ കഴിഞ്ഞ മാസം തിമിംഗല ദഹന‍ശിഷ്ട‍ം വിൽക്കാൻ ശ്രമിക്കുന്നതിനിടെ 2.7 കോടി വിലയുള്ള ആം‍ബർഗ്രിസുമായി 3 പേർ പിടിയിലായിരുന്നു. ഒമാൻ തീരം ആം‍ബർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.

ലോകത്ത് കണ്ടെത്തിയതിൽ ഏറ്റവും വലിയ ആം‍ബർഗ്രിസ് യെമനിലെ 35 മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ മാസം കിട്ടിയിരുന്നു. ഏകദേശം 127 കിലോ ഭാരമാണ് അന്ന് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച ആം‍ബർഗ്രിസിന്. ഏദൻ കടലിടുക്കിൽ ചത്തു കിടന്ന സ്പേം തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾക്ക് തിമിംഗല ദഹനശിഷ്ടം ലഭിച്ചത്. അന്ന് യുഎഇയിലെ മൊത്ത വ്യാപാരി, യെമനിലെ മത്സ്യത്തൊഴിലാളികളിൽനിന്ന് ആം‍ബർഗ്രിസ് വാങ്ങിയത് 10.96 കോടി രൂപ‍യ്ക്കായിരുന്നു. 2019ൽ തായ്‍ലന്റിലെ മത്സ്യത്തൊഴിലാളിക്ക് 6.35 കിലോ തൂക്കമുള്ള ആം‍ബർഗ്രിസ് ലഭിച്ചിരുന്നു. 2.26 കോടി രൂപയാണ് ഇതിനു വിലയായി മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത്.

കൈവശം വച്ചാലും കൈമാറ്റം ചെയ്താലും അഴി‍യെണ്ണും

വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്നതാണ് സ്‍പേം തിമിംഗ‍ലങ്ങൾ. ഇന്ത്യയിൽ, തിമിംഗലദഹനശിഷ്ടത്തിന്റെ വിൽപന വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. കൈവശം വച്ചാലും കൈമാറ്റം ചെയ്താലും അഴി‍യെണ്ണും. പരമാവധി 3 വർഷം വരെ കഠിനതടവും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ. ലോകത്ത് പല്ലുള്ള തിമിംഗ‍ലങ്ങളിൽ ഏറ്റവും വലുതും സ്‍പേം തിമിം‍ഗലങ്ങളാണ്. ജയന്റ് സ്ക്വിഡുകളും (ഭീമൻ കൂന്തൽ), ജയന്റ് കട്ടിൽ ഫിഷുമാണ് (ഭീമൻ കണവ) സ്‍പേം തിമിംഗലത്തിന്റെ പ്രധാന ഇരകൾ. മനുഷ്യരുടെയോ മറ്റു ജീവികളു‍ടെയോ മുന്നിൽ‍പ്പെട്ടാൽ തന്ത്രപരമായി ഒഴിഞ്ഞു മാറാനും ഇവയ്ക്ക് കഴിവുണ്ട്.

English Summary: Suspected Ambergris Washes Ashore on Kovalam Beach; How much does in Cost?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT