‘ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി’; വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെതിരെ കേസ്
കൊച്ചി ∙ ഡിവൈഎഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയും വ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക പീഡനക്കേസ്. എറണാകുളത്തും ആലുവയിലുമുള്ള ഫ്ലാറ്റുകളിൽവച്ച് പീഡിപ്പിച്ചെന്നു ..Sreekanth Vettiyar

കൊച്ചി ∙ ഡിവൈഎഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയും വ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക പീഡനക്കേസ്. എറണാകുളത്തും ആലുവയിലുമുള്ള ഫ്ലാറ്റുകളിൽവച്ച് പീഡിപ്പിച്ചെന്ന് ഒരു യുവതി നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശ്രീകാന്തിനെതിരെ വിമൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെ തുടർച്ചയായി രണ്ടു തവണ മീടൂ ആരോപണം ഉയർന്നിരുന്നു. ഇയാളുടെ സുഹൃത്തായിരുന്ന യുവതി സ്വന്തം ഫെയ്സ്ബുക് പേജിലും പീഡനവിവരം പങ്കുവച്ചു. ഇതിനു പിന്നാലെ യുവതി നേരിട്ടു പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ക്രൂരമായ പീഡനത്തിനാണ് താൻ ഇരയായത് എന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ജന്മദിനാഘോഷത്തിന്റെ പേരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആലുവയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചു. കരഞ്ഞു പറഞ്ഞിട്ടുപോലും വെറുതെ വിടാതെ ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.
English Summary: Police Register Case Against Vlogger Sreekanth Vettiyar over Sexual Assault