ഡിസൈനിൽ അപാകത; നിശ്ചലദൃശ്യ വിവാദത്തിൽ കേന്ദ്രത്തിന്റെ മറുപടി
ന്യൂഡൽഹി∙ റിപബ്ലിക് ദിന നിശ്ചലദൃശ്യ വിവാദത്തിൽ കേരളത്തിന് മറുപടി നൽകി കേന്ദ്ര സർക്കാർ. ഡിസൈനിലെ അപാകത കാരണമാണ് നിശ്ചല ദ്യശ്യം തള്ളിയത്. ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്തയില്ലായിരുന്നു. മുന്നിലും പിന്നിലും ഒരേ മാത്യകയുള്ള രൂപരേഖയാണ് ആദ്യം നൽകിയത്. പിന്നീട് ആദി ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും പ്രതിമ ഉൾപ്പെടുത്താൻ ശ്രമിച്ചു. Republic day, Kerala Tableau, Tourism@75, Manorama News

ന്യൂഡൽഹി∙ റിപബ്ലിക് ദിന നിശ്ചലദൃശ്യ വിവാദത്തിൽ കേരളത്തിന് മറുപടി നൽകി കേന്ദ്ര സർക്കാർ. ഡിസൈനിലെ അപാകത കാരണമാണ് നിശ്ചല ദ്യശ്യം തള്ളിയത്. ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്തയില്ലായിരുന്നു. മുന്നിലും പിന്നിലും ഒരേ മാത്യകയുള്ള രൂപരേഖയാണ് ആദ്യം നൽകിയത്. പിന്നീട് ആദി ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും പ്രതിമ ഉൾപ്പെടുത്താൻ ശ്രമിച്ചു.
എന്നാൽ സന്ദേശം എന്തെന്ന് വിശദീകരിക്കാനായില്ല. കൂടാതെ, രാജ്പഥിന് അനുയോജ്യമായ നിറമായിരുന്നില്ലെന്നും കേന്ദ്രം മറുപടിയിൽ പറയുന്നു. നിശ്ചല ദ്യശ്യം തള്ളിയതിൽ രാഷ്ട്രീയമില്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു.
ലോകത്തെ ഏറ്റവും വലിയ പക്ഷിശിൽപം എന്നു വിശേഷിക്കപ്പെടുന്ന കൊല്ലം ചടയമംഗലത്തെ ‘ജടായുപ്പാറ’ പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് ഇത്തവണ അനുമതിക്കായി സമർപ്പിച്ചിരുന്നത്. ‘ജടായുപ്പാറ’യുടെ ഒരു വശത്തു നിന്നുള്ള ദൃശ്യ മാതൃകയാണ് റിപ്പബ്ലിക് ദിന പരേഡിനായി അണിയിച്ചൊരുക്കിയത്. രാമായണത്തിൽ, സീതയുമായി രാവണൻ പുഷ്പക വിമാനത്തിൽ വായുമാർഗം ലങ്കയിലേക്കു കടക്കുമ്പോൾ പക്ഷിശ്രേഷ്ഠനായ ജടായു ഏറ്റുമുട്ടിയെന്നും രാവണന്റെ ചന്ദ്രഹാസമേറ്റു ചിറകറ്റ് ഈ പാറമേൽ വീണെന്നുമാണ് ഐതിഹ്യം. ചിറകരിഞ്ഞു വീണ പക്ഷിയുടെ രൂപത്തിലുള്ള കൂറ്റൻ ശിൽപം ചടയമംഗലത്ത് നിർമിച്ചത് ശിൽപിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചൽ ആണ്. സമുദ്രനിരപ്പിൽ നിന്ന് 850 അടി ഉയരത്തിലാണു ജടായുപ്പാറ.
ആദ്യം സമർപ്പിച്ച മാതൃകയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ജൂറി ചില മാറ്റങ്ങൾ നിർദേശിച്ചു. ഇവ ഉൾപ്പെടുത്തി വീണ്ടും കേരളം മാതൃക സമർപ്പിച്ചു. എന്നാൽ പരേഡിൽ പ്രദർശിപ്പിക്കാനുള്ള നിശ്ചല ദൃശ്യങ്ങളുടെ അന്തിമപട്ടികയിൽ കേരളം ഇടംപിടിച്ചില്ല.
English Summary: Republic day 2022: Centre expalins why Kerala tableau was rejected