മുൻമുഖ്യമന്ത്രി ഉൾപ്പെടെ നേതാക്കൾ പാര്‍ട്ടി വിടുന്നു; ഗോവയിൽ പതറി ബിജെപി
മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ടതോടെ ഗോവയിൽ ബിജെപിക്ക് വൻ തിരിച്ചടി. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറാണ് ഏറ്റവും ഒടുവിൽ പാർട്ടിവിട്ട നേതാവ്. ബിജെപി വിട്ട ഡപ്യൂട്ടി സ്പീക്കറും മന്ത്രിയും മഹിള മോർച്ച...2022 Goa Assembly Elections , Assembly Elections In Goa , Goa Assembly Constituency

പനജി∙ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ടതോടെ ഗോവയിൽ ബിജെപിക്ക് വൻ തിരിച്ചടി. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറാണ് ഏറ്റവും ഒടുവിൽ പാർട്ടിവിട്ട നേതാവ്. ബിജെപി വിട്ട ഡപ്യൂട്ടി സ്പീക്കറും മന്ത്രിയും മഹിള മോർച്ച ഉപാധ്യക്ഷയും സ്വതന്ത്ര സ്ഥാനാർഥികളായി ജനവിധി തേടും. മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും പാർട്ടി വിടും.
മുൻ മുഖ്യമന്ത്രിയും പിതാവുമായ മനോഹർ പരീക്കറിന്റെ തട്ടകമായ പനജിയിലെ സ്ഥാനാർഥിത്വം സിറ്റിങ് എംഎൽഎ അതനാസിയോ ബാബുഷ് മൊൻസരാറ്റൊക്ക് നൽകിയതിൽ പ്രതിഷേധിച്ചാണ് ഉത്പൽ പരീക്കർ ബിജെപി വിട്ടത്. ആം ആദ്മി പാർട്ടി പനജി സീറ്റ് നൽകിയെങ്കിലും സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. ഡപ്യൂട്ടി സ്പീക്കർ ഇസിദോർ ഫെർണാണ്ടസ്, മന്ത്രി ദീപക് പൗസ്‌കർ, മഹിള മോർച്ച ഉപാധ്യക്ഷയും ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ ഭാര്യയുമായ സാവിത്രി കാവ്‌ലേക്കർ എന്നിവരും ബിജെപി വിട്ടു. മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടിയേക്കും.
English Summary: Top leaders left Goa BJP