മത്സരത്തിൽനിന്നും പിൻമാറാം; ഒരു നിബന്ധന മാത്രം: മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ
‘ബിജെപിയിൽനിന്നു രാജിവയ്ക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെന്നു മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ. നിയമസഭാ തിരഞ്ഞെടുപ്പിൽ . BJP, Goa, Uptal Parikkar, Manorama News

പനജി∙ ‘ബിജെപിയിൽനിന്നു രാജിവയ്ക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെന്നു മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതോടെ ബിജെപി വിട്ട ഉത്പൽ, പനജിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പനാജിയിൽ മികച്ച സ്ഥാനാർഥിയെയാണു ബിജെപി മത്സരിപ്പിക്കുന്നതെങ്കിൽ മത്സരത്തിൽനിന്നു പിന്മാറാൻ താൻ തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്പലിന്റെ അച്ഛൻ മനോഹർ പരീക്കർ 2 പതിറ്റാണ്ടിലേറെ പ്രതിനിധാനം ചെയ്ത മണ്ഡലമാണു പനജി.
2019ൽ കോൺഗ്രസ് വിട്ടെത്തിയ 10 എംഎൽഎമാരിൽ ഒരാളായ സിറ്റിങ് എംഎൽഎ അതനാസിയോ മോൻസെരേറ്റിനെയാണു പനജിയിൽ ബിജെപി സ്ഥാനാർഥിയായി നാമനിർദേശം ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സഗം ചെയ്ത കേസിൽ ഉൾപ്പെടെ പ്രതിയാണ് മോൻസരേറ്റ്.
‘ഞാൻ ഒട്ടും സന്തുഷ്ടനായിരുന്നില്ല. പക്ഷേ എനിക്കു ബിജെപി വിടേണ്ടിവന്നു, പക്ഷേ ചിലപ്പോൾ ഇത്തരം തീരുമാനങ്ങൾ കൈക്കൊണ്ടേ മതിയാകൂ. പക്ഷേ പനജിയിൽ മികച്ച സ്ഥാനാർഥിയ മത്സരിപ്പിക്കാൻ ബിജെപി തയാറായാൽ മത്സരത്തിൽനിന്നു പിന്മാറാൻ ഞാൻ തയാറാണ്’– ഉത്പൽ പറഞ്ഞു.
English Summay: "Will Quit Poll Race If...": Manohar Parrikar's Son Day After Leaving BJP