ദിലീപിനെതിരെ കൂടുതല്‍പ്പേര്‍ പരാതിയുമായി എത്തും; ബാലചന്ദ്രകുമാർ

Mail This Article
കൊച്ചി∙ ദിലീപിന്റെ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ തള്ളി സംവിധായകൻ ബാലചന്ദ്രകുമാര്‍. ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ഉണ്ടെങ്കില്‍ ദിലീപ് ഹാജരാക്കണം. തന്റെ വെളിപ്പെടുത്തല്‍ വൈകിയതിന്റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ട്.
ദിലീപ് തനിക്ക് പണം തന്നിട്ടില്ല, സിനിമ വേണ്ടെന്നുവച്ചത് താനാണ്. ദിലീപിനെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍പ്പേര്‍ പരാതിപ്പെട്ടേക്കാം. പരാതിയുമായി ഒട്ടേറെപ്പേര്‍ തന്നെ സമീപിച്ചു. അന്വേഷണ സംഘത്തെ അറിയിക്കാന്‍ അവരോട് നിര്‍ദേശിച്ചു. ഒരു സൂപ്പര്‍ സ്റ്റാര്‍ പിന്തുണയറിയിച്ച് സന്ദേശമയച്ചുവെന്നും മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ ബാലചന്ദ്രകുമാർ പറഞ്ഞു.
English Summary : Balachandra Kumar on Dileep's affidavit