കർഷക സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ, കിസാൻ സഭയും കിസാൻ യൂണിയനും നയിക്കാൻ മുന്നിലുണ്ടായിരുന്നിട്ടും, പഞ്ചാബിലെ തിരഞ്ഞെടുപ്പു ഗോദയിൽ കരുത്തോടെ പോരിനിറങ്ങാൻ കെൽപ്പില്ലാത്ത അവസ്ഥയിലാണ് പഞ്ചാബിലെ കമ്യൂണിസ്റ്റ് പാർട്ടികൾ. 52 സീറ്റിൽ മത്സരിക്കാൻ സിപിഐ, സിപിഎം, എംസിപിഐ പാർട്ടികൾ ധാരണയിലെത്തിയിട്ടുണ്ട്.

കർഷക സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ, കിസാൻ സഭയും കിസാൻ യൂണിയനും നയിക്കാൻ മുന്നിലുണ്ടായിരുന്നിട്ടും, പഞ്ചാബിലെ തിരഞ്ഞെടുപ്പു ഗോദയിൽ കരുത്തോടെ പോരിനിറങ്ങാൻ കെൽപ്പില്ലാത്ത അവസ്ഥയിലാണ് പഞ്ചാബിലെ കമ്യൂണിസ്റ്റ് പാർട്ടികൾ. 52 സീറ്റിൽ മത്സരിക്കാൻ സിപിഐ, സിപിഎം, എംസിപിഐ പാർട്ടികൾ ധാരണയിലെത്തിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർഷക സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ, കിസാൻ സഭയും കിസാൻ യൂണിയനും നയിക്കാൻ മുന്നിലുണ്ടായിരുന്നിട്ടും, പഞ്ചാബിലെ തിരഞ്ഞെടുപ്പു ഗോദയിൽ കരുത്തോടെ പോരിനിറങ്ങാൻ കെൽപ്പില്ലാത്ത അവസ്ഥയിലാണ് പഞ്ചാബിലെ കമ്യൂണിസ്റ്റ് പാർട്ടികൾ. 52 സീറ്റിൽ മത്സരിക്കാൻ സിപിഐ, സിപിഎം, എംസിപിഐ പാർട്ടികൾ ധാരണയിലെത്തിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്യൂണിസ്റ്റ് പാർട്ടിക്ക് ദേശീയ ജനറൽ സെക്രട്ടറിയെ വരെ സംഭാവന ചെയ്ത പാരമ്പര്യമുണ്ട്  പഞ്ചാബിന്. എന്നാൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നിൽ പകച്ചു നിൽക്കുകയാണ് ഇവിടെ കമ്യൂണിസ്റ്റ് പാർട്ടികൾ. ഒറ്റയ്ക്കു മത്സരിച്ച് രണ്ടു തവണ ലോക്‌സഭയിലേക്കും ഒട്ടേറെത്തവണ നിയമസഭയിലേക്കും നല്ല പ്രാതിനിധ്യം നേടിയ മണിപ്പൂരിലാകട്ടെ സിപിഐ ഇത്തവണ രംഗത്തുള്ളത് രണ്ടു മണ്ഡലങ്ങളിൽ മാത്രം. ഉത്തരാഖണ്ഡിലും ഗോവയിലും ഒരിക്കലും  ശക്തമായ സാന്നിധ്യമറിയിക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ആയിട്ടില്ല.

പഞ്ചാബിൽ വിനയായത് ചേരിപ്പോര്

ADVERTISEMENT

കർഷക സമരം കൊടുമ്പിരിക്കൊള്ളുമ്പോൾ, കിസാൻസഭയും കിസാൻ യൂണിയനും നയിക്കാൻ മുന്നിലുണ്ടായിരുന്നിട്ടും, പഞ്ചാബിലെ തിരഞ്ഞെടുപ്പു ഗോദയിൽ കരുത്തോടെ പോരിനിറങ്ങാൻ കെൽപ്പില്ലാത്ത അവസ്ഥയിലാണ് പഞ്ചാബിലെ കമ്യൂണിസ്റ്റ് പാർട്ടികൾ. 52 സീറ്റിൽ മത്സരിക്കാൻ സിപിഐ, സിപിഎം, എംസിപിഐ പാർട്ടികൾ ധാരണയിലെത്തിയിട്ടുണ്ട്. സിപിഐ 5 സീറ്റിലും എംസിപിഐ 15 സീറ്റിലും സിപിഎം 12 സീറ്റിലും മത്സരിക്കും. ബംഗാൾ മാതൃകയ്ക്കായി കോൺഗ്രസുമായി ചില ശ്രമങ്ങൾ നടത്തിയെങ്കിലും അതത്ര ഫലവത്തായില്ല.  

1951 ലെ പൊതു തിരഞ്ഞെടുപ്പു മുതൽ പഞ്ചാബിൽ കമ്യൂണിസ്റ്റ് പാർട്ടികൾ സജീവമായിരുന്നു. എന്നാൽ 1990 കൾ ആയതോടെ പഞ്ചാബ് സിപിഎമ്മിലുണ്ടായ ചേരിപ്പോര് കമ്യൂണിസ്റ്റ് പാർട്ടികളെ അപ്രസക്തരാക്കി. 1964 ലെ പിളർപ്പിനു ശേഷം കരുത്തുകാട്ടിയത് സിപിഎം ആണെന്നു പറയാം. സിപിഐ അകട്ടെ കോൺഗ്രസുമായി ധാരണയുണ്ടാക്കിയാണ് എഴുപതുകളിൽ പഞ്ചാബിൽ  മത്സരിച്ചത്. അതിനാൽ ചില തിരഞ്ഞെടുപ്പു നേട്ടങ്ങൾ സ്വന്തമാക്കാൻ സിപിഐ ക്ക് കഴിഞ്ഞു.1951 ൽ 26 സീറ്റിലാണ് കമ്യൂണിസ്റ്റ് പാർട്ടി നിയമസഭയിലേക്ക് മത്സരിച്ചത്. നാലു സീറ്റിൽ വിജയിച്ചു. 193,974 വോട്ടും നേടി. (3.89 %). ലോകസഭയിലേക്ക മത്സരിച്ച നവാൻഷഹർ മണ്ഡലത്തിൽ പിന്നീട് സിപിഎം ജനറൽ സെക്രട്ടറിയായ ഹർകിഷൻ സിങ് സുർജിത് രണ്ടാമനായി എത്തിയതാണ് ചരിത്രം. 

സീതാറാം യെച്ചൂരി, ഹർകിഷൻ സിങ് സുർജിത്. 2007ലെ ചിത്രം: RAVEENDRAN / AFP

1957 ൽ ലോക്സഭയിലേക്ക്  ജജർ സീറ്റിൽ വിജയിച്ച സിപിഐ, തറൺ താരൻ, ഫിറോസ്പുർ സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്തി.  നിയമസഭയിലേക്ക് മത്സരിച്ച 69 സീറ്റിൽ ആറിടത്ത് ജയിച്ച് 13.59 ശതമാനം വോട്ടുമായി സംസ്ഥാനത്തെ ശക്തമായ പാർട്ടിയായി മാറി. 103,080 വോട്ടും നേടി. കോൺഗ്രസ് കഴിഞ്ഞാൽ  ഏറ്റവും ശക്തിയുണ്ടായിരുന്ന അകാലിദളിന് ഒപ്പം വോട്ട് ഏതാണ്ട് കിട്ടിയതാണ് ചരിത്രം

1962 ൽ മത്സരിക്കുന്ന സീറ്റുകൾ കുറച്ചെങ്കിലും വിജയം കൂടി. 47 ൽ മത്സരിച്ച് ഒൻപത് സീറ്റിൽ ജയിച്ചു. 1964 പിളർപ്പിനെ തുടർന്ന് രണ്ടായ സിപിഎമ്മും സിപിഐ യും 1967ൽ നടന്ന തിരഞ്ഞെടുപ്പ് അഭിമാനമായാണ് കണ്ടത്.13 സീറ്റിൽ മത്സരിച്ച സിപിഐ അഞ്ചിടത്ത് വിജയിച്ചു. 2,21,463 വോട്ടു നേടി. ( 5.20 %) സിപിഎമ്മാകട്ടെ 13 ൽ മത്സരിച്ച് മൂന്നിടത്ത് ജയിച്ചു. 1,38,857 വോട്ടാണ് കിട്ടിയത്. ഒട്ടേറെ സീറ്റിൽ ഇരു പാർട്ടികളും രണ്ടാം സ്ഥാനത്തെത്തി.അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐ മൂന്നിടത്തും സിപിഎം രണ്ടിടത്തും മത്സരിച്ചെങ്കിലും ആരും വിജയിച്ചില്ല.

ADVERTISEMENT

1970 ആയപ്പോഴേക്കും രാഷ്ട്രീയ ചിത്രം മാറി.  സിപിഐ കോൺഗ്രസിന് പിന്തുണ നൽകുന്ന രീതിയിലെത്തി. നിയമസഭയിലേക്ക് 13 സീറ്റിൽ മത്സരിച്ച സിപിഐ 10 ൽ വിജയിച്ചു. 3,16,722 വോട്ടും നേടി (6.51%). പിന്നാലെ  ലോക്സഭയിലേക്ക് സാംഗ്രൂർ, ഭട്ടിൻഡ സീറ്റുകളിലും സിപിഐക്ക് ജയിക്കാനായി. മൂന്നിടത്ത് മത്സരിച്ച സിപിഎമ്മിനാകട്ടെ  ഒരിടത്തും  വിജയിക്കാനായില്ല. നിയമസഭയിലേക്ക് മത്സരിച്ച 17 ൽ ഒരു സീറ്റിലാണ് സിപിഎം  ജയിച്ചത്. 

ഫയൽ ചിത്രം: മനോരമ

അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ 1977 ൽ അകാലിദളുമായി ധാരണയിൽ 8 സീറ്റിൽ മത്സരിച്ച സിപിഎം എട്ടിലും  വിജയിച്ചു. കോൺഗ്രസിൽ പിന്തുണയിൽ 18 സീറ്റിൽ മത്സരിച്ച സിപിഐ 7 സീറ്റിൽ ജയം കണ്ടു. വോട്ട് 3,72,211 (6.59 %).   1980 ആയപ്പോഴേക്കും പുതിയ സൗഹൃദങ്ങൾ വന്നു.117 അംഗ പഞ്ചാബ് നിയമസഭയിലെ 18 സീറ്റിൽ മത്സരിച്ച സിപിഐ ഒൻപതിൽ വിജയിച്ച് 4,01,718 വോട്ടുമായി 6.46 % വോട്ടുവിഹിതം സ്വന്തമാക്കി. 13 സീറ്റിൽ മത്സരിച്ച സിപിഎം അഞ്ചിടത്ത് വിജയിച്ചു. 2,53,938 വോട്ടാണ് കിട്ടിയത്. ഖാലിസ്ഥാൻ വാദം ശക്തമായതോടെ നിർജീവമായിപ്പോയ  കമ്യുണിസ്റ്റ് പാർട്ടികളുടെ ശക്തിക്ഷയം 1985 ലെ തിരഞ്ഞെടുപ്പോടെ തുടങ്ങിയിരുന്നു. 38 സീറ്റിൽ മത്സരിച്ച സിപിഐ ക്ക് ഒരാളെ മാത്രമാണ് വിജയിപ്പിക്കാനായത്. കിട്ടിയ വോട്ട്  3,07,496 (4.44 %). സിപിഎം 28 സീറ്റിൽ മത്സരിച്ചങ്കിലും ഒരിടത്തും ജയിച്ചില്ല. വോട്ട് 1,32,678 (1.92 %)

സിഖ് തീവ്രവാദം ശക്തമായി നിന്ന 1992 കാലത്ത് നടന്ന തിരഞ്ഞെടുപ്പിൽ കരുത്ത് വീണ്ടെടുക്കാൻ ഇരു പാർട്ടികളും ശ്രമം നടത്തി. ജനപങ്കാളിത്തം വളരെ കുറഞ്ഞ ആ തിരഞ്ഞെടുപ്പിൽ ശരാശരി 25 ശതമാനം മാത്രമായിരുന്നു സംസ്ഥാനത്തെ  പോളിങ്. കമ്യൂണിസ്റ്റ് പാർട്ടികളിൽ  സിപിഐ  20 ൽ മത്സരിച്ചു. നാലിടത്ത് വിജയിച്ചു. സിപിഎമ്മാകട്ടെ 17 ൽ പോരാടി ഒരിടത്താണ്  ജയം കണ്ടത്. 1997 ൽ സിപിഐ 15 സീറ്റിലാണ് മത്സരിച്ചത്. രണ്ടിടത്ത് ജയിച്ചപ്പോൾ 25 സീറ്റിൽ പോരിനിറങ്ങിയ സിപിഎം എങ്ങും വിജയിച്ചില്ല.2002 ൽ 11 സീറ്റിൽ മാത്രം മത്സരിച്ച സിപിഐ രണ്ടിടത്ത് ജയിച്ചു. 2,22,076 വോട്ടും നേടി. സിപിഎം 13 ൽ മത്സരിച്ചെങ്കിലും ആരും വിജയിച്ചില്ല. കിട്ടിയ വോട്ട് 2,20,785.

2007 ആയപ്പോഴേക്കും കമ്യൂണിസ്റ്റുകളുടെ ജനപിന്തുണയിൽ വൻ ഇടിവുണ്ടായി. സിപിഐ 25 സീറ്റിലും സിപിഎം 13 സീറ്റിലും മത്സരിച്ചെങ്കിലും ഒരിടത്തും  ജയിച്ചില്ല.എല്ലായിടത്തും ഇരു പാർട്ടിക്കും കെട്ടിവച്ച തുക നഷ്ടമായി. സിപിഐ ക്ക് 95,704 (0.76%) വോട്ടും സിപിഎമ്മിന് 35,747 (0.28 % ) വോട്ടും മാത്രമാണ് കിട്ടിയത്. പലയിടത്തും പുതുശക്തിയായി ബിഎസ്‌പി കടന്നു കയറി. 1992ലെ തിരഞ്ഞെടുപ്പു മുതൽ പഞ്ചാബിൽ മത്സരരംഗത്ത് വന്ന ബിഎസ്‌പി, 1997 ൽ 67 ൽ മത്സരിച്ച് ഒരാളെ വിജയിപ്പിച്ച് കരുത്തു കാട്ടിയിരുന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകളിൽ മത്സരിക്കുമ്പോഴും ആരും വിജയിച്ചില്ലെങ്കിലും അഞ്ച് ശതമാനം വോട്ട് സ്വന്തമാക്കുക പതിവായി.

ഫയൽ ചിത്രം: മനോരമ
ADVERTISEMENT

2012 ൽ സിപിഐ 14, സിപിഎം 9 സീറ്റിലും മത്സരിച്ചെങ്കിലും ആരും ജയിച്ചില്ല ഒരിടത്തും കെട്ടിവച്ച തുക തിരികെ കിട്ടിയില്ല.  2017 ൽ സിപിഐ 23 സീറ്റിലും സിപിഎം 12 ലും പൊരുതി ജാമ്യസംഖ്യ നഷ്ടമാക്കി. സിപിഐ ക്ക് 34,074 വോട്ടും (0.62%) സിപിഎമ്മിന് 10,001 വോട്ടും മാത്രമാണ് കിട്ടിയത്.

മണിപ്പൂർ, ഓർമയാവുന്ന സിപിഐ തുരുത്ത്

വടക്ക് കിഴക്കൻ മേഖലയിൽ രണ്ട് കമ്യൂണിസ്റ്റ് തുരുത്തുകളിൽ ഒന്നായിരുന്ന മണിപ്പൂരിൽ ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അജൻഡകളിൽ നിന്ന് അപ്രത്യക്ഷമാവുമാണ് സിപിഐ. ത്രിപുരയിൽ സിപിഎം അധികാരത്തിലേക്ക്  മുന്നേറിയപ്പോൾ, മണിപ്പുരിൽ രൂപീകരണം മുതൽ ശക്തമായ സാന്നിധ്യമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി എന്ന സിപിഐ. ഒരിക്കലും അധികാരത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും നിയമസഭയിൽ മിക്ക തിരഞ്ഞെടുപ്പിലും പ്രതിനിധികളെ എത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. ഒറ്റയ്ക്ക് പൊരുതി 1967 ലും 1998 ലും സിപിഐ സ്ഥാനാർഥികൾ മണിപ്പൂരിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചു കയറിയും കരുത്തുകാട്ടിയിട്ടുണ്ട്. എന്നാൽ 2012 ലും 2017 ലും വിജയം നഷ്ടമായ സി പി ഐ, ഇത്തവണ രണ്ട് സീറ്റിൽ മാത്രം  മത്സരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.

2017 മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീകൾ. ചിത്രം: AFP

കോൺഗ്രസുമായി ധാരണയ്ക്കുള്ള ശ്രമങ്ങൾ തുടരുന്നതായാണ് റിപ്പോർട്ട്. എന്നാൽ സിപിഎം മത്സരത്തിനുണ്ടാവില്ലെന്നാണ് സൂചന. 2021 ൽ മണിപ്പൂരിൽ ബിജെപി നടത്തിയ മുന്നേറ്റത്തിൽ വോട്ടു നഷ്ടമായ പ്രസ്ഥാനങ്ങളിൽ മുഖ്യ കക്ഷിയാണ് സിപിഐ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1967ൽ മണിപ്പൂരായ ശേഷം ആദ്യ തിരഞ്ഞെടുപ്പിൽ ആറ് സീറ്റിൽ മത്സരിച്ച സിപിഐക്ക്   ഒരിടത്ത് ജയിക്കാനായി. വോട്ട് 170,62 ( 5.4 %). അതേസമയം അഞ്ചിടത്ത് മത്സരിച്ച സിപിഎമ്മിന് ആരും ജയിച്ചില്ലെന്നു മാത്രമല്ല; കിട്ടിയ വോട്ട് വെറും 2083. എന്നാൽ, 1972 ൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 30 അംഗ നിയമസഭയിൽ 25 സീറ്റിൽ മത്സരിക്കാൻ കഴിയുന്ന ശക്തിയായി മാറിയ സിപിഐ,അഞ്ചിടത്ത് വിജയിച്ചു. 45,765 (10.13) വോട്ടും നേടി. സിപിഎം ആകട്ടെ 5 സീറ്റിൽ മത്സരിച്ചിട്ടും 2988 വോട്ട് മാത്രമാണ് നേടിയത്.

1980 ൽ 23 സീറ്റിൽ മത്സരിച്ച സിപിഐ 5 സീറ്റ് നിലനിർത്തി. 53,055 വോട്ടുമായി 7.22 ശതമാനം. എന്നാൽ ,മണിപ്പൂരിൽ ആദ്യമായി സിപിഎം ഒരു സീറ്റ് നേടിയത് 1980 ൽ തന്നെ രണ്ടിടത്ത് മാത്രം മത്സരിച്ച പാർട്ടി ഖുൻഡ്രാംപാം സീറ്റിൽ വിജയം നേടി.1984 ൽ സിപിഐ യുടെ കരുത്തിൽ ചോർച്ച തുടങ്ങി എന്ന് പറയാം. മത്സരിച്ച 17 സീറ്റിൽ ഒരിടത്ത് മാത്രമാണ് വിജയിച്ചത്. വോട്ട് 35,852 (4.15) മാത്രം. രണ്ട് സീറ്റിൽ മത്സരിച്ച സിപിഎമ്മിന് മുൻ വർഷത്തെ വിജയം നില നിർത്താനായില്ലെന്നു മാത്രമല്ല, കിട്ടിയത് വെറും 780 വോട്ടു മാത്രമായി.

1990 ലെ തിരഞ്ഞെടുപ്പിൽ 13 സീറ്റിൽ മത്സരിച്ച സിപിഐ മുന്നിടത്ത് വിജയിച്ചു. 41,101 വോട്ട് നേടി. സിപിഎം രംഗത്തുണ്ടായിരുന്നില്ല. 2000 ൽ സിപിഐ ക്കും സിപിഎമ്മിനും വലിയ തിരിച്ചടിയായി. സിപിഐ 15 ലും സി പി എം നാലിലും മത്സരിച്ചു. ഒരിടത്തും വിജയിക്കാനായില്ല  സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ആറ് സീറ്റുമായി ബിജെപി സംസ്ഥാന നിയമസഭയിൽ പ്രവേശിച്ചു. 1998 ൽ ലോക്സഭയിലേക്ക് സിപിഐ യുടെ പ്രമുഖ വനിതാ നേതാവ് കിം ഗാങ്ഡേ ഔട്ടർ മണിപ്പൂർ മണ്ഡലത്തിൽ നേടിയ വിജയത്തിനു പിന്നാലെ വന്ന കുട്ടത്തോൽവി സിപിഐക്ക് കനത്ത ആഘാതമാണുണ്ടാക്കിയത്. 

2017 നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർക്ക് നിർദേശം നൽകുന്ന പ്രിസൈഡിങ് ഓഫിസർ. മണിപ്പൂരിലെ കാഴ്‌ച. ചിത്രം: Biju BORO / AFP

2002 ൽ 16 സീറ്റിൽ മത്സരിച്ച സിപിഐ അഞ്ചിടത്ത് ജയിച്ച് വീണ്ടും കരുത്തുതെളിയിച്ചു .58,102 (4.40 %) വോട്ടും നേടി. ഒരിടത്ത് മത്സരിച്ച സിപിഎമ്മിന് ആകെ 340 വോട്ടാണ് കിട്ടിയത്. 2007 ൽ 24 സീറ്റിൽ മത്സരിച്ച സിപിഐ നാലിടത്ത് ജയിച്ചു. 58,564 (5.29 %) വോട്ടു നേടി. സിപിഎം ഒരിടത്തു മാത്രമാണ് പേരിന് സ്ഥാനാർഥിയെ നിർത്തിയത്. 2012 മുതൽ മണിപ്പൂരിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ദുരിതകാലമാണ്.ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയുന്നില്ല. 2012 ൽ 86,798 വോട്ടു നേടിയിട്ടും  മത്സരിച്ച 24 ൽ 12 ലും ജാമ്യസംഖ്യ നഷ്ടമായി.രണ്ടു സീറ്റിൽ മത്സരിച്ച സി പി എമ്മിന് ആകെ കിട്ടിയ 261 വോട്ടാണ്

2017 ആയപ്പോഴേക്കും മണിപ്പൂരിലെ രാഷ്ട്രീയ ചിത്രം മാറി. ബിജെപി അധികാരം പിടിക്കാൻ കരുത്തരായി. കോൺഗ്രസ് 28 സീറ്റുമായി വലിയ കക്ഷിയായിട്ടും 21 സീറ്റിൽ ജയിച്ച ബിജെപി മറ്റു കക്ഷികളുടെ പിന്തുണ സംഘടിപ്പിച്ച് അധികാരത്തിലേറി. സംസ്ഥാനത്തെ രാഷ്ടീയ അന്തരീക്ഷത്തിൽ വന്ന ഈ മാറ്റം സിപിഐയെയും ബാധിച്ചു. ശക്തിക്ഷയം നേരത്തേ തിരിച്ചറിഞ്ഞ പാർട്ടി ആറിടത്ത് മാത്രമാണ് മത്സരിച്ചത്. 0.74 ശതമാനമായി (12661) വോട്ടു കുറഞ്ഞു. എല്ലാ സീറ്റിലും ജാമ്യസംഖ്യയും നഷ്ടമായി.രണ്ടിടത്ത് മത്സരിച്ച സിപിഎമ്മിന് 214 വോട്ടു മാത്രമാണ് കിട്ടിയത്. 

സംസ്ഥാനത്തെ രാഷ്ടീയ ചിത്രം ബിജെപിയും എതിരാളികളും എന്ന നിലയിലേക്ക് മാറ്റിയതിനാൽ ബിജെപിയെ പുറത്താക്കുക എന്നതാണ് സിപിഐ നയം. അതാണ് മത്സരം രണ്ട് സീറ്റിലേക്ക് ഒതുക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ  അവകാശവാദം. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ സിപിഎം ഇനിയും നയം വ്യക്തമാക്കിയിട്ടില്ല

ഉത്തരാഖണ്ഡിൽ പോരാട്ടം പേരിനുമാത്രം

2002 ൽ ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ച ശേഷം നടന്ന നാലു തിരഞ്ഞെടുപ്പിലും സിപിഎമ്മും സിപിഐയും തങ്ങളുടെ സാന്നിധ്യം ഒഴിവാക്കിയിട്ടില്ല. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥാനത്ത് ഇടമില്ലെന്ന തിരിച്ചറിവിൽ നാമമാത്ര മത്സരമാണ് ഇരു കക്ഷികളും നടത്തുന്നത്. 2002 ൽ 70 അംഗ സഭയിലേക്ക്  സിപിഐ 14 ൽ മത്സരിച്ചപ്പോൾ ഒരിടത്ത് ജാമ്യ സംഖ്യ തിരിച്ചു കിട്ടി. സിപിഎം മത്സരിച്ച അഞ്ചിലും തുക നഷ്ടമായി. കിട്ടിയതാകട്ടെ 8,672 വോട്ട് മാത്രം . 2007 ൽ സിപിഐ മൂന്നിടത്തും സിപിഎം ആറിടത്തും മത്സരിച്ചു. സിപിഐ ക്ക് 8,553 വോട്ടും സി പി എമ്മിന് 9,454 വോട്ടും മാത്രമാണ് കിട്ടിയത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സത്യപ്രതിജ്ഞ ചൊല്ലുന്നു.

2012 ൽ അഞ്ചിടത്ത് മത്സരിച്ച സിപിഐ ക്ക് 11,662 വോട്ടും ആറിടത്ത് നിന്ന സിപിഎമ്മിന് 8,922 വോട്ടും ലഭിച്ചു. ഒരിടത്തും ജാമ്യസംഖ്യ തിരിച്ചു കിട്ടിയില്ല. ബിജെപി വൻ കുതിച്ചു ചാട്ടം നടത്തിയ 2017 ൽ നാലിടത്ത് മത്സരിച്ച സി പി ഐ ക്ക് 4,106 വോട്ടും അഞ്ചിടത്ത് മത്സരിച്ച സി പി എമ്മിന് 3895 വോട്ടും കിട്ടിയതാണ് ഉത്തരഖണ്ഡിലെ ഇടതുപക്ഷ ചരിത്രം. ചില സീറ്റുകളിൽ സിപിഐ (എംഎൽ) മത്സരിക്കുന്നുണ്ടെങ്കിലും കാര്യമായി വോട്ടു നേടാറില്ല.ഇത്തവണയും രംഗത്തുണ്ടാവുമെന്ന് എംഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഗോവയിൽ ചിത്രത്തിലില്ലാതെ ഇടതു പാർട്ടികൾ

അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഗോവയുടെ ചരിത്രത്തിൽ ഒരിക്കൽ പോലും സാന്നിധ്യമറിയിക്കാൻ കമ്യൂണിസ്റ്റുകൾക്കായിട്ടില്ല.1967 ലെ ആദ്യ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി ഒഴിച്ച് മറ്റ് ദേശീയ പാർട്ടികളൊന്നും ഗോവയിൽ മത്സരിച്ചില്ല. കോൺഗ്രസ് പോലും ഇതിൽ വിട്ടുനിന്നു.1972 ൽ സിപിഐ രണ്ടിടത്തും സിപിഎം അ‍ഞ്ചടത്തും മത്സരിച്ചെങ്കിലും ആർക്കും ജാമ്യസംഖ്യ മടക്കിക്കിട്ടിയില്ല. 1980 ൽ സിപിഐ അഞ്ചിടത്ത് മത്സരിച്ചെങ്കിലും ആകെ കിട്ടിയത് 1,089 വോട്ടുമാത്രം. പിന്നീടു നടന്ന പല തിര‍ഞ്ഞെടുപ്പിലും ഒന്നോ രണ്ടോ സീറ്റിൽ മാത്രമാണ് മത്സരിച്ചത്.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ.

കാര്യമായ നേട്ടമുണ്ടാക്കാൻ ഗോവയിൽ ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടികൾക്കായിട്ടില്ല. 2017 ലെ തിരഞ്ഞെടുപ്പിൽ സിപിഐ മാത്രമാണ് രണ്ടിടത്ത് മത്സരിച്ചത്. കിട്ടിയ 256 വോട്ടുമാത്രമായി ഇടതുപക്ഷത്തിന്റെ കൊങ്കണഭൂമിയിലെ കരുത്ത്. ഇത്തവണ സിപിഎം രണ്ടിടത്ത് മത്സരിക്കുമെന്നാണ് സൂചന.

English Summary: Left parties performance in Punjab, Uttarakhand, Manipur and Goa: An Analysis