കെ റെയിലിനെ വിമർശിച്ച് കവിതയെഴുതിയ റഫീഖ് അഹമ്മദിനെതിരെ സൈബറിടങ്ങളിൽ നടന്നത് കടുത്ത ആക്രമണം. കേരളത്തിന്റെ ഇടുങ്ങിപ്പോയ സംവാദ വീഥികളിലൂടെ തുറന്നെഴുതുന്നു 3 കവികൾ.... Rafeeq Ahmed, K Rail, Cyber Attack, Silverline

കെ റെയിലിനെ വിമർശിച്ച് കവിതയെഴുതിയ റഫീഖ് അഹമ്മദിനെതിരെ സൈബറിടങ്ങളിൽ നടന്നത് കടുത്ത ആക്രമണം. കേരളത്തിന്റെ ഇടുങ്ങിപ്പോയ സംവാദ വീഥികളിലൂടെ തുറന്നെഴുതുന്നു 3 കവികൾ.... Rafeeq Ahmed, K Rail, Cyber Attack, Silverline

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ റെയിലിനെ വിമർശിച്ച് കവിതയെഴുതിയ റഫീഖ് അഹമ്മദിനെതിരെ സൈബറിടങ്ങളിൽ നടന്നത് കടുത്ത ആക്രമണം. കേരളത്തിന്റെ ഇടുങ്ങിപ്പോയ സംവാദ വീഥികളിലൂടെ തുറന്നെഴുതുന്നു 3 കവികൾ.... Rafeeq Ahmed, K Rail, Cyber Attack, Silverline

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ സിൽവർലൈൻ പദ്ധതിയെ വിമർശിച്ച് കവിതയെഴുതിയ കവി റഫീഖ് അഹമ്മദിനെതിരെ സൈബർ ഇടങ്ങളിൽ വാളോങ്ങിയവർക്ക് ഒരളവിൽ അദ്ദേഹം അതേ നാണയത്തിൽ മറുപടി നൽകി. എന്നാൽ തങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കാൻ കവിക്കാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് സൈബർ പോരാളികൾ പിന്നെയും കുരച്ചുകൊണ്ടേയിരുന്നു. തളർന്ന കവിയാവട്ടെ ആ നിലവാരത്തോടു തോറ്റു പിൻവാങ്ങുകയും ചെയ്തു.

കേരളം എങ്ങോട്ടാണ് കുതിക്കുന്നത്. വികസനപന്ഥാവിൽ സിൽവർലൈൻ ഇന്നോളമില്ലാത്ത അടയാളമായിരിക്കുമെന്നാണ് അവകാശവാദം. അതവിടെ നിൽക്കട്ടെ. ഏതു വിഷയത്തിലായാലും തർക്കങ്ങളിലൂടെയും സംവാദങ്ങളിലൂടെയും വളർന്നുവന്ന നമ്മുടെ പാരമ്പര്യം മുറിച്ചുമാറ്റുകയാണോ? ഇവിടെ അഭിപ്രായ വ്യത്യാസങ്ങൾ അനുവദിക്കില്ല എന്നതാണോ ഇതുവരെ ഇടതുസഹയാത്രികനായി കരുതിപ്പോന്ന റഫീഖ് അഹമ്മദ് ഒരു നാൾ കെ റെയിലിനെതിരായ അഭിപ്രായം രേഖപ്പെടുത്തിയതോടെ അദ്ദേഹത്തിനെതിരായ സൈബർ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

റഫീഖ് അഹമ്മദ്
ADVERTISEMENT

കെ.ജി.ശങ്കരപ്പിള്ള ഉൾപ്പടെ നിരവധി പേരുടെ കവിതകൾ കെ റെയിലിനെതിരായി വരുംനാളുകളിൽ വരാനിരിക്കുന്നു. അപ്പോൾ നമ്മുടെ പ്രതികരണം ഇതിനേക്കാൾ തരംതാഴുമോ. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട അവസരത്തിൽ കവിത എഴുതിയതിന്റെ പേരിൽ ഭ്രഷ്ടിന് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ കെജിഎസിന് അതു പുതുമയാവാനിടയില്ല.
എന്നാൽ കേരളത്തിനു പലതും നഷ്ടപ്പെടുന്നുണ്ട്. കെ.സച്ചിദാനന്ദൻ പറഞ്ഞതുപോലെ, നാം ഇപ്പോൾ എത്തിചേർന്നിരിക്കുന്നത് സംവാദങ്ങളിലൂടെയും തർക്കങ്ങളിലൂടെയും പൊരുതിനേടിയ ഒരിടത്താണ്. കെ റെയിലിനെ വിമർശിച്ച് കവിതയെഴുതിയ റഫീഖ് അഹമദിനെ ചെളി വാരിയെറിയുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ആ ഇടമാണ്.

കെ റെയിലിനെതിരായ വിമർശനങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന പുതിയ കാലത്തെക്കുറിച്ച് വ്യാകുലപ്പെടുകയാണ് കേരളത്തിന്റെ 3 പ്രമുഖ കവികൾ.

∙ കെ.സച്ചിദാനന്ദൻ

കേരളത്തിൽ ഇപ്പോൾ സംവാദത്തിന്റെ വഴികൾ പരസ്പര ശകാരത്തിന്റേതായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏതു വിഷയത്തിലായാലും സംവാദം നേർത്തു നേർത്തു തീർത്തും ഇടുങ്ങിയ അവസ്ഥയിലായിരിക്കുന്നു. കേരളം ഇന്നത്തെ നിലയിലേക്ക് വളർന്ന വഴികൾ നാം ഓർമിക്കണം. ചവിട്ടിത്താഴ്ത്തപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പമായിരുന്നു എന്നും കേരളമനസ്സ്.

കെ.സച്ചിദാനന്ദൻ.
ADVERTISEMENT

എന്നെപ്പോലുള്ളവർ കേരളം വിട്ടുമ്പോൾ ഇതായിരുന്നില്ല അവസ്ഥ. ഇപ്പോൾ എതിർക്കുന്നവരെ നേരിടാൻ ഇവിടെയൊരു സൈന്യം സദാ തയാറായി കാത്തിരിക്കുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഇതാണ് അവസ്ഥ. ആദ്യം സ്ത്രീകൾക്ക് എതിരായി മാത്രം പ്രതികരിച്ചുപോന്ന ഇക്കൂട്ടർ ഇപ്പോൾ ആർക്കെതിരെയും തിരിയുന്ന അവസ്ഥയാണ്.

എതിർശബ്ദങ്ങൾക്കു ഉയരാൻ കഴിയാത്ത രീതിയിലുള്ള ചർച്ചകൾക്ക് ജനാധിപത്യപരമാകാൻ കഴിയില്ല. കാരണം ജനാധിപത്യത്തിന്റെ സവിശേഷത തന്നെ വിമതശബ്ദങ്ങളുടെയും പ്രതിപക്ഷത്തിന്റെയും സാന്നിദ്ധ്യമാണ്. രാഷ്ട്രീയ അന്ധത, യഥാർഥ വികസനം, ഗാന്ധിജി പറഞ്ഞതു പോലെ, ഏറ്റവും അടിത്തട്ടിലെ മനുഷ്യർക്ക്‌ വേണ്ടിയുള്ളതാണ് എന്ന തിരിച്ചറിവില്ലായ്മ ഇവയാണ് പല ചെറുപ്പക്കാരെയും ഗൾഫ് മോഡൽ വികസനത്തെ അന്ധമായി പിന്തുണക്കുവൻ പ്രേരിപ്പിക്കുന്നത്. ഇടതുപക്ഷത്ത് പോലും ശരിയായ ചിന്താഗതിയുള്ള പലരും മിണ്ടാതിരിക്കുകയാണ്.

കേരളത്തിന്റെ തകർച്ച നേരിടുന്ന സാമ്പത്തികനില, ലോലമായ പരിസ്ഥിതി, ഏതു പദ്ധതിക്കും വേണ്ട ജനാധിപത്യ സമവായം, ചർച്ചകളുടെ സുതാര്യത ഇവയൊന്നും സിൽവർ ലൈനിന്റെ കാര്യത്തിൽ അർഹിക്കുന്ന പരിഗണന നേടിയതായി കാണുന്നില്ല.

അതിവേഗം, അതിദൂരം എന്നത് അടിസ്ഥാനപരമായി ഒരു മുതലാളിത്ത മുദ്രാവാക്യമാണ്. വികസനം മുകളിൽ നിന്ന് അടിച്ചേൽപിക്കേണ്ട ഒന്നല്ല. കേരളത്തിന്റെ ലോല പരിസ്ഥിതി കണക്കിലെടുത്ത്, ഏതെങ്കിലും ഒന്നോ രണ്ടോ പദ്ധതി വിഭാവനം ചെയ്ത് വികസനം നടപ്പാക്കുന്നതിനു പകരം നവകേരളനിർമ്മാണത്തെക്കുറിച്ചു സമഗ്രമായൊരു കാഴ്ചപ്പാട് വ്യക്തമാക്കുന്ന ധവളപത്രം സമർപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. അതു സാങ്കേതിക വിദഗ്ദ്ധർക്കും സാമ്പത്തിക ചിന്തകർക്കും പരിസ്ഥിതി പഠിതാക്കൾക്കുമിടയിൽ വിപുലമായ ചർച്ചകൾക്ക് വിധേയമാക്കുകയും വേണം. പലപ്പോഴും അന്ധമായി അനുകൂലിച്ചും എതിർത്തുമുള്ള ചർച്ചകൾക്കിടയിൽ നഷ്ടപ്പെടുന്നത് പദ്ധതിയുടെയും വികസനസങ്കല്പത്തിന്റെയും അവ്യക് തവും സൂക്‌ഷമവുമായ വശങ്ങളാണ്.

ADVERTISEMENT

∙ കെ.ജി.ശങ്കരപ്പിള്ള

ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സമയത്ത് ഞാൻ ‘വെട്ടുവഴി’ എന്ന പേരിലെഴുതിയ കവിതയുടെ പേരിൽ ഇടതുപക്ഷം എന്റെ മേൽ ചൊരിയാത്ത ശാപവാക്കുകളില്ല. ഒരർഥത്തിൽ അവരെന്നെ മൊഴി ചൊല്ലിയെന്നോ, എനിക്ക് ഊരു വിലക്കേർപ്പെടുത്തിയെന്നോ പറയാം.
സ്റ്റാലിന്റെ കാലത്ത് റൈറ്റേഴ്സ് അസോസിയേഷന്റെ വിലക്കു കാരണം 18 വർഷത്തോളം കവിതയെഴുത്ത് വിലക്കപ്പെട്ട കവിയെ ഓർമ വരുന്നു.

കെ.ജി.ശങ്കരപ്പിള്ള

ഇവിടെ മിണ്ടാതിരുന്നാൽ കൊണ്ടുവരാവുന്ന സ്ഥാനങ്ങളും മറ്റു ഭാഗ്യങ്ങളും ഓർത്ത് മിണ്ടാതിരിക്കുന്ന ക്രാന്തദർശികളും ഉണ്ട്. കെ റയിൽ പദ്ധതി ആനമണ്ടത്തരമാണ്. കേരളത്തിന്റെ സംഹാരപദ്ധതിയാണിത്. സാമ്പത്തികമായും, സാമൂഹികമായും, പാരിസ്ഥിതികമായും ഇത് കേരളം നിരാകരിക്കും. ഇപ്പോൾ പറയിപ്പിക്കുന്ന അനുകൂലവാദങ്ങൾ ജനം അംഗീകരിക്കില്ല. എത്ര തിരുവാതിര കളിച്ചാലും ഇതു ജനം സമ്മതിക്കില്ല.

ഒരു സാത്താനും ദൈവമായി മാറിയിട്ടില്ല. ഫെയ്സ്ബുക്കിലെ തെറിവിളികൾ പാർട്ടിഗുണ്ടകളുടെ സംഘടിതശ്രമങ്ങളാണ്. അതിൽ സീനിയർ ഗുണ്ടകൾ, ജൂനിയർ ഗുണ്ടകൾ എന്ന നിലയിലാണ് മത്സരം മുന്നേറുന്നത്.

യുഎപിഎ ചുമത്തിയതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ ഇതു വിജയിക്കില്ലെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞു. അതറിയാവുന്നുകൊണ്ടാണ് ആത്മവിശ്വാസമില്ലാതെ നടപ്പാക്കുമെന്ന വാശിയുമായി നീങ്ങുന്നത്.

∙ അനിത തമ്പി

അനിത തമ്പി.

റഫീഖ് അഹമ്മദ് സിൽവർലൈൻ പദ്ധതിയെ വിമർശിച്ച് കവിത എഴുതിയതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്ന ആക്രമണസ്വഭാവമുള്ള പ്രതികരണം ഒരർത്ഥത്തിൽ നല്ലതാണ് എന്നു കരുതണം. കാരണം ഇത്തരം സന്ദർഭങ്ങളാണ് പലയിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഹിംസയുടെ മുഖങ്ങളെ തുറന്നുകാട്ടുക. റഫീഖ് കവിയായതു കൊണ്ടല്ല, അദ്ദേഹം കർഷകനായാലും നാവികനായാലും നടനായാലും അത്തരം ആക്രമണം തെറ്റു തന്നെയാണ്. ഒരു പ്രസ്ഥാനത്തിനും ഈ പരോക്ഷഹിംസയുടെ പടയാളികൾ ഭൂഷണമല്ല.
കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നിർമ്മാണപദ്ധതിയാണ് സിൽവർലൈൻ. കേരളം പോലെ ഒരു ഭൂപ്രദേശത്ത്, അതും സമീപകാല കാലാവസ്ഥാ ദുരന്തങ്ങൾ ഉത്കണ്ഠ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരിടത്ത്, പരിസ്ഥിതി ആഘാതപഠനം നടത്താതെയും സാമൂഹ്യമായ പരിണതഫലങ്ങളും മുൻഗണനകളും കണക്കിലെടുക്കാതെയും സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ കാണിക്കുന്ന വ്യഗ്രത ആശങ്കാജനകമാണ്. ഭൂമിയുടെയും ഭൂവിഭവങ്ങളുടെയും വിവേകപൂർണ്ണമായ വിനിയോഗത്തിനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. പ്രകൃതിയോടും ജനങ്ങളോടും ഭാവിതലമുറകളോടുമുള്ള ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് കാണുന്നില്ല എന്നു മാത്രമല്ല ആരെതിർത്താലും നടത്തും എന്ന പ്രഖ്യാപനവും ഉണ്ടാകുന്നു. അങ്ങനെയൊരു സമീപനം ഭരണപരമായ ഉത്തരവാദിത്തമില്ലായ്മയും ജനാധിപത്യവിരുദ്ധതയുമാണ്. സർക്കാരിൽ ജനങ്ങളുടെ വിശ്വാസത്തിനും പ്രതീക്ഷയ്ക്കും അതൊരു വലിയ തിരിച്ചടിയുമാണ്.

∙ റഫീഖ്‌ അഹമ്മദ്‌ എഴുതിയ കവിത

ഹേ...കേ...

എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല -
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിയ്ക്കും വനവാസി
യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ
ഹേ ..
കേ ..?

English Summary: Poets support to Rafeeq Ahamed who got cyber attack on K Rail poem

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT