ഇളംനിറത്തിലുള്ള സാരി, ഒതുക്കി മടക്കി കെട്ടിയ കാര്‍കൂന്തല്‍, കൈയില്‍ കറുത്ത വാച്ച്, വിവാഹിതയാണെങ്കില്‍, താലിമാലയും സിന്ദൂരവും നിര്‍ബന്ധം. പിന്നെ, പുഞ്ചിരി തൂകിയ മുഖം! കാലാകാലങ്ങളായി, തിരഞ്ഞെടുപ്പ് വേളകളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്കിടയില്‍ Dress code, Politicians, Women politicians, Indian politics, Vibitha, Babu, Veena S Nair, Prathibha Hari, Archana Gautham, Women candidates, Manorama News

ഇളംനിറത്തിലുള്ള സാരി, ഒതുക്കി മടക്കി കെട്ടിയ കാര്‍കൂന്തല്‍, കൈയില്‍ കറുത്ത വാച്ച്, വിവാഹിതയാണെങ്കില്‍, താലിമാലയും സിന്ദൂരവും നിര്‍ബന്ധം. പിന്നെ, പുഞ്ചിരി തൂകിയ മുഖം! കാലാകാലങ്ങളായി, തിരഞ്ഞെടുപ്പ് വേളകളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്കിടയില്‍ Dress code, Politicians, Women politicians, Indian politics, Vibitha, Babu, Veena S Nair, Prathibha Hari, Archana Gautham, Women candidates, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇളംനിറത്തിലുള്ള സാരി, ഒതുക്കി മടക്കി കെട്ടിയ കാര്‍കൂന്തല്‍, കൈയില്‍ കറുത്ത വാച്ച്, വിവാഹിതയാണെങ്കില്‍, താലിമാലയും സിന്ദൂരവും നിര്‍ബന്ധം. പിന്നെ, പുഞ്ചിരി തൂകിയ മുഖം! കാലാകാലങ്ങളായി, തിരഞ്ഞെടുപ്പ് വേളകളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്കിടയില്‍ Dress code, Politicians, Women politicians, Indian politics, Vibitha, Babu, Veena S Nair, Prathibha Hari, Archana Gautham, Women candidates, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ ഗതിനിർണയിക്കുന്ന നിയമസഭാപ്പോരാട്ടമെന്ന വിശേഷണം കൂടിയുണ്ട് ഉത്തർ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്. ഇവിടെ പ്രചാരണത്തിൽ ചൂടുപകർന്ന് ‘വസ്ത്രാക്ഷേപ’വും വിഷയമാകുകയാണ്. മീററ്റ് ജില്ലയിലെ ഹസ്തിനാപുർ നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസ്  മോഡല്‍ അര്‍ച്ചന ഗൗതമാണ് ഈ വിമര്‍ശനത്തിന്റെ പ്രധാന ഇര. 2018ലെ മിസ് ബിക്കിനി ഇന്ത്യയായിരുന്നു അർച്ചന. 2014 ൽ മിസ് യുപിയായ അർച്ചന 2018 ലാണ് മിസ് ബിക്കിനിയായി തിരഞ്ഞെടുക്കപ്പെട്ടത്. മിസ് കോസ്‌മോ 2018, മിസ് ടാലന്റ് 2018 കിരീടങ്ങളും നേടിയ അർച്ചന ചില ഹിന്ദി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലും മോഡലിങ്ങിലും മറ്റും അർച്ചനയുടെ വസ്ത്രധാരണമാണ് രാഷ്ട്രീയചർച്ചകൾക്ക് തിരികൊളുത്തുന്നത്. 

അര്‍ച്ചനയുടെ മുന്‍കാല ഗ്ലാമര്‍ ചിത്രങ്ങളും വിഡിയോയും ചികഞ്ഞെടുത്ത് പ്രചരിപ്പിക്കുകയും വസ്ത്രധാരണത്തിന്റെ പേരില്‍ വ്യക്തിഹത്യ നടത്തുകയുമാണിപ്പോള്‍. സദാചാരത്തിനു നിരക്കാത്ത സ്ഥാനാർഥിയാണ് അർച്ചനയെന്നാണ് ഹിന്ദു മഹാസഭയുടെ ആക്ഷേപം. ആവശ്യത്തിനു വസ്ത്രം പോലും ധരിക്കാത്ത അർച്ചനയെ ഹസ്തിനാപുരിൽ ജനം തോൽപ്പിക്കുമെന്നാണ് ഹിന്ദു മഹാസഭാ വക്താവ് അഭിഷേക് അഗർവാളിന്റെ പ്രഖ്യാപനം.

ADVERTISEMENT

‘ബിക്കിനി ഗേൾ’ അല്ലെന്നും ബിക്കിനി ഇന്ത്യ മൽസരത്തിന്റെ ഭാഗമായി ബിക്കിനി ധരിച്ചിട്ടുണ്ടെന്നു മാത്രമേയുള്ളുവെന്നും അർച്ചന പറയുന്നു. വികസനമാണ് തിരഞ്ഞെടുപ്പിലെ ചർച്ചാ വിഷയം, ഞാൻ ഹസ്തിനാപുരിന്റെ മകളാണ്, എന്റെ നാടിനായി പ്രവർത്തിക്കുകയാണ് എന്റെ ലക്ഷ്യം. ഹേമമാലിനി, നഗ്മ എന്നിവരും ബിക്കിനി ധരിച്ചിട്ടില്ലേ. സിനിമാതാരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങാറില്ലേ. മോഡലിങ്ങിന്റെ ഭാഗമായി ഞാൻ ബിക്കിനി ധരിച്ചിട്ടുണ്ടാകാം. അതിനെന്താണ്. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി മിസ് ഇന്ത്യ മൽസരത്തിൽ പങ്കെടുത്തിട്ടില്ലേ. ജോലിയും രാഷ്ട്രീയവും ബന്ധിപ്പിക്കുന്നത് ശരിയല്ല. – അർച്ചന പറയുന്നു.

ഹേമമാലിനി.

മോഡലിങ്ങിന്റെ ഭാഗമായി അർച്ചന മുൻപ് ഉപയോഗിച്ച വസ്ത്രങ്ങൾ പോലും പോലും ചർച്ചാ വിഷയമാകുമ്പോൾ ഉയരുന്നത് ഒരു പ്രധാന ചോദ്യമാണ്. തിരഞ്ഞെടുപ്പുകളിലെ ഈ വസ്ത്രാക്ഷേപ രാഷ്ട്രീയം വേണ്ടതുണ്ടോ?

പുരുഷ സ്ഥാനാര്‍ഥികളെ രാഷ്ട്രീയമായി നേരിടുമ്പോള്‍ വനിതകൾക്കു നേരെ വസ്ത്രത്തിന്റെയും മേയ്ക്കപ്പിന്റെയുമൊക്കെ പേരിൽ വ്യക്തിപരമായാണ് ആക്ഷേപം ഉയർത്തുക. ഇളംനിറത്തിലെ സാരി, ഒതുക്കികെട്ടിയ മുടിയിഴകൾ, കൈയില്‍ കറുത്ത വാച്ച്, വിവാഹിതയെങ്കില്‍, താലിമാലയും സിന്ദൂരവും നിര്‍ബന്ധം. തിരഞ്ഞെടുപ്പു വേളകളില്‍ പൊതുവേ വനിതാ സ്ഥാനാര്‍ഥികളിൽ നിർബന്ധിക്കപ്പെടുന്ന പ്രത്യേകതരം മേക്കോവറാണിത്...കാലം മാറിയെങ്കിലും ഈ പാറ്റേണ്‍ തന്നെയാണ് ചെറിയ മാറ്റങ്ങളോടെ പലരും പിന്തുടരുന്നതും. ഇതിനതീതമായി പ്രവര്‍ത്തിക്കുന്നവർ വ്യക്തിഹത്യയും വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും നേരിടേണ്ടി വരുന്നു. 

അർച്ചന ഗൗതം. ചിത്രം: Manorama Online Creative.

കേരളത്തിലും സ്ഥിതി മറിച്ചല്ല. വിബിത ബാബു, മരിയ കെന്നഡി, പ്രതിഭ ഹരി, വീണ എസ്. നായര്‍ തുടങ്ങിയവരെല്ലാം ഇത്തരത്തിൽ തിരഞ്ഞെടുപ്പ് വേളയിൽ പലപ്പോഴും അധിക്ഷേപം നേരിട്ടവരാണ്. 2011ല്‍ കളമശേരി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരത്തിനിറങ്ങിയ മോഡല്‍ മരിയ കെന്നഡിയുടെ മോഡേണ്‍ വസ്ത്രരീതിയാണ് എതിര്‍കക്ഷികള്‍ ആയുധമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങിയ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിനെ ആക്രമിച്ചത് പഴയ ചിത്രങ്ങളും അവരുടേതെന്ന പേരില്‍ വിഡിയോയും പ്രചരിപ്പിച്ചായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായരും അധിക്ഷേപങ്ങള്‍ക്കിരയായിട്ടുണ്ട്. ലെഗ്ഗിങ്‌സും ചുരിദാറുമാണ് കായംകുളം എംഎല്‍എ പ്രതിഭ ഹരിക്കെതിരെ വിമര്‍ശകര്‍ ആയുധമാക്കിയത്. ഇത്തരത്തിൽ വനിതാ സ്ഥാനാര്‍ഥിയുടെ വസ്ത്രത്തിൽ രാഷ്ട്രീയം കാണേണ്ടതുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത് ? 

ADVERTISEMENT

വ്യക്തിത്വമാണ് വലുത്, വസ്ത്രമല്ല: വിബിത ബാബു

നമ്മുടെ നാട്ടില്‍ മാത്രമാണ് വനിതാ സ്ഥാനാര്‍ഥിയുടെ കഴിവും വിദ്യാഭ്യാസവും നോക്കാതെ അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞ് അപമാനിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരത്തിൽ വിമര്‍ശിക്കുന്ന മലയാളികളൊക്കെ കേരളം വിട്ടാല്‍ മറ്റൊരു തരം ആളുകളായി വരും. ഇവിടെ മുണ്ടുടുത്ത് നടന്നവര്‍ പാന്റിലേക്ക് മാറും. സാരിയുടുത്തവരാകട്ടെ ജീന്‍സും ടോപ്പുമിട്ട് നടക്കും. കപടസദാചാരമെന്ന് മാത്രമേ ഇതിനെ പറയാന്‍ പറ്റൂ.. 

വിബിത ബാബു

ഇന്ത്യയ്ക്ക് പുറത്തുനോക്കൂ, അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എത്ര മലയാളികളാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. അവരുടെ വസ്ത്രം ഇവിടെ ചര്‍ച്ചയാകാറുണ്ടോ? 'മലയാളികള്‍ അഭിമാനം' എന്ന് മാത്രമല്ലേ അവരെക്കുറിച്ചുള്ള ലേഖനങ്ങളില്‍ എഴുതാറുള്ളൂ. എന്നാല്‍ ഇവിടെയുള്ളവരെക്കുറിച്ച് മോശമായി ചിത്രീകരിക്കുകയും ചെയ്യും. വീട്ടില്‍ അമ്മ കാച്ചികൊടുത്ത എണ്ണയും തേച്ചു നടക്കുന്നവര്‍ കേരളം വിട്ടാല്‍ വമ്പന്‍ മേക്കോവറിലേക്കു മാറും. അവരാണ് ബാക്കിയുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ കുത്തിക്കുറിക്കുന്നതും.

അൽപം മുഷിഞ്ഞ വസ്ത്രമേ ധരിക്കാന്‍ പാടുള്ളൂ, അല്ലെങ്കില്‍ കൈയുള്ള വസ്ത്രമാകണം, നല്ല വൃത്തിയായിട്ട് മുടി ഇടാന്‍ പാടില്ല, കളര്‍ ചെയ്ത മുടിയുമായി നടക്കാന്‍ പാടില്ല, വസ്ത്രത്തില്‍ കൂടുതല്‍ ഡിസൈന്‍സ് ഒന്നും പാടില്ല...അങ്ങനെ പല അലിഖിത നിയമങ്ങളും സ്ഥാനാര്‍ഥികള്‍ക്കായുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് 10-20 ദിവസത്തിനു വേണ്ടി മാത്രം നമ്മള്‍ ചെയ്യാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യാന്‍ ശ്രമിക്കുകയല്ലേ ഇതിലൂടെ? ‘ലൂസിഫര്‍’ സിനിമയിലെ ടൊവിനോ തോമസിന്റെ കഥാപാത്രത്തെപ്പോലെ...

ADVERTISEMENT

തിരഞ്ഞെടുപ്പുസമയത്ത് മുതിര്‍ന്ന നേതാക്കളില്‍നിന്ന് എനിക്ക് സമ്മര്‍ദമുണ്ടായിരുന്നു. കൈനീളമുള്ള ബ്ലൗസ് ധരിക്കണം, മുടി കറുത്ത കളറില്‍ തന്നെ വേണം എന്നൊക്കെ പറഞ്ഞിരുന്നു. പ്രായമുള്ളവരാണ് അടുത്ത തലമുറയിലേക്ക് ഇതൊക്കെ കുത്തിവയ്ക്കുന്നത്. പത്ത് ദിവസത്തിനുവേണ്ടി ഞാനല്ലാത്ത എന്നെ രൂപപ്പെടുത്തുക എന്നത് വോട്ടര്‍മാരോട് ചെയ്യുന്ന ചതിയാണെന്ന് എനിക്ക് തോന്നി. ഇന്നലെ വരെ ഞാന്‍ കണ്ട ആളുകള്‍ക്കിടയില്‍ വേറൊരാളായി ഇറങ്ങിചെല്ലുന്ന ഫീല്‍ ആണ് എനിക്കുണ്ടാകുക. ഞാനതിന് തയാറായില്ല. നരേന്ദ്രമോദിയെ ഏറെ ശ്രദ്ധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ വസ്ത്രധാരണ രീതി കൊണ്ടുകൂടിയാണ്. അതാണ് അദ്ദേഹത്തിന്റെ ഐഡന്റിറ്റി. ഓരോ ചടങ്ങില്‍ പങ്കെടുമ്പോഴും ആ വേദിക്ക് അനുയോജ്യമായ വസ്ത്രമാണ് മോദി ധരിക്കുന്നത്. അതിനാൽ പരമ്പരാഗത രീതി പിന്തുടരണമെന്ന് നിര്‍ബന്ധമൊന്നുമില്ല.

വിബിത ബാബു

ഇന്നത്തെ യുവതലമുറ പുതിയ ഫാഷന്‍ തേടി നടക്കുന്നവരാണ്. അതിനിടയ്ക്ക് വനിതാ സ്ഥാനാര്‍ഥികള്‍ മാന്യമായ വസ്ത്രം ധരിക്കുന്നതില്‍ എന്താണ് തെറ്റ്? യുപിയില്‍ മോഡൽ കൂടിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. അവര്‍ മോഡലാണെന്ന് കരുതി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നുണ്ടോ? സിനിമയില്‍ നിന്നു വന്നവരല്ലേ ജയലളിത, ഹേമമാലിനി, ഖുഷ്ബു എന്നിവരൊക്കെ? ഒരു ഘട്ടമെത്തിയപ്പോള്‍ അവര്‍ ജനസേവനത്തിനു ഇറങ്ങിയില്ലേ? അവരെ ജനം അംഗീകരിച്ചില്ലേ? അതുപോലെയാണ് അര്‍ച്ചന ഗൗതമിന്റെ കാര്യവും...

ഞാനൊരു വക്കീലാണ്. ജോലിസമയത്ത് എനിക്ക് സാരിയോ ചുരിദാറോ ഉപയോഗിക്കാം. ഞാന്‍ സാരിയാണ് തിരഞ്ഞെടുത്തത്. എന്നുവച്ച് ഒരു വിനോദയാത്രയ്ക്ക് പോകുമ്പോള്‍ സാരിയുടുക്കണമെന്നുണ്ടോ? കുടുംബത്തിനൊപ്പം വിനോദയാത്രയ്ക്കു പോയപ്പോള്‍ ഞാന്‍ മുണ്ടും ഷര്‍ട്ടും ധരിച്ചു. അത് വലിയ ചര്‍ച്ചയാക്കി. പക്ഷേ എന്റെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമറിയാം ഞാന്‍ മുണ്ടും ഷര്‍ട്ടും ഇടുന്നയാള്‍ ആണെന്ന്. 

അതിനുപിന്നാലെ, എന്റേതല്ലാത്ത ഒരു വിഡിയോ ഞാനാണെന്നു പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. ഞാനൊരു സ്ത്രീയായതുകൊണ്ട് മനഃപൂര്‍വം എന്നെ തകര്‍ക്കാന്‍ ഒരുകൂട്ടം ആളുകള്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എന്റെ വസ്ത്രധാരണമാണ് പ്രശ്‌നമെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അതില്‍ ഞാന്‍ വിശ്വാസിക്കുന്നില്ല. ഞാന്‍ ഒരിക്കലും ജയിക്കില്ലെന്ന് ഉറപ്പുള്ള സീറ്റിലേക്കാണ് മത്സരിച്ചത്. 30 വര്‍ഷമായി എല്‍ഡിഎഫ് ആണ് അവിടെ ഭരിക്കുന്നത്. പരാജയം ഉറപ്പിച്ച സീറ്റില്‍ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ നിന്നത്. തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ലോകമെമ്പാടുമുള്ള മലയാളികള്‍ എന്നെ അറിഞ്ഞുതുടങ്ങി. അതൊരു ഭാഗ്യം തന്നെയാണ്. കൂടാതെ എന്റെ പ്രഫഷനല്‍ ജീവിതത്തെയും ഇത് ഏറെ സഹായിക്കുന്നു. ഇപ്പോള്‍ ഒരുപാടു കേസുകള്‍ എന്നെ തേടിയെത്തുന്നു. അതില്‍ പലതും എല്‍ഡിഎഫിന്റേതാണെന്നതാണു യാഥാർഥ്യം..

രാഷ്ട്രീയമായ ഇടപെടല്‍ ആവാം. അല്ലാതെ ഒരു പെണ്‍കുട്ടിയെ സമൂഹത്തിനു മുന്‍പില്‍ മോശക്കാരിയാക്കി, വ്യക്തിഹത്യ നടത്തുന്നതിനോട് യോജിക്കുന്നില്ല. അങ്ങനെയുള്ള രാഷ്ട്രീയത്തോടും എനിക്കു യോജിപ്പില്ല. ഇനി പുതുതായി വരുന്നവര്‍ക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടാകുക. ഇതൊക്കെ പേടിച്ചാണ് രാഷ്ട്രീയത്തിലേക്ക് പുതുതലമുറ ഇറങ്ങാത്തത്. പഴയ തലമുറ പടിയിറങ്ങുമ്പോള്‍ അതേ കുടുംബത്തിലുള്ളവര്‍ പിന്‍ഗാമിയായി എത്തുന്നു. പിന്നീട് ഇവരുടെ മക്കള്‍... രാഷ്ട്രീയം ഒരു കുടുംബസ്വത്തായി മാറിയിരിക്കുകയാണ്. പുതിയ ആളുകള്‍ വന്നാല്‍ ഇതല്ലേ അനുഭവം? കൂടാതെ, പുതിയ ആളുകളെ കൊണ്ടുവരാന്‍ പാര്‍ട്ടിക്കാര്‍ക്ക് താല്‍പര്യവുമില്ല. വന്നു പെട്ടുപോയ ഞങ്ങളെപ്പോലുള്ള കുറച്ചുപേരെ ഓര്‍ത്തെന്നുവരും. എന്നാല്‍ അവരാകട്ടെ നേരത്തേ നേരിട്ട ദുരനുഭവങ്ങള്‍ കാരണം തിരിച്ചുവരാന്‍ മടിക്കും.

വിബിത ബാബു

എനിക്കെതിരെ ആക്രമണം ഉണ്ടായത് സോഷ്യല്‍ മീഡിയ വഴിയാണ്. അതേ സോഷ്യല്‍ മീഡിയ തന്നെയാണ് എന്നെ വളര്‍ത്തിയെടുത്തതും. നമ്മള്‍ ആരാണ്, എന്താണ്, എങ്ങനെയാണ് എന്ന കാര്യങ്ങള്‍ ഒരു ലൈവിലൂടെ തന്നെ ജനത്തെ അറിയിക്കുക. മറ്റൊരാള്‍ പറഞ്ഞ് അറിയരുത്. ആളുകള്‍ക്ക് നമ്മളെക്കുറിച്ച് ധാരണയുണ്ടെങ്കില്‍ പിന്നെ ഈ വസ്ത്രം പറഞ്ഞുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിനൊന്നും പ്രസക്തിയില്ല. വസ്ത്രം നോക്കാതെ അവരുടെ ഓരോ വനിതകളുടെയും പ്രവൃത്തികളെ നോക്കൂ... വ്യക്തിപരമായി ഇടപെടാതെ രാഷ്ട്രീയമായി ഇടപെടൂ... ഇനിയെങ്കിലും എല്ലാവരും അതിന് തയാറാകണം.

ജനം തേടുന്നത് അവരിലൊരാളെ: വീണ എസ്.നായര്‍

സ്ഥാനാര്‍ഥിയായെത്തുന്നവരുടെ ജീവിതം, കുടുംബ ചരിത്രം, വസ്ത്രം എല്ലാം വിലയിരുത്തുന്ന രീതി ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്. അതിലെ ശരിയും തെറ്റും ആളുകളുടെ കാഴ്ചപ്പാടിനനുസരിച്ചാണ്. രാഷ്ട്രീയം ഒരു ഗ്ലാമര്‍ ഇന്‍ഡസ്ട്രി അല്ല. ജനത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്ന, അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ, അവരില്‍ ഒരാളായി കാണാനാവുന്ന ഒരാളെയാണ് ജനം ആഗ്രഹിക്കുന്നത്. അവരെപ്പോലെ ഗ്ലാമര്‍ അല്ലാത്ത വസ്ത്രം ധരിക്കുന്ന, സാധാരണ ലൈഫ് സ്റ്റൈല്‍ പിന്തുടരുന്ന ആളുകളോടായിരിക്കും അവര്‍ക്ക് കൂടുതല്‍ താല്‍പര്യമെന്ന് തോന്നുന്നു. 

വീണ എസ്.നായർ

ആളുകള്‍ ഒരാളെ വിലയിരുത്തുന്നത് അവരുടെ സംസാരം, പെരുമാറ്റം തുടങ്ങിയവ നോക്കിയാണ്. എന്തിന് ഒരു ചിരിക്കു പോലും നിര്‍ണായക പങ്കുണ്ട്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പു സമയങ്ങളില്‍. നമ്മള്‍ ധരിക്കുന്ന വസ്ത്രവും പ്രധാന ഘടകമാണ്. ഞാന്‍ അഭിമുഖങ്ങളിലും പരസ്യചിത്രങ്ങള്‍ അഭിനയിക്കുമ്പോഴും ഏറെ ഉപയോഗിച്ചിരുന്നത് ജീന്‍സ് ടോപ്, സല്‍വാര്‍ കമ്മിസ്, കുര്‍ത്തി എന്നിവയാണ്. പക്ഷേ സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ സാരിയിലേക്ക് മാറുകയായിരുന്നു. കുര്‍ത്തി ധരിച്ചാണ് തുടക്കകാലത്ത് പ്രചാരണത്തിന് വീടുകളില്‍ കയറിയിറങ്ങിയത്. ഇത്രയും ചെറിയ കുട്ടിയാണോ എന്നാണ് പലരും ചോദിച്ചത്. പിന്നെ പാര്‍ട്ടിയിലുള്ളവര്‍ തന്നെ പറഞ്ഞു ‘‘കെ.മുരളീധരന്‍ സാറിന്റെ മണ്ഡലത്തില്‍ ആണ് മത്സരിക്കുന്നത്. അപ്പോള്‍ അതിനുസരിച്ചുള്ള പക്വത മറ്റുള്ളവർക്കും കണ്ടാല്‍ തോന്നണം. അത് സാരിയുടുത്താല്‍ മാത്രമേ വരൂ.’’ എന്ന്. പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ സാരിയുടുക്കാന്‍ തുടങ്ങി. 

ഒരു സ്ഥാനാര്‍ഥിയെ വിലയിരുത്തേണ്ടത് വസ്ത്രം നോക്കിയല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. അവരുടെ അറിവും കഴിവും വച്ചാണ് വിലയിരുത്തേണ്ടത്. എന്നാൽ നമ്മുടെ സമൂഹം ഡിമാന്‍ഡ് ചെയ്യുന്നത് മറിച്ചാണ്. ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ പല പ്രമുഖരും വസ്ത്രത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ സാരിയാണ് എല്ലാ വനിതാ നേതാക്കളും തിരഞ്ഞെടുക്കുന്നത്. സല്‍വാര്‍ ഉപയോഗിക്കുന്നത് വിരളമാണ്. പക്വത തോന്നിക്കാന്‍ സാരിയാണ് നല്ലത്. എന്നുവച്ച് സാരിയുടുക്കണമെന്ന് നിര്‍ബന്ധമില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ അരിത ബാബു കായംകുളത്ത് പ്രചാരണം നടത്തിയത് ചുരിദാര്‍ ധരിച്ചായിരുന്നു.

പ്രിയങ്ക ഗാന്ധി, അരിതാ ബാബു.

ഒരു സ്ഥാനാര്‍ഥി എങ്ങനെയായിരിക്കണമെന്ന് ജനത്തിന് ഒരു കാഴ്ചപ്പാടുണ്ട്. അത് തെറ്റുമ്പോഴാണ് വിമര്‍ശന വിധേയരാകുന്നത്. വസ്ത്രം ഏതു വേണം, മേക്കപ്പ് ചെയ്യണോ, ഹെയര്‍ സ്‌റ്റൈല്‍ മാറ്റണോ എന്നതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും സ്വകാര്യ ജീവിതമുണ്ട്. ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. എന്നാല്‍ മറ്റേത് മേഖലയേക്കാള്‍ രാഷ്ട്രീയക്കാരുടെ ജീവിതരീതിയാണ് കൂടുതല്‍ വിമര്‍ശന വിധേയമാകുന്നത്. അത് ജനത്തിൽ ഒരാളായി അവരെ കാണുന്നതുകൊണ്ടാണ്. അവരുടെ പ്രതിഫലനമായിരിക്കണം അവര്‍ തിരഞ്ഞെടുക്കുന്ന നേതാക്കള്‍ എന്നുള്ളതുകൊണ്ടാണ്...

സോഷ്യല്‍ മീഡിയ ബൂം സ്ഥാനാര്‍ഥികള്‍ക്കെതിരായ ആക്രമണങ്ങള്‍ അധികരിച്ചത്. പ്രത്യേകിച്ചും വനിതാ സ്ഥാനാര്‍ഥികള്‍ക്കെതിരെ. പ്രത്യേക അജൻഡയോടുകൂടിയാണ് ആക്രമണം. സാധാരണ വോട്ടര്‍മാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. സ്ഥാനാര്‍ഥിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ കയറി പഴയചിത്രങ്ങള്‍ പൊക്കിയെടുത്ത് അവരെ മോശക്കാരാക്കാന്‍ ശ്രമിക്കുന്നു. വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഒരു കുടുംബസുഹൃത്തിനോട് ഒരാള്‍ ചോദിച്ചു. വീണ ഡിവോഴ്‌സ്ഡ് ആണല്ലേ എന്ന്. ഇന്നലെ വൈകിട്ട് വരെ വീണയും തിലകനും സെപ്പറേറ്റഡ് അല്ല, ഇന്ന് രാവിലെ സെപ്പറേറ്റഡ് ആയോ എന്നെനിക്ക് അറിയില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. എവിടെനിന്നോ കിട്ടിയ വാര്‍ത്തവച്ചാണ് അവര്‍ ചോദിച്ചത്. ഈ രീതിയില്‍ എതിര്‍കക്ഷിയെ തകര്‍ക്കാന്‍ ആളുകള്‍ പല തന്ത്രങ്ങളും പ്രയോഗിക്കും. അതിലൊന്നാണ് സ്ഥാനാര്‍ഥിയുടെ വസ്ത്രധാരണവും.

തെറ്റായ തിരഞ്ഞെടുപ്പു പ്രചരണരീതി വോട്ടിനെ നേരിയ അളവില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് നമ്മള്‍ എടുക്കുന്ന ചിത്രത്തില്‍ താലിമാലയും സിന്ദൂരവുമില്ലെന്നു കരുതുക. ഇതു കാണുന്ന വളരെ സാധാരണക്കാരായവർ ആദ്യം ചിന്തിക്കുന്നത് ഇവര്‍ വിവാഹമോചിതയാണ് അല്ലെങ്കില്‍ കല്യാണം കഴിച്ചിട്ടില്ല എന്നാണ്. നമുക്ക് പ്രാധാന്യമല്ലെന്നു തോന്നുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും നമ്മള്‍ ചിന്തിക്കാത്ത തരത്തിലുള്ള അര്‍ഥങ്ങള്‍ കണ്ടെത്തിയേക്കും. പലരെയും അത് തെറ്റിധരിപ്പിക്കുകയും വോട്ടിനെ വരെ ബാധിക്കുകയും ചെയ്യും. 

വീണ എസ്.നായർ

മറ്റൊരു ഉദാഹരണം പറയാം: ഞാന്‍ ആദ്യമായി മോഡല്‍ ആയി എത്തുന്നത് സ്പീഡ് പോസ്റ്റിന്റെ ഒരു പരസ്യത്തിലാണ്. നഴ്‌സ് ആയിട്ടാണ് ഞാനും നടി ലക്ഷ്മി പ്രിയയും അഭിനയിച്ചത്. അതിനുശേഷം ജ്വല്ലറികളുടെ പരസ്യങ്ങളിലും അഭിനയിച്ചു. അവതാരക എന്ന നിലയിലാണ് ഞാന്‍ കൂടുതല്‍ അറിയപ്പെട്ടത്. പക്ഷേ ശാസ്തമംഗലത്ത് സ്ഥാനാര്‍ഥിയായിരിക്കെ എന്നെക്കുറിച്ച് ഒരു പത്രം എഴുതിയത് 'ശാസ്തമംഗലത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യുവ മോഡല്‍' എന്നാണ്. ഇത്തരത്തില്‍ എഴുതിയാല്‍ റാംപ് വാക്ക് ഉൾപ്പെടെ ചെയ്യുന്ന മോഡല്‍ ആയിട്ടായിരിക്കും ജനം എന്നെ കാണുക. പക്ഷേ എന്റെ ജീവിതത്തില്‍ ഇന്നേവരെ ഞാന്‍ അത് ചെയ്തിട്ടില്ല.

ഒരു സ്ഥാനാര്‍ഥിയുടെ ഇരിപ്പും നടപ്പും പെരുമാറ്റവും എല്ലാം ജനം വിലയിരുത്തും. വസ്ത്രവും അതില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. അവരുമായി കണക്ട് ചെയ്യാന്‍ പറ്റുന്ന ആളുകളെയാണ് തിരഞ്ഞെടുക്കുക. കുടിവെള്ളപ്രശ്‌നം, വൈദ്യുതി മുടക്കം, പെന്‍ഷന്‍ അങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് വേഗം ഓടിയെത്തുന്നവരെയാണ് അവര്‍ക്ക് വേണ്ടത്. കൗണ്‍സിലര്‍ ആണെങ്കില്‍ ടൂവീലറില്‍ എത്തുന്നയാളെയായിരിക്കും തിരഞ്ഞെടുക്കുക. അല്ലാതെ കാറില്‍ പോകുന്ന കൗണ്‍സിലറെ അവര്‍ പ്രോത്സാഹിപ്പിക്കില്ല. – വീണ പറഞ്ഞു.

English Summary: Whether there should be any dress code for politicians in India? An Analysis