സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം ∙ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്കാരം (50,000 രൂപ) കവി കെ.സച്ചിദാനന്ദന്. നിരൂപണത്തിനുള്ള കടമ്മനിട്ട പുരസ്കാരം (50.000 രൂപ) സുനിൽ പി.ഇളയിടത്തിനാണ്...State Library Council Awards | Manorama News

തിരുവനന്തപുരം ∙ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്കാരം (50,000 രൂപ) കവി കെ.സച്ചിദാനന്ദന്. നിരൂപണത്തിനുള്ള കടമ്മനിട്ട പുരസ്കാരം (50.000 രൂപ) സുനിൽ പി.ഇളയിടത്തിനാണ്. 50 വർഷം പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്കാരം (50,000 രൂപ) എറണാകുളം മുളന്തുരുത്തി പബ്ലിക് ലൈബ്രറിയും മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്കാരം(25,000 രൂപ) ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി പി.അപ്പുക്കുട്ടനും നേടി.
മറ്റു ഗ്രന്ഥശാല പുരസ്കാരങ്ങൾ– മികച്ച ഗ്രാമീണ ഗ്രന്ഥശാല: ഉപാസന വായനശാല, കോഴിക്കോട്. പിന്നാക്ക മേഖലയിലെ മികച്ച ഗ്രന്ഥശാല: വയനാട് അക്ഷര ജ്യോതി ഗ്രന്ഥാലയം, കവനക്കുന്ന്, വയനാട്. മികച്ച സാമൂഹിക - സാംസ്‌കാരിക പ്രവർത്തനം: വേമ്പു സ്മാരക വായനശാല, കണ്ണൂർ. മികച്ച ബാലവേദി കേന്ദ്രം: കുഴിക്കലിടവക പബ്ലിക് ലൈബ്രറി, പാങ്ങോട്, കൊല്ലം. പരിസ്ഥിതി, ശാസ്ത്ര അവബോധ പ്രവർത്തനം: സഫ്ദർ ഹശ്മി സ്മാരക ഗ്രന്ഥാലയം,കണ്ണൂർ. സ്ത്രീ ശാക്തീകരണ പ്രവർത്തനം: ശബരിഗിരി ലൈബ്രറി ആൻഡ് റീഡിങ് റൂം, പത്തനംതിട്ട.
English Summary : State Library Council Awards announced