ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്കാരം (50,000 രൂപ) കവി കെ.സച്ചിദാനന്ദന്. നിരൂപണത്തിനുള്ള കടമ്മനിട്ട പുരസ്കാരം (50.000 രൂപ) സുനിൽ പി.ഇളയിടത്തിനാണ്. 50 വർഷം പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്കാരം (50,000 രൂപ) എറണാകുളം മുളന്തുരുത്തി പബ്ലിക് ലൈബ്രറിയും മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്കാരം(25,000 രൂപ) ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി പി.അപ്പുക്കുട്ടനും നേടി. 

മറ്റു ഗ്രന്ഥശാല പുരസ്കാരങ്ങൾ– മികച്ച ഗ്രാമീണ ഗ്രന്ഥശാല:  ഉപാസന വായനശാല, കോഴിക്കോട്. പിന്നാക്ക മേഖലയിലെ മികച്ച ഗ്രന്ഥശാല: വയനാട് അക്ഷര ജ്യോതി ഗ്രന്ഥാലയം, കവനക്കുന്ന്, വയനാട്.  മികച്ച സാമൂഹിക - സാംസ്‌കാരിക പ്രവർത്തനം: വേമ്പു സ്മാരക വായനശാല, കണ്ണൂർ. മികച്ച ബാലവേദി കേന്ദ്രം: കുഴിക്കലിടവക പബ്ലിക് ലൈബ്രറി, പാങ്ങോട്, കൊല്ലം. പരിസ്ഥിതി, ശാസ്ത്ര അവബോധ പ്രവർത്തനം: സഫ്ദർ ഹശ്മി സ്മാരക ഗ്രന്ഥാലയം,കണ്ണൂർ. സ്ത്രീ ശാക്തീകരണ പ്രവർത്തനം: ശബരിഗിരി ലൈബ്രറി ആൻഡ് റീഡിങ് റൂം, പത്തനംതിട്ട.

English Summary : State Library Council Awards announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com