ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേർന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബുധനാഴ്ച കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽKishore Upadhyay, manorama news, manorama online, Uttarakhand Assembly Elections 2022, Assembly Elections 2022.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേർന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബുധനാഴ്ച കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കിഷോർ ഉപാധ്യായയെ ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. നേരത്തെ കോൺഗ്രസ് പുറത്തുവിട്ട മൂന്നാം ഘട്ട സ്ഥാനാർഥി പട്ടികയിലും കിഷോർ ഉപാധ്യായ ഇടം പിടിച്ചിരുന്നില്ല. ഇതോടെ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ശക്തമായിരുന്നു. 

ബിജെപിയുമായും മറ്റ് രാഷ്ട്രീയ പാർട്ടികളുമായി കിഷോര്‍ ഉപാധ്യായ നിരന്തരം ആശയവിനിമയം നടത്തുന്നതായി ഉത്തരാഖണ്ഡ് പിസിസി ചുമതലയുള്ള ദേവേന്ദര്‍ യാദവ് അദ്ദേഹത്തിനയച്ച കത്തിൽ ആരോപിച്ചിരുന്നു. നിരവധി മുന്നറിയിപ്പുകൾക്കു ശേഷമാണ് പാർട്ടി നടപടിയെന്നായിരുന്നു കോൺഗ്രസ് വിശദീകരണം. പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയ നടപടി പിൻവലിക്കണമെന്ന് കിഷോർ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങാൻ നേതൃത്വം തയാറായിരുന്നില്ല. 

ADVERTISEMENT

45 വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്നിട്ടും താന്‍ ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടി മനസിലാക്കിയില്ലെന്ന് ബിജെപിയിൽ ‍ചേർന്നതിനു തൊട്ടുപിന്നാലെ കിഷോർ ഉപാധ്യായ ഡെറാഡൂണില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തനിക്ക് സീറ്റ് നല്‍കണമോ എന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. 

ജനുവരി മൂന്നിന് കേന്ദ്രമന്ത്രിയും ഉത്തരാഖണ്ഡിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷിയുമായി കിഷോർ ഉപാധ്യായ  കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരാഖണ്ഡ് കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനും  ഉത്തരാഖണ്ഡ് കോൺഗ്രസ് പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായ  ഉപാധ്യായയുടെ ചുവടുമാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. ഫെബ്രുവരി 14 നാണ്  ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും. 2002 ലും 2007 ലും വിജയിച്ച തെഹ്‌രി നിയോജക മണ്ഡലത്തിൽനിന്ന് ബിജെപി ടിക്കറ്റിൽ കിഷോർ ഉപാധ്യായ ജനവിധി തേടുമെന്നാണ് റിപ്പോർട്ടുകൾ. 

ADVERTISEMENT

. English Summary: Former Uttarakhand Congress chief Kishore Upadhyay joins BJP