മുഖ്യമന്ത്രി മാത്രമാണോ പാന്റ്സിട്ട രാഷ്ട്രീയക്കാരന്? പാന്റ്സിൽ ഇല്ല പാർട്ടി പൊളിറ്റിക്സ്–വിഡിയോ
കേരളത്തിലെ രാഷ്ട്രീയ വിവാദം ഇപ്പോൾ ‘പാന്റ്സിട്ടിരിക്കുകയാണ്’. യുഎസിൽനിന്ന് ചികിത്സ കഴിഞ്ഞ് ദുബായിലേക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാന്റ്സും ഷർട്ടും ധരിച്ച് പുത്തൻ ‘ലുക്കി’ലെത്തിയതാണ് ചർച്ചയ്ക്കു തീപിടിപ്പിച്ചത്. ഒരു രാഷ്ട്രീയ നേതാവ് പാന്റ്സിട്ടാൽ എന്താണു പ്രശ്നമെന്നു ചോദിക്കാൻ വരട്ടെ. ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു പാന്റ് വിവാദം മാധ്യമങ്ങൾക്കു മുന്നിലെത്തിച്ചത് സിപിഎം തന്നെയാണ്..Pinarayi Pants

കേരളത്തിലെ രാഷ്ട്രീയ വിവാദം ഇപ്പോൾ ‘പാന്റ്സിട്ടിരിക്കുകയാണ്’. യുഎസിൽനിന്ന് ചികിത്സ കഴിഞ്ഞ് ദുബായിലേക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാന്റ്സും ഷർട്ടും ധരിച്ച് പുത്തൻ ‘ലുക്കി’ലെത്തിയതാണ് ചർച്ചയ്ക്കു തീപിടിപ്പിച്ചത്. ഒരു രാഷ്ട്രീയ നേതാവ് പാന്റ്സിട്ടാൽ എന്താണു പ്രശ്നമെന്നു ചോദിക്കാൻ വരട്ടെ. ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു പാന്റ് വിവാദം മാധ്യമങ്ങൾക്കു മുന്നിലെത്തിച്ചത് സിപിഎം തന്നെയാണ്. അടുത്തിടെ നടന്ന കെ–റെയിൽ പ്രതിഷേധ സമരത്തിൽ പതിവു തെറ്റിച്ച് മുണ്ടിനു പകരം പാന്റ്സ് ധരിച്ചായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി എത്തിയത്. സമരത്തിലേക്ക് ‘വേഷം മാറി’ വന്നതാണെന്നു വരെ ഇതിനെപ്പറ്റി സിപിഎം നേതാക്കളായ എം.വി.ജയരാജനും പി.ജയരാജനും വിവിധ വേദികളിൽ പറഞ്ഞു. ആ വിഡിയോ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പിണറായിയുടെ പാന്റ്സ് ധരിച്ച ചിത്രത്തിനൊപ്പം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് ആരോപണ പ്രത്യാരോപണങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്തപ്പെട്ടത്. എന്നാൽ പിണറായി മാത്രമല്ല, കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതലിങ്ങോട്ട് പല രാഷ്ട്രീയക്കാരും മുണ്ടിനു പകരം പാന്റസ് ധരിച്ചിട്ടുണ്ട്. പാന്റ്സ് ധരിക്കുന്ന കാര്യത്തിൽ പ്രായമോ പാർട്ടിയോ ഒന്നും രാഷ്ട്രീയക്കാർക്ക് വിഷയമായിട്ടുമില്ല. പാന്റ്സിട്ട രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെയാണ്? താഴെ ക്ലിക്ക് ചെയ്തു കാണാം വിഡിയോ..
English Summary: Pants Wearing Politicians; Controversy in Kerala- Video