കോവിഡ് വ്യാപനം; സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടി
മേയ് ഒന്നിന് പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കേണ്ട സഹകരണ സംഘങ്ങളിലെയും തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്.

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഏപ്രില്‍ 30 ന് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സഹകരണ സംഘങ്ങളുടെ തിരഞ്ഞെടുപ്പ് മൂന്ന് മാസത്തേയ്ക്ക് നീട്ടി. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ച സംഘങ്ങളുടെയും മേയ് ഒന്നിന് പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കേണ്ട സഹകരണ സംഘങ്ങളിലെയും തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്.
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം തുടരുകയും ഇനിയുള്ള സാഹചര്യം ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പുകള്‍ നീട്ടിവച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 98 ദിവസങ്ങള്‍ക്ക് ശേഷം മാത്രമെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. ജനുവരി 23 മുതല്‍ ഏപ്രില്‍ 30വരെ നടക്കേണ്ട തിരഞ്ഞെടുപ്പുകളാണ് നീട്ടി വച്ചത്.
English Summary: Cooperative societies election postponed