ന്യൂഡൽഹി∙ രാജ്യത്ത് ചിപ്പുകള്‍ ഘടിപ്പിച്ച ആധുനിക പാസ്പോര്‍ട്ടുകള്‍ ഉടന്‍ നിലവിൽ വരും. നഗരങ്ങളില്‍ വൈദ്യുതിവാഹനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുഗതാഗത സോണുകള്‍ നടപ്പിലാക്കും. ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കും. ബാറ്ററി കൈമാറ്റനയം E Passport, Technology, Budget 2022, Union Budget, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് ചിപ്പുകള്‍ ഘടിപ്പിച്ച ആധുനിക പാസ്പോര്‍ട്ടുകള്‍ ഉടന്‍ നിലവിൽ വരും. നഗരങ്ങളില്‍ വൈദ്യുതിവാഹനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുഗതാഗത സോണുകള്‍ നടപ്പിലാക്കും. ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കും. ബാറ്ററി കൈമാറ്റനയം ഉടന്‍ നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

ചെറുകിട വ്യവസായങ്ങൾക്കു പിന്തുണ എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി പദ്ധതി 2023 വരെ നീട്ടി. പദ്ധതിയുടെ കവറേജ് 5 ലക്ഷം കോടിയായി വർധിപ്പിച്ചു. ഡ്രോണ്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ‘ഡ്രോണ്‍ ശക്തി’ പദ്ധതിക്കു പ്രോത്സാഹനം നല്‍കും. നദീസംയോജനത്തിന് കരട് പദ്ധതി രേഖ തയാറായി. ജൽജീവൻ മിഷന് 60,000 കോടി അനുവദിക്കും. അഞ്ചു നദീസംയോജനപദ്ധതികൾ ഉടൻ നടപ്പാക്കും. 2 ലക്ഷം അങ്കണവാടികൾ നവീകരിക്കും. ഓഡിയോ, വിഷ്വൽ പഠനരീതികൾ കൊണ്ടുവരും. 

ADVERTISEMENT

ബജറ്റ് 2022

∙ഫൈവ് ജി ഈ സാമ്പത്തികവര്‍ഷം

>5 ജി സ്പെക്ട്രം ലേലം ഈവര്‍ഷം,  ഗ്രാമീണമേഖലകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല 

∙ആയുധ ഇറക്കുമതി കുറയ്ക്കും

ADVERTISEMENT

> പ്രതിരോധ ഗവേഷണ–വികസന ബജറ്റിന്റെ 68% മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക്

∙മൂലധനനിക്ഷേപം വര്‍ധിപ്പിക്കും

>മൂലധനനിക്ഷേപം 10.68 ലക്ഷം കോടിയായി ഉയര്‍ത്തും; ജിഡിപിയുടെ 4.1 ശതമാനം

∙സംരംഭങ്ങള്‍ക്ക് കരുത്തു നല്‍കും

ADVERTISEMENT

> എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി പദ്ധതി ഒരുവര്‍ഷം കൂടി, അഞ്ചുലക്ഷം കോടിയായി പരിധി കൂട്ടി  

> ചെറുകിട, നാമമാത്ര യൂണിറ്റുകള്‍ക്ക് 2 ലക്ഷം രൂപ അധികവായ്പ ലഭ്യമാക്കും 

∙'ഒരു ക്ലാസിന് ഒരു ചാനല്‍'

> ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസിനും ഓരോ ചാനല്‍ തുടങ്ങും

> ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസചാനലുകള്‍

> സക്ഷം അംഗന്‍വാടി പദ്ധതിയില്‍ രണ്ടുലക്ഷം അംഗന്‍വാടികള്‍ ആധുനീകരിക്കും

∙ജല്‍ജീവന്‍ മിഷന് 60,000 കോടി

>അഞ്ച് നദീസംയോജനപദ്ധതികള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി

∙പോസ്റ്റ് ഓഫിസുകളില്‍ കോര്‍ ബാങ്കിങ്

>1.5 ലക്ഷം പോസ്റ്റ് ഓഫിസുകളില്‍ കോര്‍ ബാങ്കിങ് സൗകര്യം

>നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എടിഎം സൗകര്യങ്ങള്‍ ലഭ്യമാക്കും

>പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം

∙ 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍; പദ്ധതി വാണിജ്യബാങ്കുകള്‍ കേന്ദ്രീകരിച്ച്.

English Summary: Budget: E-Passports Using Embedded Chips To Be Rolled Out In 2022-23