കേന്ദ്ര ബജറ്റിൽ ഡിജിറ്റല്‍ ഇടപാടുകളിൽ നികുതി ചുമത്തിയയതോടെ ഇന്ത്യയിൽ ഇപ്പോൾ ക്രിപ്‌റ്റോ കറൻസി നിയമവിധേയമാണോ, എന്ന ചോദ്യവുമായി കോൺഗ്രസ്. ബജറ്റ് പ്രസംഗത്തിൽ, വെർച്വൽ അല്ലെങ്കിൽ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ഏതൊരു വരുമാനത്തിനും 30 ശതമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിൽ ഡിജിറ്റല്‍ ഇടപാടുകളിൽ  നികുതി ചുമത്തിയയതോടെ ഇന്ത്യയിൽ ഇപ്പോൾ ക്രിപ്‌റ്റോ കറൻസി നിയമവിധേയമാണോ, എന്ന ചോദ്യവുമായി കോൺഗ്രസ്.  ബജറ്റ് പ്രസംഗത്തിൽ, വെർച്വൽ അല്ലെങ്കിൽ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ഏതൊരു വരുമാനത്തിനും 30 ശതമാനം നികുതി നൽകേണ്ടിവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ക്രിപ്‌റ്റോകറൻസികളും മറ്റ് വെർച്വൽ അസറ്റുകളും ഉൾപ്പെടും. ഇതുവരെ, ക്രിപ്‌റ്റോകറൻസികൾ നിയമ വിരുദ്ധമായി പ്രഖ്യപിച്ചിട്ടില്ലെങ്കിലും അതിനെ നിയന്ത്രിക്കാൻ യതൊരു നിയമവും കൊണ്ടുവന്നിട്ടില്ല.

ബജറ്റ് പ്രഖ്യാപനത്തോടെ ഇന്ത്യയിൽ ക്രിപ്‌റ്റോ നിയമവിധേയമാണോയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ട്വീറ്റ് ചെയ്തു: "മിസിസ് ധനമന്ത്രി, ദയവായി രാജ്യത്തോട് പറയൂ. നികുതി ചുമത്തുന്നതിനാൽ ക്രിപ്‌റ്റോകറൻസി ബിൽ കൊണ്ടുവരാതെ തന്നെ ക്രിപ്‌റ്റോകറൻസി ഇപ്പോൾ നിയമപരമാണോ? അതിന്റെ നിയന്ത്രണം എങ്ങനെയാണ്? നിക്ഷേപകരുടെ സംരക്ഷണത്തെക്കുറിച്ച് കൂടി മറുപടി പറയണം.''

ADVERTISEMENT

‘ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ– 2021’, നേരത്തെ ശീതകാല സമ്മേളനത്തിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ ലിസ്‌റ്റ് ചെയ്‌തിരുന്നുവെങ്കിലും നടപ്പായില്ല. അടുത്ത കാലത്തായി, ക്രിപ്‌റ്റോകറൻസികളിലെ നിക്ഷേപത്തിന് സിനിമാ താരങ്ങളെ വരെ അവതരിപ്പിക്കുന്ന പരസ്യങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച മുതിർന്ന ഉദ്യോഗസ്ഥരുമായി ക്രിപ്‌റ്റോകറൻസികളെ കുറിച്ച്  ചർച്ച നടത്തിയിരുന്നു.

English Summary: Is crypto now legal in India, Congress asks after Nirmala Sitharaman announcement

ADVERTISEMENT