2022-23 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ചെലവ് 39.45 ലക്ഷം കോടിയും വരവ് 22.84 ലക്ഷം കോടിയുമാണ്. കമ്മി 16.61 ലക്ഷം കോടി. ഈ കമ്മി എങ്ങനെ നികത്തും? അതിനായി എത്ര ലക്ഷം കോടി വിപണിയിൽനിന്ന് കടമെടുക്കും? കഴിഞ്ഞ ബജറ്റിലെ ഏറ്റവും ഊന്നൽ നൽകിയിരുന്ന പ്രഖ്യാപനമായിരുന്നു നാഷനൽ മോണറ്റൈസേഷൻ പൈപ്പ്‌ലൈൻ. ഇതിൽനിന്ന് ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ടിരുന്ന 1.5 ലക്ഷം കോടി രൂപയിൽ, എത്ര കോടി ലഭിച്ചു.. Budget 2022

2022-23 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ചെലവ് 39.45 ലക്ഷം കോടിയും വരവ് 22.84 ലക്ഷം കോടിയുമാണ്. കമ്മി 16.61 ലക്ഷം കോടി. ഈ കമ്മി എങ്ങനെ നികത്തും? അതിനായി എത്ര ലക്ഷം കോടി വിപണിയിൽനിന്ന് കടമെടുക്കും? കഴിഞ്ഞ ബജറ്റിലെ ഏറ്റവും ഊന്നൽ നൽകിയിരുന്ന പ്രഖ്യാപനമായിരുന്നു നാഷനൽ മോണറ്റൈസേഷൻ പൈപ്പ്‌ലൈൻ. ഇതിൽനിന്ന് ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ടിരുന്ന 1.5 ലക്ഷം കോടി രൂപയിൽ, എത്ര കോടി ലഭിച്ചു.. Budget 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022-23 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ചെലവ് 39.45 ലക്ഷം കോടിയും വരവ് 22.84 ലക്ഷം കോടിയുമാണ്. കമ്മി 16.61 ലക്ഷം കോടി. ഈ കമ്മി എങ്ങനെ നികത്തും? അതിനായി എത്ര ലക്ഷം കോടി വിപണിയിൽനിന്ന് കടമെടുക്കും? കഴിഞ്ഞ ബജറ്റിലെ ഏറ്റവും ഊന്നൽ നൽകിയിരുന്ന പ്രഖ്യാപനമായിരുന്നു നാഷനൽ മോണറ്റൈസേഷൻ പൈപ്പ്‌ലൈൻ. ഇതിൽനിന്ന് ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ടിരുന്ന 1.5 ലക്ഷം കോടി രൂപയിൽ, എത്ര കോടി ലഭിച്ചു.. Budget 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ, പുരോഗതിയുടെ പുതിയ പുതിയ ആകാശങ്ങളിൽ എത്തിക്കുന്നതിനുള്ള രണ്ടാം എൻഡിഎ സർക്കാരിന്റെ നവ സ്വപ്നങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ സർക്കാരിന്റെയും അവരുടെയും നാലാം ബജറ്റിലൂടെ ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചത്. ഈ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ അവർ ആശ്രയിക്കാൻ പോകുന്ന മാർഗങ്ങൾ അവരെ ആ ലക്ഷ്യങ്ങളിൽ എത്തിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പനി പിടിച്ച മന്ത്രി അവതരിപ്പിച്ച ഒരു ‘പനി പിടിച്ച’, ദിശാബോധമില്ലാത്ത ബജറ്റ്. ഇപ്പോൾ മുൻപിലുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് അവർ നിശബ്ദത പാലിക്കുമ്പോൾ, 10 വർഷം കഴിഞ്ഞു കൊണ്ടുവരുമെന്ന് പറയുന്ന പദ്ധതികളെ കുറിച്ച് വാചാലയാകുന്നു.

ബജറ്റ് അവതരണത്തിനായി എത്തുന്ന ധനമന്ത്രി നിർമല സീതാരാമൻ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

ഈ കമ്മി എങ്ങനെ നികത്തും?

ADVERTISEMENT

2022-23 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ചെലവ് 39.45 ലക്ഷം കോടിയും, വരവ് 22.84 ലക്ഷം കോടിയും. കമ്മി 16.61 ലക്ഷം കോടിയും. ഈ കമ്മി എങ്ങനെ നികത്തും? അതിനായി എത്ര ലക്ഷം കോടി വിപണിയിൽനിന്ന് കടമെടുക്കുമെന്നു പക്ഷേ അവർ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞില്ല. കഴിഞ്ഞ ബജറ്റിലെ ഏറ്റവും ഊന്നൽ നൽകിയിരുന്ന പ്രഖ്യാപനമായിരുന്നു ദേശീയ ധനസമ്പാദന പദ്ധതി (നാഷനൽ മോണറ്റൈസേഷൻ പൈപ്പ്‌ലൈൻ). ഇതിൽനിന്ന് ഈ സാമ്പത്തിക വർഷം (2021-22) ലക്ഷ്യമിട്ടിരുന്ന 1.5 ലക്ഷം കോടി രൂപയിൽ, എത്ര കോടി ലഭിച്ചു എന്ന് ധനമന്ത്രി എവിടെയും പറയുന്നില്ല. അടുത്ത സാമ്പത്തിക വർഷം (2022-23) ഈ പദ്ധതിയിൽനിന്ന് എത്ര കോടി പ്രതീക്ഷിക്കുന്നു എന്നും അവർ വ്യക്തമാക്കിയിട്ടില്ല.

2022-25 സാമ്പത്തിക വർഷങ്ങളിൽ, ദേശീയ പാത, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വൈദ്യുത ഉൽപാദന–വിതരണ സംവിധാനങ്ങൾ തുടങ്ങിയവ സ്വകാര്യ മേഖലയ്ക്ക് കൈമാറി 6 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിയാണിത്. ധനമന്ത്രി പ്രതീക്ഷിച്ച വിജയം ഈ പദ്ധതിക്ക് ഉണ്ടായിട്ടില്ല എന്നു വേണം മന്ത്രിയുടെ മൗനത്തിൽനിന്ന് അനുമാനിക്കാൻ. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിൽ സർക്കാരിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് മന്ത്രി കാര്യമായി ഒന്നും പറഞ്ഞതുമില്ല .

തൊട്ടില്ല പെട്രോൾ!

പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ നികുതിയും സെസുകളും കുറയ്ക്കുകയും അങ്ങനെ വഷളായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം തടഞ്ഞും ജനങ്ങളുടെ ക്രയശേഷി വർധിപ്പിച്ചും സമ്പദ്ഘടനയെ കൂടുതൽ ചലനാത്മകമാക്കും എന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പകരം, എഥനോൾ കലർത്തിയ പെട്രോളിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കാൻ സാധാരണ പെട്രോളിന്റെ എക്സൈസ് നികുതി 2 രൂപ കൂട്ടുകയാണു ചെയ്തത്.

ADVERTISEMENT

ആദായ നികുതി സ്ലാബിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും വെട്ടിക്കുറച്ച കോർപറേറ്റ് നികുതി പുനഃസ്ഥാപിക്കുകയോ അതിസമ്പന്നർക്കു സ്വത്തു നികുതി ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. അങ്ങനെ സർക്കാരിന്, പൊതുജനങ്ങൾക്ക് വലിയ ബാധ്യതയുണ്ടാക്കാതെ വിഭവസമാഹരണം നടത്താനാവുമായിരുന്ന മാർഗങ്ങൾ ഒന്നും ധനമന്ത്രി പ്രയോജനപ്പെടുത്തിയിട്ടില്ല.

കാർഷികമേഖലയ്ക്കായി, ഗോതമ്പിനും നെല്ലിനും താങ്ങുവില നൽകാനായി 2.7 ലക്ഷം കോടി രൂപ വകയിരുത്തിയതുൾപ്പെടെ പല പദ്ധതികളും പരിപാടികളും പ്രഖ്യാപിച്ചുട്ടുണ്ട്. ഇത് കർഷകർക്ക് എത്രമാത്രം സ്വീകാര്യമാണെന്നും മേഖലയ്ക്ക് എത്രമാത്രം ഗുണകരമാണെന്നും വ്യക്തമാകാൻ സമയമെടുക്കും.

സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലയ്ക്ക്, കൂടുതൽ പണം ലഭ്യമാക്കാനായി രണ്ടു ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ പ്രതീക്ഷിച്ച പലിശ സബ്സിഡി നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ, പുതിയ പ്രഖ്യാപനത്തിനു മേഖലയെ ഉത്തേജിപ്പിക്കാൻ കഴിയുമോ എന്നു തോന്നുന്നില്ല.

ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് 73,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ പദ്ധതിയിൽ അംഗങ്ങളായിരിക്കുന്നവർക്കു പദ്ധതി അനുസരിച്ചു 100 ദിവസം ഒരു വർഷം തൊഴിൽ കൊടുക്കുവാൻ 2.6 ലക്ഷം കോടി രൂപയാണ് വേണ്ടത്. ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയ തുക എത്രയാണെന്ന് മന്ത്രി പ്രസംഗത്തിൽ വെളിപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

ഡിജിറ്റൽ ആർക്ക് ഗുണമാകും?

ഡിജിറ്റൽ മേഖലയ്ക്ക് വലിയ ഊന്നലാണ് സീതാരാമൻ ഈ ബജറ്റിൽ കൊടുത്തിരിക്കുന്നത്. ഡിജിറ്റൽ മേഖലയുടെ വികസനത്തിനായി ഒരു സർവകലാശാല തന്നെ മന്ത്രി പ്രഖാപിച്ചിട്ടുണ്ട്. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ വലിയ തോതിൽ വർധിപ്പിക്കും. ആർബിഐയുടെ ഡിജിറ്റൽ കറൻസി ഈ സാമ്പത്തിക വർഷംതന്നെ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു. ഡിജിറ്റൽ കറൻസി എന്നു പറഞ്ഞാൽ, ഇപ്പോഴത്തെ പേപ്പർ കറൻസിയുടെ അദൃശ്യ (വെർച്വൽ) രൂപം ആണ്. അത് നമ്മുടെ കയ്യിൽനിന്ന് കളഞ്ഞു പോകുമെന്നോ പോക്കറ്റടിച്ചു പോകുമെന്നോ പേടിക്കേണ്ട. പക്ഷേ ഓരോ ഇടപാടും രേഖപ്പെടുത്തും.

അത്യാധുനിക ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയാഗിച്ചു ‘മിന്റ്’ ചെയ്യുന്നതുകൊണ്ട്, ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് രൂപം തീർക്കാൻ കഴിയില്ല എന്നുതന്നെ പറയാം. ജനങ്ങളേക്കാൾ ഇതുകൊണ്ട് കൂടുതൽ പ്രയോജനം ആർബിഐക്കാണ്. അവരുടെ കറൻസി മാനേജ്‌മന്റ് ചെലവ് കുറയും. അതായത്, കറൻസി നോട്ട് അച്ചടിക്കേണ്ട. അച്ചടിക്കേണ്ടാത്തതുകൊണ്ടു തന്നെ അത് ദൂരസ്ഥലങ്ങളിലേക്ക് അയയ്ക്കേണ്ട കാര്യവുമില്ല. കറൻസി സംഭരിച്ചു വയ്ക്കാനുള്ള സംവിധാനവും ഉണ്ടാക്കേണ്ട. അതുകൊണ്ടു തന്നെ ഭാവിയിൽ ആർബിഐക്ക് അവരുടെ ചെലവുകളിൽ വലിയ കുറവ് വരുത്താൻ ഇതുവഴി സാധിക്കും.

(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരം)

കൂടുതൽ പ്രീമിയം ബജറ്റ് വിശകലനങ്ങൾ ക്ലിക്ക് ചെയ്തു വായിക്കാം

English Summary: What Happened to National Monetization Pipeline? What is India's New Digital Currency?