ദുബായ് എക്സ്പോ വേദിയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി യുഎഇ
Mail This Article
ദുബായ്∙ മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് എക്സ്പോ വേദിയിൽ സ്വീകരണം. കേരളത്തിന്റെ വികസനത്തിൽ യുഎഇ നൽകിവരുന്ന പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമാണ് സ്വീകരണം നൽകിയത്.
വാണിജ്യ വ്യവസായ രംഗത്തെ സഹകരണം ശക്തിപ്പെടുത്താൻ അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം, അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ.യൂസഫലി, ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മെഹെരി, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ കൂടെയുണ്ടായിരുന്നു.
English Summary: Pinarayi Vijayan Receives Warm Rceeption in Dubai Expo