ADVERTISEMENT

ത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് ഹരിദ്വാര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക്കിനെതിരെ നഗര്‍ പാലിക മുന്‍ അധ്യക്ഷനും പൂജാരിയുമായ സത്പാല്‍ ബ്രഹ്മചാരിയെയാണ് കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത്. ഇരുവരുടെയും പോരാട്ടം ഹരിദ്വാര്‍, ഉധം സിങ് നഗര്‍ ജില്ലകളിലാകെ പ്രതിഫലിക്കുമെന്നാണു കണക്കുകൂട്ടൽ.

2002 മുതല്‍ ഹരിദ്വാര്‍ മണ്ഡലം മദന്‍ കൗശിക്കിന് ഒപ്പമാണ്. ഭരണവിരുദ്ധ വികാരം വര്‍ധിക്കുകയും  മേഖലയില്‍ പിന്തുണ കുറയുകയും ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹരിദ്വാറില്‍ നിന്നുള്ള മദന്‍ കൗശിക്കിനെ ബിജെപി അധ്യക്ഷനാക്കിയത്. ഉധം സിങ് നഗര്‍ സ്വദേശിയായ പുഷ്കര്‍ സിങ് ധാമിയെ ആറ് മാസം മുൻപു മുഖ്യമന്ത്രിയുമാക്കി. ഈ രണ്ട് ജില്ലകളിലും കോണ്‍ഗ്രസ് പ്രചാരണത്തിന് ആവേശം പകരുന്നത് ഹരിദ്വാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സത്പാല്‍ ബ്രഹ്മചാരിയാണ്.

സത്പാല്‍ ബ്രഹ്മചാരിക്കെതിരെ ഇതുവരെയും ഒരു ആരോപണവും ഉയര്‍ന്നിട്ടില്ല എന്നത് ജനപിന്തുണ വര്‍ധിപ്പിക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും ഉയര്‍ത്തിയാണ് മേഖലയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം. 51 ക്ഷേത്രങ്ങളെ ഒരു ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാനുള്ള തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചതും കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നു. ഹരിദ്വാര്‍, ഉധം സിങ് നഗര്‍ ജില്ലകളിലെ 20ല്‍ 19 സീറ്റും നേടിയാണ് കഴിഞ്ഞ തവണ ബിജെപി ഭരണം പിടിച്ചത്. ഈ പ്രകടനം ഇത്തവണ ആവര്‍ത്തിക്കുക ബിജെപിക്ക് എളുപ്പമാകില്ല. 

English Summary: Haridwar Election: Madan kaushik vs Satpal Brahmachari.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com