മുംബൈ ∙ യുപിഎ സർക്കാരിനെ താഴെയിറക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തികളിൽ ഒരാളാണ് അണ്ണാ ഹസാരെ. അദ്ദേഹത്തിന്റെ പ്രതിഷേധങ്ങൾക്കും ഉപവാസങ്ങൾക്കും അന്ന് വലിയ പിന്തുണയാണ്...

മുംബൈ ∙ യുപിഎ സർക്കാരിനെ താഴെയിറക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തികളിൽ ഒരാളാണ് അണ്ണാ ഹസാരെ. അദ്ദേഹത്തിന്റെ പ്രതിഷേധങ്ങൾക്കും ഉപവാസങ്ങൾക്കും അന്ന് വലിയ പിന്തുണയാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ യുപിഎ സർക്കാരിനെ താഴെയിറക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തികളിൽ ഒരാളാണ് അണ്ണാ ഹസാരെ. അദ്ദേഹത്തിന്റെ പ്രതിഷേധങ്ങൾക്കും ഉപവാസങ്ങൾക്കും അന്ന് വലിയ പിന്തുണയാണ് രാജ്യം നൽകിയത്. ഇപ്പോൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയാണ് അദ്ദേഹം. ഇത്തവണ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിന്റെ നയത്തിനെതിരെയാണ് അദ്ദേഹത്തിന്റെ സമരം.

സൂപ്പർമാർക്കറ്റ് വഴി വൈൻ വിൽക്കാൻ അനുമതി നൽകാനുള്ള നീക്കമാണ് അണ്ണാ ഹസാരെയെ ചൊടിപ്പിച്ചത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി ഹസാരെ മുഖ്യമന്ത്രിക്ക് കത്തയച്ചു. മുൻപ് കത്തെഴുതിയിട്ടും സർക്കാർ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ബിജെപിയും ഈ തീരുമാനത്തിനെതിരെ രംഗത്തുണ്ട്.

ADVERTISEMENT

സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും വൈന്‍ വിൽക്കാൻ അനുമതി നൽകാനുള്ള ഒരുക്കത്തിലാണ് സർക്കാർ. എന്നാൽ, ഈ തീരുമാനം വരുംതലമുറയെ ബാധിക്കുമെന്നാണ് ഹസാരെയുടെ പക്ഷം. തീരുമാനം പിൻവലിച്ചില്ലെങ്കിൽ നിരാഹാര സമരം ഇരിക്കുമെന്നാണ് താക്കറെയ്ക്കുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

English Summary: Anna Hazare writes 'reminder' letter to Maharashtra CM, says he will sit on fast against wine policy