ജെഎൻയുവിന്റെ ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്
മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു ശാന്തിശ്രീ പണ്ഡിറ്റ്.
മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു ശാന്തിശ്രീ പണ്ഡിറ്റ്.
മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു ശാന്തിശ്രീ പണ്ഡിറ്റ്.
ന്യൂഡൽഹി∙ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. 59 കാരിയായ പണ്ഡിറ്റ് ജെഎൻയുവിലെ പൂർവ്വ വിദ്യാർഥിയാണ്. രാഷ്ട്രപതി ശാന്തിശ്രീയുടെ നിയമനത്തിന് അംഗീകാരം നൽകി. അഞ്ച് വർഷത്തേക്കാണ് നിയമനം. മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു ശാന്തിശ്രീ പണ്ഡിറ്റ്.
1988-ൽ ഗോവ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അധ്യാപന ജീവിതം ആരംഭിച്ച ശാന്തിശ്രീ പണ്ഡിറ്റ് 1993-ൽ പൂനെ യൂണിവേഴ്‌സിറ്റിയിലേക്ക് മാറി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി), ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) അംഗം, കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള വിസിറ്റേഴ്സ് നോമിനി എന്നിവയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
കാലാവധി അവസാനിച്ചതിന് ശേഷം ജെഎൻയുവിൽ ആക്ടിംഗ് വിസിയുടെ ചുമതല വഹിച്ചിരുന്ന എം ജഗദേഷ് കുമാറിനെ കഴിഞ്ഞയാഴ്ചയാണ് യുജിസി ചെയർമാനായി നിയമിച്ചത്.
English Summary: JNU Gets Its First Woman Vice-Chancellor In Santishree Pandit