ബിഎസ്പിയിൽനിന്ന് എംഎൽഎമാർ കൂട്ടത്തോടെ സമാജ്‌വാദി പാർട്ടിയിലേക്കും ബിജെപിയിലേക്കുമൊക്കെ പോകുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നു വരുത്തിയതല്ലാതെ മായാവതി സജീവമായില്ല. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് അതേക്കുറിച്ച് ആദ്യം പരസ്യമായി പറഞ്ഞത്. മായാവതിയെ പിന്തിരിപ്പിക്കുന്നത് ബിജെപിയുടെ വല്ല ഭീഷണിയുമാണോ എന്നൊരു ചോദ്യവും തൊടുത്തു വിട്ടു പ്രിയങ്ക

ബിഎസ്പിയിൽനിന്ന് എംഎൽഎമാർ കൂട്ടത്തോടെ സമാജ്‌വാദി പാർട്ടിയിലേക്കും ബിജെപിയിലേക്കുമൊക്കെ പോകുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നു വരുത്തിയതല്ലാതെ മായാവതി സജീവമായില്ല. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് അതേക്കുറിച്ച് ആദ്യം പരസ്യമായി പറഞ്ഞത്. മായാവതിയെ പിന്തിരിപ്പിക്കുന്നത് ബിജെപിയുടെ വല്ല ഭീഷണിയുമാണോ എന്നൊരു ചോദ്യവും തൊടുത്തു വിട്ടു പ്രിയങ്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎസ്പിയിൽനിന്ന് എംഎൽഎമാർ കൂട്ടത്തോടെ സമാജ്‌വാദി പാർട്ടിയിലേക്കും ബിജെപിയിലേക്കുമൊക്കെ പോകുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നു വരുത്തിയതല്ലാതെ മായാവതി സജീവമായില്ല. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് അതേക്കുറിച്ച് ആദ്യം പരസ്യമായി പറഞ്ഞത്. മായാവതിയെ പിന്തിരിപ്പിക്കുന്നത് ബിജെപിയുടെ വല്ല ഭീഷണിയുമാണോ എന്നൊരു ചോദ്യവും തൊടുത്തു വിട്ടു പ്രിയങ്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹാറൻപുർ (ഉത്തർപ്രദേശ്)∙ കുതിക്കാൻ പതുങ്ങുന്നത് പുലി മാത്രമല്ല, മായാവതി കൂടിയാണെന്നാണ് ഉത്തർപ്രദേശിൽ ബിഎസ്പി നേതാക്കൾ പറയുന്നത്. യുപി തിരഞ്ഞെടുപ്പിന് ചൂടു കൂടിയിട്ടും മായാവതിക്കും ബിഎസ്പിക്കും തണുപ്പു വിട്ടില്ലെന്നത് കൂടുതൽ ചർച്ച ചെയ്യുന്നത് രാഷ്ട്രീയ എതിരാളികളായിരുന്നു. പക്ഷേ ഒടുവിൽ മായാവതി ‘ആനപ്പുറത്തേറി’ വന്നിരിക്കുകയാണ്. ഇത്തവണ അധികാരം പിടിക്കുമെന്നു പ്രഖ്യാപനവും നടത്തി. 

ഇളക്കിവിട്ടത് പ്രിയങ്ക

ADVERTISEMENT

യോഗി ആദിത്യനാഥ് എന്ന ഠാക്കൂറിനോട്, യുപി ഭരണത്തിൽ എന്നും പ്രാമുഖ്യമുണ്ടായിരുന്ന ബ്രാഹ്മണ സമുദായത്തിനുണ്ടായ അസ്വാരസ്യം മുതലെടുക്കാൻ കഴിഞ്ഞ വർഷം മുതൽ ബ്രാഹ്മണ സംഗമങ്ങൾ നടത്തിയിരുന്നു മായാവതി. എന്നാൽ പിന്നീട് അവർ സജീവമായതേയില്ല. ബ്രാഹ്മണ സംഗമങ്ങൾ ഇടയ്ക്കു വച്ചു നിർത്തി മായാവതി മൗനത്തിലേക്കു വീണതിനു പിന്നിലെന്തെന്ന് ആദ്യമാരും കണക്കിലെടുത്തുമില്ല. പക്ഷേ ദുർബലമായ കോൺഗ്രസടക്കം അനങ്ങിത്തുടങ്ങിയിട്ടും മായാവതിക്കും ബിഎസ്പിക്കും അനക്കമില്ലാതായപ്പോഴാണ് അതു ശ്രദ്ധിക്കപ്പെട്ടത്. 

പ്രിയങ്ക ഗാന്ധി. (വലത്തേയറ്റം) അലഹബാദിലെ ദൃശ്യം. ചിത്രം: SANJAY KANOJIA / AFP

ബിഎസ്പിയിൽനിന്ന് എംഎൽഎമാർ കൂട്ടത്തോടെ സമാജ്‌വാദി പാർട്ടിയിലേക്കും ബിജെപിയിലേക്കുമൊക്കെ പോകുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നു വരുത്തിയതല്ലാതെ മായാവതി സജീവമായില്ല. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് അതേക്കുറിച്ച് ആദ്യം പരസ്യമായി പറഞ്ഞത്. മായാവതിയെ പിന്തിരിപ്പിക്കുന്നത് ബിജെപിയുടെ വല്ല ഭീഷണിയുമാണോ എന്നൊരു ചോദ്യവും തൊടുത്തു വിട്ടു പ്രിയങ്ക. അതിനു പിന്നാലെ സമാജ്‌വാദി പാർട്ടിയും അതേറ്റു പിടിച്ചു. അതോടെ മായാവതി ഇളകി. ആദ്യം പത്രസമ്മേളനം. പിന്നെ ആഗ്രയിലൊരു റാലി. 

ഇക്കഴിഞ്ഞ ദിവസം സഹാറൻപുരിൽ വൻ റാലിയെ അഭിസംബോധന ചെയ്ത് മായാവതി പ്രഖ്യാപിച്ചു: ‘ബിഎസ്പി നിർജീവമല്ല. എല്ലായിടത്തും മത്സരിക്കും. അധികാരത്തിലെത്തും’. അതു കേട്ട് ആവേശം പൂണ്ട അണികൾ വിളിച്ചു: സബ് സമാജ് കേ സമ്മാൻ മേം, ബഹൻജി മൈതാൻ മേം (എല്ലാ സമുദായങ്ങളുടെയും അന്തസ്സിനായി ബഹൻജി ഇതാ പോരിനിറങ്ങിയിരിക്കുന്നു).

എന്താണ് ബിഎസ്‌പി തന്ത്രം?

ADVERTISEMENT

എല്ലാ ബൂത്തിലും ജയിക്കുക, യുപിയിൽ ഭരണം പിടിക്കുക എന്നതാണ് ബിഎസ്പിയുടെ ഇത്തവണത്തെ മുദ്രാവാക്യം. വിളിച്ചു പറയുന്നത് അതാണെങ്കിലും പോരാട്ടം എസ്പിയും ബിജെപിയും തമ്മിലാണെന്ന യാഥാർഥ്യം നേതാക്കൾ സമ്മതിക്കുന്നുണ്ട്. അപ്പോൾ പിന്നെ ബിഎസ്പിയുടെ തന്ത്രമെന്താണ്? തൂക്കു നിയമസഭ വരുമെന്നും നിർണായകമായ കുറച്ചു സീറ്റുകൾ കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തിനു വരെ വിലപേശാമെന്നുമാണെന്ന് സമാജ്‌വാദി പാർട്ടിയുടെ തന്ത്രജ്ഞർ നിരീക്ഷിക്കുന്നു. വേണ്ടിവന്നാൽ ബിജെപിക്കൊപ്പവും അവർ പോയേക്കുമെന്നും കേസു കാണിച്ചു ബിജെപി ഭയപ്പെടുത്തുകയാണെന്നുമാണ് അവരുടെ നിലപാട്. 

സഹാറൻപുരിലെ റാലിയിൽ മായാവതിയും അതു പറഞ്ഞു: ‘സഹോദരങ്ങളേ, തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ എനിക്കും കൂടെ നിൽക്കുന്നവർക്കുമെതിരെ കേസുകൾ വന്നേക്കാം. പക്ഷേ അതിലൊന്നും നിങ്ങൾ നിരാശരാകരുത്. വിജയം നമ്മുടേതാണ്’. ജനങ്ങളെ ഉണർത്തി വിടുന്ന ആവേശ പ്രയോഗങ്ങളോ ഏറ്റക്കുറച്ചിലുകളോ ഒന്നുമില്ലാത്തതാണ് മായാവതിയുടെ പ്രസംഗം. കടലാസിലെഴുതിക്കൊണ്ടുവന്നത് തല ഉയർത്താതെ വായിച്ചു പോകും. പക്ഷേ അതു മതി മായാവതിയെ സ്നേഹിക്കുന്ന ഉത്തർപ്രദേശിലെ ജനങ്ങൾക്ക്. ബഹൻജി പറഞ്ഞാൽ വേണമെങ്കിൽ കടലിൽ ചാടുമെന്ന മട്ടിലാണ് യോഗസ്ഥലത്തുള്ള യുവാക്കളടക്കം പെരുമാറുന്നത്. 

അവരൊക്കെ എവിടെപ്പോയി?

ത്രികോണ മത്സരമുണ്ടാക്കി എസ്പിയുടെ വോട്ടു ചിതറിക്കുകയാണ് മായാവതി ആദ്യഘട്ടത്തിൽ പുറത്തിറക്കിയിരിക്കുന്ന തന്ത്രം. മുസ്‌ലിം വോട്ടുകളുടെ കുത്തക എസ്പിക്കാണെന്ന അവകാശവാദം പൊളിച്ചടുക്കിക്കൊടുത്തു. പടിഞ്ഞാറൻ യുപിയിൽ ഇപ്പോഴും ജാട്ടുകൾക്കിടയിലുള്ള മുസ്‌ലിം വിദ്വേഷം കണക്കിലെടുത്ത് എസ്പി–ആർഎൽഡി സഖ്യം കൂടുതൽ സീറ്റുകൾ മുസ്‌ലിങ്ങൾക്കു കൊടുക്കാതിരുന്നപ്പോൾ പ്രഖ്യാപിച്ച പട്ടികയിൽ 26 ശതമാനം മുസ്‌ലിങ്ങൾക്കു കൊടുത്തു, മായാവതി. 

ADVERTISEMENT

റാലിയിൽ അവരത് എടുത്തു പറയുകയും മുസ്‌ലിങ്ങളോടു ചോദിക്കുകയും ചെയ്യുന്നു: ‘മുസ്‌ലിങ്ങളുടെ വോട്ടു പോക്കറ്റിലാണെന്നു പറഞ്ഞ അഖിലേഷിനു പിന്നാലെ നിങ്ങൾ പോയല്ലോ? സീറ്റു വിഭജിച്ചപ്പോൾ നിങ്ങൾക്കെന്തു കിട്ടി?’ ആ ചോദ്യം ശരിക്കും ഏൽക്കുന്നുണ്ടെന്നത് മുസ്‌ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ വ്യക്തമാണ്. സഹാറൻപുരിൽനിന്ന് എസ്പി സീറ്റു കിട്ടുമെന്നു കരുതി കോൺഗ്രസ് വിട്ട ഇമ്രാൻ മസൂദിനെയും മായാവതി പരിഹസിക്കുന്നു: മുസ്‌ലിങ്ങളുടെ കുത്തക ഏറ്റെടുക്കാനിറങ്ങിയ ഒരാളുണ്ടായിരുന്നല്ലോ? ഇപ്പോഴെവിടെയാണെന്ന് വല്ല വിവരവുമുണ്ടോ? (2019ൽ മഹാഗഡ്ബന്ധനായി കോൺഗ്രസിനൊപ്പം മത്സരിക്കുമ്പോൾ സഹാറൻപുർ സീറ്റിൽ ബിഎസ്പിക്കു പാരയായി മത്സരിച്ചയാളാണ് മസൂദ്. എന്നിട്ടും ബിഎസ്പിയുടെ ഹാജി ഫസലുർ റഹ്മാൻ 22,000ത്തിലേറെ വോട്ടിനു ജയിച്ചു)

‘അങ്ങനെത്തന്നെ. അങ്ങനെത്തന്നെ’

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും യുപിയിലെ പല മണ്ഡലങ്ങളിലും ബിഎസ്പിയുടെ നീലക്കൊടികൾ കാണണമെങ്കിൽ തിരഞ്ഞു പോകണമെന്ന അവസ്ഥയുണ്ട്. എന്തൊക്കെയോ ഒരു താൽപര്യക്കുറവ് എവിടെയൊക്കെയോ തോന്നും. നോട്ടുനിരോധനത്തിനു ശേഷം പല പാർട്ടികൾക്കും അനുഭവപ്പെടുന്ന ഞെരുക്കം ബിഎസ്പിയുടെ പ്രചാരണത്തിലും പ്രകടമാണ്. ‘ഏയ്, അതും വെറും തോന്നലാണ്’ എന്ന് ബിജ്നോർ എംപി മാലൂക്ക് നാഗർ. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് വലിയ പ്രശ്നം. അത് ഏറ്റെടുക്കുന്നത് ഞങ്ങളാണ്. ലോക്സഭയിൽ കരിമ്പു കൃഷിക്കാരെപ്പറ്റി സമാജ്‌വാദി പാർട്ടി മിണ്ടാറില്ല. ഞങ്ങളേ അതു പറയാറുള്ളൂ’ എന്ന് അദ്ദേഹം പറയുന്നു. 

അതു തന്നെയാണ് മായാവതിയും പറയുന്നത്. മറ്റുള്ളവരൊക്കെ രാഷ്ട്രീയം കളിക്കാനാണ് ദലിത് സ്നേഹം പറയുന്നത്. എന്നാൽ ബിഎസ്പിക്ക് അങ്ങനെയല്ല. നിങ്ങളുടെ കാര്യം നോക്കിയത് ബിഎസ്പിയാണ്. നോക്കാനുള്ളതും ബിഎസ്പിയാണ്’ അല്ലേ? എന്ന് കടലാസിൽനിന്നു തലയുയർത്തി, വിരൽ ആകാശത്തേക്കു ചൂണ്ടി ബഹൻജി ചോദിക്കുമ്പോൾ ആവേശഭരിതരായ ജനം പറയുന്നു: ‘അങ്ങനെത്തന്നെ, അങ്ങനെത്തന്നെ’. 

മായാവതിയുടെ യുപി തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ ജനം. ചിത്രം: SANJAY KANOJIA / AFP

റാലിസ്ഥലത്തെ മൈക്കിലൂടെ വരുന്ന പാട്ടിലെ വരികൾ മായാവതിയെ വരച്ചിടുകയാണ്: ‘അപ്നാ യേ മായാ ബഹ്ന, ബഡീ ഹോസ്‌ലാ വാലീ ഹൈ’ (നമ്മുടെ ഈ മായാ സഹോദരി അതീവ ധൈര്യശാലിയാണ്). ആ ധൈര്യമാണ് ‘ഹാഥി മേരാ സാഥി’യെന്നു വിളിച്ച് ആനയ്ക്കു വോട്ടു ചെയ്യുന്ന ലക്ഷക്കണക്കിന് അണികളുടെയും ഊർജം. അതാണ് മായാവതിയുടെ സ്വാധീനം. വായു പോലെയാണ്. കാണുന്നില്ലെങ്കിലും എല്ലായിടത്തുമുണ്ടെന്നാണ് അണികൾ കരുതുന്നത്. അതു കൊണ്ടാണ് മാസ്ക് പോലും വയ്ക്കാതെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് മായാവതി മൈക്കിലൂടെ വിളിച്ചു പറയുമ്പോൾ മാസ്കോ സാമൂഹിക അകലമോ ഇല്ലാതെ അവർ പറയുന്നത്: ‘അങ്ങനെത്തന്നെ. അങ്ങനെത്തന്നെ.’

English Summary: Uttar Pradesh Assembly Elections 2022: What is in Mayawati's Mind?