പാർട്ടിക്കുള്ളിലെ പടലപിണക്കവും ഭരണവിരുദ്ധ വികാരവുമാണു കോൺഗ്രസിനെ പേടിപ്പിക്കുന്നത്. പക്ഷേ, പഞ്ചാബിൽ ഏറ്റവുമധികം ജനരോഷം നേരിടുന്നതു ബിജെപിയാണ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും കേന്ദ്ര സർക്കാരിനോടുള്ള കർഷകരുടെ എതിർപ്പ് .. | BJP | Narendra Modi | Punjab Assembly Elections 2022 | പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ | മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ് | Malayala Manorama Online News

പാർട്ടിക്കുള്ളിലെ പടലപിണക്കവും ഭരണവിരുദ്ധ വികാരവുമാണു കോൺഗ്രസിനെ പേടിപ്പിക്കുന്നത്. പക്ഷേ, പഞ്ചാബിൽ ഏറ്റവുമധികം ജനരോഷം നേരിടുന്നതു ബിജെപിയാണ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും കേന്ദ്ര സർക്കാരിനോടുള്ള കർഷകരുടെ എതിർപ്പ് .. | BJP | Narendra Modi | Punjab Assembly Elections 2022 | പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ | മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ് | Malayala Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർട്ടിക്കുള്ളിലെ പടലപിണക്കവും ഭരണവിരുദ്ധ വികാരവുമാണു കോൺഗ്രസിനെ പേടിപ്പിക്കുന്നത്. പക്ഷേ, പഞ്ചാബിൽ ഏറ്റവുമധികം ജനരോഷം നേരിടുന്നതു ബിജെപിയാണ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും കേന്ദ്ര സർക്കാരിനോടുള്ള കർഷകരുടെ എതിർപ്പ് .. | BJP | Narendra Modi | Punjab Assembly Elections 2022 | പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ | മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ് | Malayala Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു നദികളുടെ നാടായ പഞ്ചാബിൽ തിരഞ്ഞെടുപ്പ് പോരിനും പലയിടത്തും അഞ്ചു മുഖമാണ്. സംസ്ഥാനത്തെ രാഷ്ട്രീയ അങ്കം പ്രധാനമായും‌ം ചതുഷ്കോണമാണ്. ‌ഒരു വിഭാഗം കർഷക സംഘടനകളുടെ പിന്തുണയുള്ള സംയുക്ത സമാജ് മോർച്ച കൂടി രംഗത്തിറങ്ങുന്ന മണ്ഡലങ്ങളിലാണ് അഞ്ചു പോരാട്ടമുഖം. പോളിങ് ബൂത്തിൽ എത്തുമ്പോൾ ജനം ആർക്കാണു വോട്ട് രേഖപ്പെടുത്തുക? ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷത്തുള്ള ആം ആദ്മിയും അകാലിദൾ– ബിഎസ്‍പി സഖ്യവും ബിജെപി–പഞ്ചാബ് ലോക് കോൺഗ്രസ് സഖ്യവും സംയുക്ത സമാജ് മോർച്ചയും ആകാംക്ഷയിലാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ, ആയുധങ്ങളെല്ലാം രാകിമിനുക്കുകയാണ് എല്ലാവരും.

പാർട്ടിക്കുള്ളിലെ പടലപിണക്കവും ഭരണവിരുദ്ധ വികാരവുമാണു കോൺഗ്രസിനെ പേടിപ്പിക്കുന്നത്. പക്ഷേ, പഞ്ചാബിൽ ഏറ്റവുമധികം ജനരോഷം നേരിടുന്നതു ബിജെപിയാണ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും കേന്ദ്ര സർക്കാരിനോടുള്ള കർഷകരുടെ എതിർപ്പ് പൂർണമായും മാറിയിട്ടില്ല. പല ആവശ്യങ്ങളും ഇപ്പോഴും നടപ്പായില്ലെന്നാണു കർഷകർ കുറ്റപ്പെടുത്തുന്ന‌ത്. കേന്ദ്ര ബജറ്റിൽ ചില ‘പൊടിക്കൈകൾ’ ധനമന്ത്രി നിർമല സീതാരാമൻ പ്രയോഗിച്ചെങ്കിലും കർഷകരുടെ രോഷമടക്കാൻ അതൊന്നും പോരെന്നാണു ബിജെപി ക്യാംപിലെതന്നെ സംസാരം. പുത്തൻ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായതിനാൽ പഞ്ചാബിലെ ഫലം കർഷകർക്കും നിർണായകമാണ്.

ADVERTISEMENT

∙ പിടിച്ചടക്കുമോ ‘ക്യാപ്റ്റൻ മോദി’?

കോൺഗ്രസിൽനിന്നു പടിയിറങ്ങി രായ്ക്കുരാമാനം പുതിയ പാർട്ടി രൂപീകരിച്ച മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിലാണ് ബിജെപിയുടെ മുഖ്യപ്രതീക്ഷ. അമരിന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് (പിഎൽസി), സുഖ്ദേവ് സിങ് ധിൻസയുടെ സംയുക്ത ശിരോമണി അകാലിദൾ (എസ്എഡി–എസ്) എന്നിവയ്ക്കൊപ്പമാണു ബിജെപി കളത്തിലിറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും അമരിന്ദറിന്റെ പ്രതിച്ഛായയും ചേരുമ്പോൾ വോട്ട് തങ്ങളുടെ പെട്ടിയിലാകുമെന്നു ബിജെപി കരുതുന്നു. പുതുതായി രൂപപ്പെട്ട ഈ കോംബിനേഷന് അവർ ഒരു പേരിട്ടിട്ടുണ്ട്– ക്യാപ്റ്റൻ മോദി. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിൽ ബിജെപി ഇതര സർക്കാരുള്ളത് പഞ്ചാബിൽ മാത്രം. ഇവിടെ അധികാരം പിടിച്ചെടുക്കുകയെന്നത് ബിജെപിയുടെ വലിയ മോഹവുമാണ്.

നരേന്ദ്ര മോദി, അമരിന്ദർ സിങ്

ബിജെപിയുടെ പ്രതീക്ഷകളെ കർഷകരോഷം തകിടം മറിച്ചേക്കുമെന്നാണു ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എങ്കിലും വാശിക്കും മുന്നൊരുക്കത്തിനും ഒട്ടും കുറവില്ല. മാൾവ, മാജ, ദോബ എന്നീ മൂന്നു മേഖലകളിലെ വിജയം ഉറപ്പുള്ള സീറ്റുകളിൽ തീ പാറും പോരാട്ടം കാഴ്ചവയ്ക്കാനാണു പാർട്ടി ഒരുങ്ങുന്നത്. താമര ചിഹ്നത്തിൽ സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന 73 മണ്ഡലങ്ങളിലെ പകുതി സീറ്റുകളിലാണു ബിജെപി ഉറച്ച വിജയം കണക്കുകൂട്ടുന്നത്. ഈ മണ്ഡലങ്ങൾക്കായി പ്രത്യേകം പ്രചാരണതന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നതും.

ആദ്യഘട്ടത്തിൽ ബിജെപി 65, പിഎൽസി 37, എസ്എഡി–എസ് 15 സീറ്റുകളിൽ വീതം മത്സരിക്കാനായിരുന്നു ധാരണ. എന്നാൽ അമരിന്ദറിന്റെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് 6 സ്ഥാനാർഥികൾ പിന്നീടു പ്രഖ്യാപിച്ചു. അവരെയും അമരിന്ദർ സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ട മണ്ഡലങ്ങളും കൂടി ഏറ്റെടുത്തതോടെ ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങൾ 73 ആയി ഉയർന്നു. ഇതോടെ, മുൻപ് സഖ്യത്തിൽ രണ്ടാമനായിരുന്ന ബിജെപി നായകസ്ഥാനത്തെത്തി. 73 നിയമസഭാ മണ്ഡലങ്ങളിലെ 35 സീറ്റുകളെ ‘മാന്ത്രിക സീറ്റുകളായാണ്’ ബിജെപി കരുതുന്നത്. ഇവിടെ അദ്ഭുതം സംഭവിക്കുമെന്നാണു വിശ്വാസം. തീവ്രമായ പ്രചാരണ പരിപാടികളുമായി ഇവിടങ്ങളിൽ ജനഹിതം അനുകൂലമാക്കണമെന്നാണു പ്രവർത്തകർക്കുള്ള നിർദേശം.

സമരം ചെയ്യുന്ന കർഷകർ
ADVERTISEMENT

∙ പൊടിപാറിക്കാൻ മോദി നേരിട്ടെത്തും

സംസ്ഥാനത്ത് മാൾവ, മാജ, ദോബ മേഖലകളിലെല്ലാം പാർട്ടിയുടെ താരപ്രചാരകനായ നരേന്ദ്ര മോദിയുടെ സജീവ സാന്നിധ്യമുണ്ടാകുമെന്നു ബിജെപി പറയുന്നു. ജലന്ധർ, പഠാൻകോട്ട്, അബോഹർ എന്നിവിടങ്ങളിലെ റാലികളിൽ വരുംദിവസങ്ങളിൽ മോദി പങ്കെടുക്കും, പ്രവർത്തകരോടു സംവദിക്കും. ഇതുവഴി മാൾവ, മാജ, ദോബ മേഖലകളെ ഇളക്കിമറിക്കാമെന്നാണു കണക്കുകൂട്ടൽ. മോദിയുടെ പ്രചാരണം സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ മാറ്റമുണ്ടാക്കുമെന്നും ബിജെപി–പിഎൽസി–എസ്എഡി(എസ്) സഖ്യത്തിന് ആത്മവിശ്വാസമേകുമെന്നും പഞ്ചാബ് ബിജെപി ജനറൽ സെക്രട്ടറി സുഭാഷ് ശർമ അവകാശപ്പെടുന്നു.

ഏറെക്കാലമായി കൂടെയുണ്ടായിരുന്ന ശിരോമണി അകാലിദളിന്റെ (എസ്എഡി) കൂട്ടില്ലാതെ പുതിയ കൂട്ടുകെട്ടിനൊപ്പമാണു ബിജെപിയുടെ സീറ്റുമോഹങ്ങൾ എന്നതു ശ്രദ്ധേയമാണ്. വിജയപ്രതീക്ഷയുള്ള 35 സീറ്റുകളിൽ ഏറെയും നഗരങ്ങളിലാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ പലപ്പോഴായി വിജയിച്ച സീറ്റുകളും കൂട്ടത്തിലുണ്ട്. ഇവിടങ്ങളിൽ ഹിന്ദു, പട്ടികജാതി (എസ്‍സി) വോട്ടുകളാണു കൂടുതൽ. സംസ്ഥാനത്തെ ആകെ ജനസംഖ്യയിൽ 38 ശതമാനത്തോളം ഹിന്ദുക്കളാണ്. എന്നാൽ ഹിന്ദു സമൂഹത്തെ ഒറ്റ വോട്ടുബാങ്കായി കണക്കാക്കാനാവില്ല; പല പാർട്ടികളിലുമായി ഹിന്ദുവോട്ടുകൾ ചിതറിക്കിടക്കുന്നു. എങ്കിലും ഹിന്ദു, എസ്‍സി വോട്ടുകൾ ഉന്നമിട്ടാണു ബിജെപിയുടെ പ്രവർത്തനം.

‘60 ശതമാനത്തോളം ഹിന്ദു ജനസംഖ്യയുള്ള മണ്ഡലങ്ങൾ പാർട്ടി കണ്ടെത്തിയിട്ടുണ്ട്. ഈ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്നു ജില്ലാ നേതൃത്വത്തോടു സംസ്ഥാന നേതൃത്വം നിർദേശിച്ചിരിക്കുകയാണ്. ഈ സീറ്റുകളിൽ വിജയിക്കാൻ ബിജെപി ഒരേ മനസ്സോടെയാണു പ്രവർത്തിക്കുന്നത്. 23 സീറ്റുകളിൽ ഇപ്പോൾത്തന്നെ മുൻതൂക്കമുണ്ട്. 12 സീറ്റുകളിൽ കൂടി ശ്രദ്ധിക്കാനാണു തീരുമാനം. മറ്റു പാർട്ടികളിലെ സിറ്റിങ് എംഎൽഎമാരോടു ജനങ്ങൾക്കുള്ള അമർഷം മുതലെടുക്കാനും ശ്രമമുണ്ടാകും. എല്ലാ സീറ്റും പ്രധാനപ്പെട്ടതാണ്’– ഒരു പ്രമുഖ ബിജെപി നേതാവ് ദേശീയ മാധ്യമത്തോടു പറഞ്ഞു.

ADVERTISEMENT

69 സീറ്റുള്ള മാൾവയാണു സംസ്ഥാന ഭരണത്തിലേക്കുള്ള വഴി. മാൾവ മേഖലയിൽ ഖന്ന, രാജ്‍പുര, ലുധിയാന (സൗത്ത്), ലുധിയാന (ഈസ്റ്റ്), അതംനഗർ, രോപാർ, ദേരാ ബസ്സി, മൻസ, ഭട്ടിൻഡ (അർബൻ), സൻഗ്‍രുർ, അബോഹർ, ഫസിൽക, ഫിറോസ്‍പുർ (സിറ്റി) എന്നിവിടങ്ങളിലാണ് അധികശ്രദ്ധ. മാജ മേഖലയിൽ പഠാൻകോട്ട്, ഭോവ, സുജാൻപുർ, ദിന നഗർ, അമൃത്‍സർ (നോർത്ത്), ഭട്ടാല, ഗുർദാസ്‍‍പുർ തുടങ്ങിയ മണ്ഡലങ്ങളിലും ദോബ മേഖലയിൽ ഭഗ്‍വാര, ജലന്ധർ (സെൻട്രൽ), ജലന്ധർ (നോർത്ത്), ജലന്ധർ (വെസ്റ്റ്), മുകേരിയ, ദാസുയ, ഹോഷിയാപുർ, ഗർഷാങ്കർ തുടങ്ങിയ ഇടങ്ങളിലുമാണു ബിജെപി തീപ്പൊരി പ്രചാരണം അഴിച്ചുവിടുന്നത്.

∙ ബിജെപിയുമായുള്ള കൂട്ട് എങ്ങനെ?

കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്ന വിശേഷണവും അതിന്റേതായ ശക്തിയും സമന്വയിപ്പിച്ചാണു ബിജെപി പഞ്ചാബിലും കളത്തിലുള്ളത്. ഇക്കുറി സഖ്യത്തിലും വലിയ മാറ്റങ്ങളുണ്ടായി. കോൺഗ്രസിൽനിന്നു പടിയിറങ്ങിയ അമരിന്ദർ ബിജെപിക്കു കൈ കൊടുത്തപ്പോൾ, കാലങ്ങളായി ഒപ്പമുണ്ടായിരുന്ന ശിരോമണി അകാലിദൾ കൂട്ടുവെട്ടി‌യതിന്റെ ക്ഷീണമുണ്ട്. തന്റെയും പഞ്ചാബിന്റെയും മുന്നോട്ടുള്ള യാത്രയിൽ ബിജെപിയെ പ്രതീക്ഷയോടെയാണ് അമരിന്ദർ കാണുന്നത്. അകാലിദളുമായി ഇനിയൊരു സഖ്യമേ സാധ്യമല്ലെന്നു പറഞ്ഞു ബിജെപി വാതിലടച്ചിരിക്കുകയാണ്.

മോദിയുടെയും തന്റെയും ഭരണനേട്ടങ്ങൾക്കു ജനം വോട്ടു ചെയ്യുമെന്നാണ് അമരിന്ദർ പറയുന്നത്. 79–ാം വയസ്സിൽ പുതിയ രാഷ്ട്രീയത്തുടക്കത്തിന് കച്ചമുറുക്കിയ അമരിന്ദറിന് ഇത്തവണത്തേത് അഭിമാനപ്പോരാട്ടമാണ്. ഇത്രനാളും ഒപ്പമുണ്ടായിരുന്ന, രണ്ടുതവണ തന്റെ തോളിലേറി അധികാരത്തിലെത്തിയ കോൺഗ്രസിനെ കടപുഴക്കുകയാണു ക്യാപ്റ്റന്റെ പ്രഥമലക്ഷ്യം. പറ്റിയാൽ ബിജെപിയുടെ കൈപിടിച്ച് അധികാരമേറുകയെന്ന മോഹവുമുണ്ട്. സൗജന്യ റേഷൻ, സബ്സിഡി, പാവങ്ങൾക്ക് പ്രതിമാസം 2000 രൂപ, വീടുനിർമാണത്തിന് സഹായം, 5 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികൾക്കു നല്ല പ്രതികരണമാണെന്ന് അമരിന്ദർ പറയുന്നു.

ബിജെപി പ്രവർത്തകർ

‘പഞ്ചാബിന്റെ നന്മയ്ക്കു വേണ്ടിയാണു ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. ദേശീയ പാർട്ടിയില്ലാതെ നമുക്കിവിടെ പ്രവർത്തിക്കാനാവില്ല. കേന്ദ്ര സഹായമില്ലെങ്കിൽ ജീവനക്കാർക്കു ശമ്പളം പോലും നൽകാൻ കഴിയില്ല. എന്നോടു നല്ല രീതിയിലാണു ബിജെപിയുടെ പെരുമാറ്റം. അധികാരത്തിലിരിക്കെ ഞാൻ അവർക്കൊരു പ്രശ്നവുമുണ്ടാക്കിയിട്ടില്ല. 1980ൽ ഞാൻ കോൺഗ്രസ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, എന്റെ അമ്മ ബിജെപി ടിക്കറ്റിൽ രാജ്യസഭ അംഗമായിരുന്നു. എഎപി ഇവിടെ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്നു കരുതുന്നില്ല. കർഷകരുടെ പാർട്ടിയും ബഹളത്തിൽ ഒതുങ്ങും’– ഒരു അഭിമുഖത്തിൽ അമരിന്ദർ അഭിപ്രായപ്പെട്ടു.

എസ്‍എഡിയുമായുള്ള സഖ്യം ‘മോശം ദാമ്പത്യം’ പോലെ ആയിരുന്നെന്നാണു കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർദീപ് സിങ് പുരി വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പിനു ശേഷം എസ്‍എഡിയുമായി ഏതെങ്കിലും തരത്തിലുള്ള സഖ്യത്തിനു സാധ്യതയില്ലെന്നും അദ്ദേഹം തീർത്തുപറഞ്ഞു. പഞ്ചാബിൽ ഒരു പരിധിക്കപ്പുറം വളരാനും ബിജെപിയിൽനിന്ന് ഒരു സിഖ് നേതാവിനെ ഉയർത്തിക്കൊണ്ടുവരാനും എസ്‍എഡി അനുവദിച്ചിരുന്നില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

∙ വോട്ട് ലക്ഷ്യമിട്ട് വാഗ്ദാനപ്പെരുമഴ

യുവാക്കളെയും സ്ത്രീകളെയും കർഷകരെയും ലക്ഷ്യമിട്ട് വൻ വാഗ്ദാനങ്ങളാണു ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി പ്രകടനപത്രികയിൽ മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്തെ യുവാക്കൾക്കു സർക്കാർ ജോലികളിൽ 75 ശതമാനം സംവരണം, തൊഴിലില്ലായ്മ അലവൻസ്, സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം, വലിയ തോതിൽ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയാണു കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രകടനപത്രികയിലെ ശ്രദ്ധേയ വാഗ്ദാനങ്ങൾ.

സർക്കാർ ജോലികൾക്കു പുറമേ സ്വകാര്യ മേഖലയിലും പഞ്ചാബി യുവാക്കൾക്ക് 50 ശതമാനം സംവരണം ബിജെപി വാഗ്ദാനം ചെയ്യുന്നു. തൊഴിലില്ലാത്തവർക്കു 4,000 രൂപയാണ് പ്രതിമാസം അലവൻസ്. ബിരുദപഠനം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് രണ്ടു വർഷത്തേക്കാണ് അലവൻസ് നൽകുക. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും.

5 ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ വായ്പ എഴുതിത്തള്ളും, താങ്ങുവിലയ്ക്കും വിള വൈവിധ്യത്തിനുമായി 5,000 കോടി രൂപ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, ലഹരിമരുന്നു ശൃംഖല തകർക്കാൻ പദ്ധതി, സംസ്ഥാനത്തിന്റെ സാമ്പത്തിക ഉത്തേജനത്തിനായി 5 വർഷം കൊണ്ട് 1 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയാണു മുന്നണിയുടെ മറ്റു വാഗ്ദാനങ്ങൾ.

നിലവിൽ, ബിജെപിക്കു സ്വാധീനം കുറഞ്ഞ സംസ്ഥാനമാണു പഞ്ചാബ്. മോദി തരംഗം ആഞ്ഞടിച്ച കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ പോലും പഞ്ചാബ് ഇളകാതെനിന്നു. ഇപ്പോഴാകട്ടെ, മീശ പിരിച്ച് കർഷകർ അപ്പാടെ എതിരു നിൽക്കുന്ന കാലവും. എന്നാലും കളം മാറിമറിയുമെന്നും പതിരില്ലാത്ത വിളവാകും കൊയ്യുകയെന്നും ബിജെപി ആത്മവിശ്വാസം കൊള്ളുന്നു.

English Summary: Punjab Elections 2022: BJP plans aggressive fight and campaigning in selected seats