ഗോവ, ഉത്തരാഖണ്ഡ് വോട്ടെടുപ്പ് സമാധാനപരം; യുപിയിൽ രണ്ടാംഘട്ട പോളിങ്ങും പൂർത്തിയായി
ന്യൂഡൽഹി∙ യുപിയിലെ 55 മണ്ഡലങ്ങൾക്കു പുറമേ ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. യുപിയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പാണിത്. ഗോവയിലും ഉത്തരാഖണ്ഡിലും ഒറ്റഘട്ടമാണ്. യുപിയിൽ ഈ റൗണ്ടിൽ 9 ജില്ലകളിലായി 586 സ്ഥാനാർഥികളാണ് | Assembly Elections 2022 | assembly elections in 2022 voting | Uttar Pradesh, Goa, Uttarakhand polling | Manorama Online

ന്യൂഡൽഹി∙ ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് സമാധാനപരം. ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ടത്തിന്റെ വോട്ടെടുപ്പും പൂർത്തിയായി.
ഗോവയിൽ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്– 79%. ഉത്തരാഖണ്ഡിൽ 62% പേരും യുപിയിൽ 61% പേരും വോട്ടു ചെയ്തു. ഉത്തരാഖണ്ഡിൽ ഹരിദ്വാറിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത്– 68.33%. ഗോവയിൽ സാൻക്വലിം മണ്ഡലത്തിൽ 78.94 % പോളിങ് രേഖപ്പെടുത്തി.
ഒരിടത്തും ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. ഗോവയിലെ 40 മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും യുപിയിൽ 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലുമാണ് ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്.
യുപിയിൽ 30 ശതമാനത്തോളം മുസ്‌ലിം വോട്ടർമാരുള്ളതാണ് ഈ ജില്ലകളിലെ ഏറെ മണ്ഡലങ്ങളും. 2017ൽ 55 സീറ്റുകളിൽ 38 സീറ്റ് ബിജെപി നേടി. സമാജ്‌വാദി പാർട്ടി 15 സീറ്റിലും കോൺഗ്രസ് 2 സീറ്റിലും വിജയിച്ചു. സഹാറൻപുരിൽ പോളിങ് ഓഫിസർ റാഷിദ് അലിയെ വോട്ടെടുപ്പു ദിവസം പുലർച്ചെ ബൂത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.
English Summary: Assembly Elections 2022: Uttar Pradesh, Goa, Uttarakhand polling