‘കോൺഗ്രസിന്റെ കർഷക വഞ്ചനയ്ക്ക് ചരിത്രം സാക്ഷി; എപ്പോഴും മറ്റുള്ളവരെ തമ്മിൽ തല്ലിക്കുന്നു’
Mail This Article
അബോഹർ∙ എല്ലാകാലത്തും കോൺഗ്രസ് കർഷകരെ വഞ്ചിച്ചുവെന്നതിന് ചരിത്രം സാക്ഷിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കണമെന്ന ആവശ്യം ഏറെ നാളുകളായി നിലനിന്നിരുന്നു. എന്നാൽ അവർ ആ ഫയലുകൾ പൂഴ്ത്തിവച്ച് കള്ളം പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങൾ സർക്കാർ രൂപീകരിച്ചതോടെ ആ ശുപാർശകൾ നടപ്പാക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചരൺജിത് സിങ് ചന്നിയുടെ ‘യുപി, ബിഹാർ കെ ഭായ്’ എന്ന പരാമർശത്തിനെതിരെയും പ്രധാനമന്ത്രി തുറന്നടിച്ചു. ‘കോൺഗ്രസ് എപ്പോഴും ഒരു പ്രദേശത്തെ ജനങ്ങളെ കൂട്ടുപിടിച്ച് മറ്റുള്ളവരെ തമ്മിത്തല്ലിക്കുകയാണ്. ഡൽഹിയിലെ ഒരു കുടുംബാംഗത്തിന്റെ കൈയടി ഏറ്റുവാങ്ങി കോൺഗ്രസ് മുഖ്യമന്ത്രി ഒരു പ്രസ്താവന നടത്തി. ആരെയാണ് ഇത്തരം പ്രസ്താവനകളിലൂടെ അവർ അപമാനിക്കാൻ ശ്രമിക്കുന്നത്?’-പ്രധാനമന്ത്രി ചോദിച്ചു.
പഞ്ചാബിന്റെ വികസനത്തിൽ നിന്നും ദേശസ്‌നേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒരു സർക്കാരിനെയാണ് പഞ്ചാബിന് ആവശ്യം. പഞ്ചാബിന്റെ സുരക്ഷയുടെയും വികസനത്തിന്റെയും നിശ്ചയദാർഢ്യത്തോടെയാണ് ബിജെപി നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.
English Summary: History is witness that Congress always betrayed farmers