‘ഇന്ത്യ പിറന്നത് 1947ൽ അല്ല; അടിയന്തരാവസ്ഥ കാലത്ത് ഒളിവിൽ കഴിഞ്ഞത് സിഖ് വസ്ത്രം ധരിച്ച്’
‘ഇന്ത്യ പിറന്നത് 1947ൽ അല്ല. നമ്മുടെ ഗുരുക്കന്മാർ ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഒരുപാട് അടിച്ചമർത്തലുകൾ സഹിച്ചിട്ടുണ്ട്. ഞാൻ അന്ന് ഒളിവിലായിരുന്നു. ആ സമയത്ത് സിഖുകാരുടെ തലപ്പാവു ധരിച്ചാണ് ഒളിവിൽ....| PM Narendra Modi | Silkh Leaders | Punjab Assembly elections 2022 | Manorama News

ന്യൂഡൽഹി∙ ഇന്ത്യ പിറന്നത് 1947ൽ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹിയിൽ സിഖ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ പരാമർശം.
‘ഇന്ത്യ പിറന്നത് 1947ൽ അല്ല. നമ്മുടെ ഗുരുക്കന്മാർ ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഒരുപാട് അടിച്ചമർത്തലുകൾ സഹിച്ചിട്ടുണ്ട്. ഞാൻ അന്ന് ഒളിവിലായിരുന്നു. ആ സമയത്ത് സിഖുകാരുടെ തലപ്പാവു ധരിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.’– മോദി പറഞ്ഞു.
1947ലെ വിഭജനകാലത്ത് സിഖ് ആരാധനാലയമായ കർതാർപുർ സാഹിബ് ഇന്ത്യയിൽ നിലനിർത്തുന്നതിൽ അന്നത്തെ കോൺഗ്രസ് ഭരണകൂടം പരാജയപ്പെട്ടു. കർതാർപുർ നിലവിൽ പാക്കിസ്ഥാനിലാണ്. ‘പഞ്ചാബിൽനിന്ന് ആറു കിലോമീറ്റർ അകലെ മാത്രമുള്ള കർതാർപുരിനെ ഇന്ത്യയിൽ നിലനിർത്താൻ ഒരു ഉടമ്പടി ഉണ്ടാക്കാൻ അവർക്കു സാധിച്ചില്ല. ഞാൻ പഞ്ചാബിൽ താമസിക്കുമ്പോൾ ബൈനോക്കുലർ ഉപയോഗിച്ച് ഗുരുദ്വാരയിലേക്ക് നോക്കാറുണ്ട്. അപ്പോഴൊക്കെ എന്തെങ്കിലും ചെയ്യണമെന്ന് മനസ്സു പറയും’– മോദി പറഞ്ഞു.
സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി ആവശ്യമായ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും പ്രത്യേക വിമാനം തയാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. സിഖ് നേതാക്കളിൽനിന്നു ധാരാളം അറിവ് ലഭിച്ചിട്ടുണ്ടെന്നും ധാരാളം സിഖ് ഗുരുക്കന്മാരെ പിന്തുടരുന്നുണ്ടെന്നും മോദി വ്യക്തമാക്കി. സിഖ് നേതാക്കൾ തലപ്പാവും ഷാളും നൽകി പ്രധാനമന്ത്രിയെ ആദരിച്ചു. മോദി അവർക്കൊപ്പം ഉച്ച ഭക്ഷണവും കഴിച്ചു.
English Summary :"India Not Born In 1947": PM To Senior Sikh Leaders Ahead Of Punjab Polls