മണിപ്പുരില്‍ കോടീശ്വരന്മാരുടെ മത്സരം; ക്രിമിനല്‍ സ്ഥാനാര്‍ഥികള്‍ കൂടുതല്‍ ബിജെപിക്ക്
ഗുവാഹത്തി∙ മണിപ്പുരില്‍ ഫെബ്രുവരി 28-ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 38 മണ്ഡലങ്ങളില്‍ ആകെയുള്ള 173 സ്ഥാനാര്‍ഥികളില്‍ പകുതിയും | Manipur Assembly Elections 2022. മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News

ഗുവാഹത്തി∙ മണിപ്പുരില്‍ ഫെബ്രുവരി 28-ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 38 മണ്ഡലങ്ങളില്‍ ആകെയുള്ള 173 സ്ഥാനാര്‍ഥികളില്‍ പകുതിയും കോടീശ്വരന്മാര്‍. സ്ഥാനാര്‍ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങളുള്ളത്. കെയ്‌സംതോങ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സപം നിഷികാന്ത് സിങ് ആണ് 29 കോടി രൂപയുടെ ആസ്തിയുമായി ഒന്നാമത്. എന്‍സിപി സ്ഥാനാര്‍ഥി നിങ്‌തോജാം പോപ്പിലാല്‍ സിങ്ങിനാകട്ടെ സ്വത്തുവകകളൊന്നുമില്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
16 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. രണ്ടു പേര്‍ക്കെതിരെയുള്ളതു കൊലക്കേസാണ്. ആറുപേര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ് കൂടുതലും ക്രിമിനല്‍ കേസുകളുള്ളത്. ബിജെപിയുടെ പത്തു സ്ഥാനാര്‍ഥികള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ട്. 38 സീറ്റുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. നാല് വീതം ജെഡിയു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും രണ്ട് എന്‍പിപി സ്ഥാനാര്‍ഥികള്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്.
മണിപ്പുര്‍ ഇലക്‌ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നിവര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, സ്ഥാനാർഥികളിൽ 77 ശതമാനം പേരും ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസമുള്ളവരാണ്. 21 ശതമാനം പേര്‍ക്ക് 5-12 ക്ലാസ് ഇടയിലാണു വിദ്യാഭ്യാസം. ആദ്യഘട്ടത്തില്‍ 15 സ്ത്രീകള്‍ മാത്രമാണ് മത്സരരംഗത്തുള്ളത്.
English Summary:More than 50% of candidates in fray for Phase-1 Manipur polls are crorepatis