മാരാമൺ ∙ അപരവൽക്കരണം കുഴിച്ചു മൂടപ്പെടുമ്പോഴാണ് സ്വർഗരാജ്യം സാധ്യമാകുന്നതെന്നു മാർത്തോമ്മാ സേവികാ സംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ്. പരസ്പരം കൈകോർത്തിരുന്ന ചങ്ങാതിമാർ Abraham Mar Paulos, Maramon Convention, The 124th Maramon Convention, Kerala News, Pathanamthitta, Mar Thoma Evangelistic Association, Malankara Mar Thoma Syrian Church, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരാമൺ ∙ അപരവൽക്കരണം കുഴിച്ചു മൂടപ്പെടുമ്പോഴാണ് സ്വർഗരാജ്യം സാധ്യമാകുന്നതെന്നു മാർത്തോമ്മാ സേവികാ സംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ്. പരസ്പരം കൈകോർത്തിരുന്ന ചങ്ങാതിമാർ പരസ്പരം ആക്രോശിക്കുന്ന നിലപാടിലേക്കു സമൂഹം മാറുകയാണ്. സപ്ത സ്വരങ്ങൾ സംഗീതമാകുന്നതു പോലെ, സപ്ത നിറങ്ങൾ മഴവില്ലു തീർക്കും പോലെ, മനുഷ്യർക്കിടയിലെ വൈവിധ്യം മനോഹരമാകേണ്ട സ്ഥാനത്ത് നിറങ്ങളെയും സ്വരങ്ങളെയും വേർതിരിച്ച് ഓരോരുത്തരായി ഏറ്റെടുക്കുകയാണ്. വിദ്വേഷവും അപരവൽക്കരണവും നടക്കുന്നിടത്ത് നരകവൽക്കരണം നടക്കും. മാരാമൺ കൺവൻഷൻ പ്രഭാത യോഗത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

അപരിചിതരിൽ തന്നെത്തന്നെ കണ്ടെത്തണമെന്നാണ് അബ്രഹാമിന്റെ ജീവിതത്തിലൂടെ ബൈബിൾ നമ്മെ പഠിപ്പിക്കുന്നത്. അപരിചതരെ ചേർത്തു നിർത്തുന്നതിലൂടെ ഒരാൾ സ്വന്തം ആത്മാവിനെയാണ് കണ്ടെത്തുന്നത്. അപരന്റെ മുഖത്ത് ക്രിസ്തുവിന്റെ ഭാവം കണ്ടെത്താൻ നമുക്ക് കഴിയണം. അപരന്റെ വീണ്ടെടുപ്പിലും വിമോചനത്തിലുമാണ് സ്വർഗം നിലനിൽക്കുന്നത്. ദൈവിക ഭാവം അന്യം നിൽക്കുന്നിടത്താണ് അപരിചിതത്വം വളരുന്നത്. 

ADVERTISEMENT

വസ്ത്രത്തെ ചൊല്ലിപോലും നാം കലഹിക്കുമ്പോൾ സുരക്ഷിതമായി, മാന്യമായി വസ്ത്രം ധരിക്കുന്നതിന് പോലും നമുക്ക് സ്വാതന്ത്ര്യം ഇല്ലാതെ വരുന്നു. ഇത്തരം വിലക്ക് ഏതെല്ലാം മേഖലകളിലേക്കു വളരും? വിഭജനത്തിന്റെ വിഷം പിശാച് നമ്മിൽ കുത്തിവയ്ക്കുന്നതിനാലാണിത്. സാഹോദര്യത്തിന്റെ പുതിയ ഭാവം സ്വീകരിക്കലാണ് സഭയുടെ ദൗത്യം. അനുരഞ്ജനത്തിന്റെയും സമഭാവനയുടെയും കൊച്ചുതുരുത്തായി ഈ സഭയ്ക്കു തീർന്നു കൂടേ? 

ആതിഥേയത്വത്തിന്റെ ആത്മാവിനാൽ നിറഞ്ഞു കഴിയുമ്പോൾ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. വിദ്വേഷം സർപ്പവിഷം കണക്കെ പടരുമ്പോൾ ആതിഥേയത്വം ഊട്ടിയുറപ്പിക്കാൻ നമുക്ക് കഴിയണം. നമ്മൾ വിവിധ കാരണങ്ങളാൽ അപരിചിതരാവുകയാണ്. ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും ലിംഗത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ നാം അപരിചിതരാകുന്നു. മഴവിൽ സമൂഹം നമുക്ക് നഷ്ടമാകുന്നു.

ADVERTISEMENT

വൈവിധ്യങ്ങളെ കൂട്ടിച്ചേർത്ത് അപരത്വത്തെ കുഴിച്ചുമൂടുമ്പോഴാണ് യാഥാർഥ ദൈവരാജ്യം സമാഗതമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി റവ. ജിജി മാത്യൂസ് പൊതു പ്രസ്താവനകൾ നടത്തി. ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന അധ്യക്ഷൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പ്രാർഥനയ്ക്കു നേതൃ‍ത്വം നൽകി. 

English Summary: Maramon Convention: Message of  Dr. Abraham Mar Paulos