സ്വപ്നയുടെ സ്ഥാപനം; ലോഗോ പ്രകാശനം പിണറായി, ഉദ്ഘാടനം മണി: കെ.സുരേന്ദ്രൻ
കോഴിക്കോട് ∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലിക്കു ചേർന്ന തൊടുപുഴയിലെ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. . Surendran,Swapna Suresh, New Job for Swapna Suresh, RSS backed NGO ,The Highrange Rural Development Society (HRDS), Kerala Gold Smuggling, Manorama News, manorama Online, latest News.

കോഴിക്കോട് ∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലിക്കു ചേർന്ന തൊടുപുഴയിലെ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണിയാണ് സ്ഥാപനത്തിന്റെ തൊടുപുഴയിലെ ഓഫിസ് ഉദ്ഘാടനം നിർവഹിച്ചത്. സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം നേരത്തേ നിർവഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിപിഎം പ്രവർത്തകനാണ് ആ സ്ഥാപനം നടത്തുന്നത്. പിന്നെയെങ്ങനെയാണ് ബിജെപി ബന്ധമുണ്ടെന്ന് പാർട്ടി പത്രവും ചാനലും ആരോപിക്കുന്നതെന്ന് അറിയില്ല. എസ്എഫ്‌ഐയുടെ മുൻനേതാവാണ് സ്വപ്ന സുരേഷിന് ജോലി ശരിയാക്കി നൽകിയത്. ഓഫിസ് ഉദ്ഘാടനത്തിന്റെയും ലോഗോ പ്രകാശനത്തിന്റെയും ചിത്രങ്ങളും ഫെയ്ബുക് പേജിലൂടെ സുരേന്ദ്രൻ പുറത്തു വിട്ടു. ‘സ്വപ്ന സ്ഥാപനം’ ബിജെപി കമ്പനിയല്ല, സിപിഎം കമ്പനി. മാത്രമല്ല ഉന്നതരുടെ അനുഗ്രഹവും ആശീർവാദവും വാനോളമുണ്ടെന്നു ചിത്രങ്ങൾതന്നെ പറയുന്നുവെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ബോംബുണ്ടാക്കൽ സിപിഎമ്മിന്റെ പാർട്ടി പ്രവർത്തകർക്കും മന്ത്രിമാർക്കുമൊക്കെ സംവരണം ചെയ്യപ്പെട്ടിട്ടുള്ള പണിയാണ്, ബിജെപിക്കാർക്ക് ആ പണിയില്ല. ട്വന്റി20 പ്രവർത്തകനെ ക്രൂരമായി മർദിച്ച് കൊന്നത് സിപിഎമ്മാണ്. കേരളത്തിൽ ഭരണത്തകർച്ചയാണ്. പിണറായിക്ക് ആഭ്യന്തര വകുപ്പിൽ താൽപര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ടൂറിസവും കെ-റെയിലും പോലെ എന്തെങ്കിലും കിട്ടുന്ന കാര്യത്തിൽ മാത്രമാണ് താൽപര്യം. ഗവർണർ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതു കൊണ്ടാണ് പൊതുഭരണ സെക്രട്ടറി സ്ഥാനത്തുനിന്നു കെ.ആർ.ജ്യോതിലാലിനെ സർക്കാരിന് നീക്കേണ്ടി വന്നത്. ജ്യോതിലാലിനെ കൊണ്ട് ഗവർണർക്കെതിരെ കള്ളം പറയിപ്പിക്കാനാണ് പിണറായി ശ്രമിച്ചത്. ഗവർണർ ഭരണഘടനാപരമായ ഒരു കാര്യവും ലംഘിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
English Summary: Swapna Suresh Joins NGO; K. Surendran denies RSS-link Speculations