2017 ജനുവരി 28ന് പഞ്ചാബിലെ ഗോൾ ഡിഗ്ഗിയിൽ റാലിയിൽ സംസാരിക്കാൻ ഭഗവന്ത് മൻ രണ്ട് മണിക്കൂർ വൈകിയാണ് എത്തിയത്. റാലിയിൽ പങ്കെടുത്തവർക്ക് ഫ്ലയിങ് കിസ് നൽകിയായിരുന്നു തുടക്കം. അധികനേരം അതു തുടരാനായില്ല. അദ്ദേഹത്തിന്റെ തല നേരെ നിന്നില്ല. എന്തൊക്കെയോ പുലമ്പി, പൊടുന്നനെ താഴെ വീണു. ആരൊക്കെയോ തൂക്കിയെടുത്ത് കാറിൽകൊണ്ടാക്കി, അങ്ങനെ തടി രക്ഷപ്പെടുത്തി... Bhagwanth Mann

2017 ജനുവരി 28ന് പഞ്ചാബിലെ ഗോൾ ഡിഗ്ഗിയിൽ റാലിയിൽ സംസാരിക്കാൻ ഭഗവന്ത് മൻ രണ്ട് മണിക്കൂർ വൈകിയാണ് എത്തിയത്. റാലിയിൽ പങ്കെടുത്തവർക്ക് ഫ്ലയിങ് കിസ് നൽകിയായിരുന്നു തുടക്കം. അധികനേരം അതു തുടരാനായില്ല. അദ്ദേഹത്തിന്റെ തല നേരെ നിന്നില്ല. എന്തൊക്കെയോ പുലമ്പി, പൊടുന്നനെ താഴെ വീണു. ആരൊക്കെയോ തൂക്കിയെടുത്ത് കാറിൽകൊണ്ടാക്കി, അങ്ങനെ തടി രക്ഷപ്പെടുത്തി... Bhagwanth Mann

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2017 ജനുവരി 28ന് പഞ്ചാബിലെ ഗോൾ ഡിഗ്ഗിയിൽ റാലിയിൽ സംസാരിക്കാൻ ഭഗവന്ത് മൻ രണ്ട് മണിക്കൂർ വൈകിയാണ് എത്തിയത്. റാലിയിൽ പങ്കെടുത്തവർക്ക് ഫ്ലയിങ് കിസ് നൽകിയായിരുന്നു തുടക്കം. അധികനേരം അതു തുടരാനായില്ല. അദ്ദേഹത്തിന്റെ തല നേരെ നിന്നില്ല. എന്തൊക്കെയോ പുലമ്പി, പൊടുന്നനെ താഴെ വീണു. ആരൊക്കെയോ തൂക്കിയെടുത്ത് കാറിൽകൊണ്ടാക്കി, അങ്ങനെ തടി രക്ഷപ്പെടുത്തി... Bhagwanth Mann

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭഗവന്ത് മൻ എന്ന രാഷ്ട്രീയ നേതാവിലൂടെ പഞ്ചാബികളുടെ ജീവിത രീതി ഒരിക്കൽക്കൂടി ചർച്ചയാവുകയാണ്. 2014 മുതൽ പഞ്ചാബിലെ സംഗ്‌രൂർ മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്ന ഭഗവന്തിനെ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് ചർച്ചകൾ സജീവമാകുന്നത്. അത്ര വലിയ പേരും തലയെടുപ്പുമുള്ള ആളാണോ ഭഗവന്ത് മൻ? ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകാൻ കാരണം അദ്ദേഹത്തിന്റെ പേരോ, പെരുമയോ അല്ല, ജീവിത രീതിയും വിവാദങ്ങളുമാണ്! വിവാദങ്ങളുടെ ഭഗവന്തിനെ വിലയിരുത്തും മുൻപ് പഞ്ചാബ് സംസ്ഥാനത്തിന്റെ പ്രത്യേകത കൂടി മനസ്സിലാക്കേണ്ടതുണ്ട്.

സ്വന്തമായി പെഗ്, സ്യൂട്ട്, പാട്ട്...

ADVERTISEMENT

ഒരു പക്ഷേ, ഒരു നാടിന് സ്വന്തമായി ‘പെഗ്’ ഉള്ള സംസ്ഥാനം പഞ്ചാബ് ആകും. പട്യാല എന്ന പഴയ നാട്ടു രാജ്യത്തിന്റെ പേരിലാണ് ആ പെഗ്. പട്യാല പെഗ് എന്നാൽ ഒരു ഒന്ന്, ഒന്നര പെഗല്ല, അതുക്കും മേലെ. 2 ലാർജാണ് ഒരു പട്യാല പെഗിലുള്ളത്. കൃത്യമായി പറഞ്ഞാൽ 120 മില്ലി ലീറ്റർ വിസ്‌കിയുടെ അളവു കോലാണത്! പട്യാല പെഗിൽ വെള്ളമൊഴിക്കില്ലെന്നതാണ് നാട്ടുനടപ്പ്. പകരം ഐസ് ക്യൂബുകൾ ഇടും.

അമൃത്‌സറിലെ മദ്യഷോപ്പുകളിലൊന്ന്. ചിത്രം: AFP

ഐസ് ക്യൂബുകൾ ഇല്ലാതെയും പട്യാല പെഗ് അടിക്കാം- അതിന്റെ പേരാണ് പട്യാല ഓൺ ദ് റോക്ക്സ്! വൈകി എഴുന്നേൽക്കുന്ന പ്രകൃതമുള്ളവരാണ് പഞ്ചാബികൾ എന്ന് ചിലർ അടക്കം പറയാറുണ്ട്. അതിനു കുറ്റംപറയുന്നതും പട്യാല പെഗിനെയാണ്. 1900-1938 കാലഘട്ടത്തിൽ പട്യാല എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന മഹാരാജാ ഭൂപിന്ദർ സിങ്ങിന്റെ (പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിന്റെ മുത്തഛൻ) പേരിലാണ് പട്യാല പെഗ് അറിയപ്പെടുന്നത്.

പട്യാല പെഗിൽ മാത്രം ആ നാട് ഒതുങ്ങുന്നില്ല. പട്യാല സ്യൂട്ടുമുണ്ട്. പട്യാല പെഗിന്റെ വലിപ്പം പോലെ തന്നെയാണ് വനിതകൾ ധരിക്കുന്ന സൽവാർ കമ്മിസിന്റെയും വലുപ്പം - വലുപ്പം തെല്ലും കുറയില്ലല്ലോ? പഞ്ചാബികൾ പൊതുവേ പാട്ടും നൃത്തവും ഇഷ്ടപ്പെടുന്നു. താള നിബദ്ധമാണ് ഇവിടെ ജീവിതം. ജീവിത ചലനങ്ങളിലെ ചടുലത, ഭംഗ്ര നൃത്തം, നഗാഡ വാദ്യം... രാജ്യാന്തര തലത്തിൽ സ്വീകാര്യമായ ഇൻഡി-പോപ്പിലെ പഞ്ചാബി വേർഷൻ... ഇവയൊക്കെയും പഞ്ചാബിന്റെ താള മാഹാത്മ്യമല്ലേ വിളിച്ചു പറയുന്നത്.

നവ്‌ജ്യോത് സിങ് സിദ്ദു.

തമാശ ഏറെ ഇഷ്ടപ്പെടുന്നവരാണ് പഞ്ചാബികൾ. ഏറെ പ്രശസ്തമായ ‘സന്താ-ബന്താ ജോക്കുകൾ’ മാത്രം പോരേ അതിനു തെളിവായി! സന്താബന്താ തമാശകളിൽ സ്വന്തം അബദ്ധങ്ങളെപ്പോലും മറ്റുള്ളവരുടെ ചിരിക്ക് ഉദാരമായി വിട്ടുകൊടുക്കുകയാണ് അവർ. പഞ്ചാബി സമൂഹത്തിന്റെ തമാശയോടുള്ള ഇഷ്ടമാകാം അവിടെ സ്റ്റാൻഡ്അപ് കോമഡികൾ പറയുന്നവരുടെ എണ്ണവും കൂട്ടുന്നത്. ശ്രദ്ധിക്കപ്പെട്ടത് ക്രിക്കറ്റിലൂടെയാണെങ്കിലും നവജ്യോത് സിദ്ദുവിന്റെ പ്രസംഗവും കമന്ററികളും കേൾക്കാൻ ജനം കാതോർത്തിരിക്കും. അതായത്, ഓരോ സിഖുകാരന്റെയും മനസ്സിൽ ഒരു ഹാസ്യകലാകാരൻ ഒളിഞ്ഞു കിടപ്പുണ്ട്.

ADVERTISEMENT

ഭഗവന്ത് മൻ എന്ന ഹാസ്യതാരം

ഭഗവന്ത് മൻ എന്ന സ്‌കൂൾ വിദ്യാർഥിയും തമാശകളിലൂടെയാണ് പഞ്ചാബി സമൂഹത്തിനു മുന്നിലേക്ക് എത്തിയത്. സ്‌കൂൾ, കോളജ് തലങ്ങളിലെ മത്സരങ്ങളിൽ എന്നും ഭഗവന്തിനായിരുന്നു സമ്മാനങ്ങൾ. ആ ആത്മവിശ്വാസം മുതലാക്കിയാണ് പഞ്ചാബി ചാനലുകളിൽ സ്റ്റാൻഡ്അപ് കോമഡിയുമായി എത്തിയത്. അങ്ങനെയാണ് ഭഗവന്തിന് ജുഗ്നു (മിന്നാമിനുങ്ങ്) എന്ന പേര് ലഭിച്ചത്. സിനിമയിലും സീരിയലുകളും അഭിനയിച്ചിട്ടുമുണ്ട്.

ഭഗവന്ത് മൻ. ചിത്രം: ട്വിറ്റർ

2012ൽ പഞ്ചാബ് പീപ്പിൾസ് പാർട്ടി ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും എട്ടു നിലയിൽ പൊട്ടി. അഴിമതിക്ക് എതിരായ പോരാട്ടത്തിന്റെ പേരിലായിരുന്നു ഭഗവന്തിന്റെ പാർട്ടി പ്രവേശം. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി എഎപിയിലേക്ക് കൂടുമാറി. അങ്ങനെയാണ് സംഗ്‌രൂർ മണ്ഡലത്തിന്റെ നാഥനായത്. അതോടെ വിവാദങ്ങളും എത്തി.

സാധാരണക്കാരൻ മദ്യപിച്ചാൽ വിവാദമാകില്ല. എന്നാൽ, ലോക്‌സഭാംഗം കുടിച്ചാൽ അതൊരുപക്ഷേ വിവാദമായേക്കാം. ആരുമറിയാതെ 2 പെഗ് അടിക്കുന്നതിൽ തെറ്റുണ്ടാവില്ല. അതുപുറംലോകം അറിയുമ്പോഴാണ് വിവാദമാവുക. ഭഗവന്തിന്റെ കള്ളുകുടി പുറംലോകം അറിഞ്ഞു. അതുകൊണ്ടാണ് ഭഗവന്ത് മന്നിനെ ‘പെഗ്‌വന്ത്’ മൻ എന്നു പറഞ്ഞ് എതിരാളികൾ കളിയാക്കുന്നത്. പാർലമെന്റിൽ മദ്യപിച്ചെത്തിയും അദ്ദേഹം വിവാദത്തീയിൽ എണ്ണയൊഴിച്ചു.

ADVERTISEMENT

വിവാദങ്ങൾക്കെല്ലാം ആധാരം ഭഗവന്ത് മന്നിന്റെ കുടിയാണ്. ഇതേക്കുറിച്ച് ആദ്യം പ്രതികരിച്ചത് മുൻ എഎപി നേതാവ് യോഗേന്ദ്ര യാദവാണ്. യാദവ് എഎപിക്കാരനായിരുന്ന കാലത്തെ കഥയാണത്. ‘2014 ൽ പാർട്ടി എംപിമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. അതിൽ പങ്കെടുക്കാനെത്തിയ ഭഗവന്ത് മൻ തന്റെ തൊട്ടടുത്താണ് ഇരുന്നത്. മദ്യത്തിന്റെ ഗന്ധമായിരുന്നു അന്ന് അദ്ദേഹത്തിന്. പാർലമെന്റിലും മദ്യപിച്ചാണ് എത്തുന്നതെന്ന് സഹ എംപിമാർ പറയാറുണ്ട്. ഇക്കാര്യം പാർട്ടി നേതാവ് കേജ്‌രിവാളിനോടു പറഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല’.

ഭഗവന്ത് മൻ പ്രചാരണത്തിനിടെ. ചിത്രം: ട്വിറ്റർ

കോൺഗ്രസ് നേതാവായിരുന്ന മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണ് ഭഗവന്തിന്റെ മദ്യശീലത്തെ കുറിച്ചു പിന്നീടു പ്രതികരിച്ചത്. പാർലമെന്റിൽ മദ്യപിച്ചെത്തിയ ഭഗവന്ത്, പഞ്ചാബിന്റെ പ്രതിഛായയ്ക്കാണ് മങ്ങലേൽപ്പിക്കുന്നത് എന്നായിരുന്നു അമരീന്ദറിന്റെ പ്രതികരണം. താനും മദ്യം ഉപയോഗിക്കാറുണ്ടെന്നും എന്നാൽ, മദ്യപിച്ച് പാർലമെന്റിലേക്ക് പോകാറില്ലെന്നും അമരീന്ദർ കൂട്ടിച്ചേർത്തു.

ഭഗവന്തിന്റെ മദ്യപാനത്തിനെതിരെ, എഎപി എംപിയായിരുന്ന ഹരീന്ദർ സിങ് ഖൽസ രേഖാമൂലം ലോക്‌സഭാ സ്പീക്കർക്കു പരാതി നൽകിയിട്ടുണ്ട്. ഭഗവന്തിന്റെ തൊട്ടടുത്ത സീറ്റിൽ ഇരുത്തി തന്നെ പീഡിപ്പിക്കരുതെന്നായിരുന്നു കത്തിൽ. പ്രാർഥിച്ചിട്ട് പാർലമെന്റിൽ എത്തിച്ചേരുന്ന തനിക്ക് മദ്യത്തിന്റെ ഗന്ധം അസഹനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി (2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച 4 എഎപി എംപിമാരിൽ ഒരാളായിരുന്ന ഖൽസയെ പിന്നീട് പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. അതിനു ശേഷമാണ് ഭഗവന്തിന് എതിരെ കത്തു നൽകിയത്). 2016ൽ മറ്റു മൂന്ന് എംപിമാർ കത്തു നൽകി. പാർലമെന്റ് സുരക്ഷയുമായി ബന്ധപ്പെട്ട നടപടി നേരിട്ടിരുന്ന ഘട്ടത്തിലാണ് ഈ കത്ത്. മദ്യപാന ശീലം പൂർണമായും ഒഴിവാക്കിയെന്ന ഉറപ്പ് ലഭിച്ചതിനു ശേഷമാണ് ഭഗവന്തിനെ പാർലമെന്റിലേക്ക് പ്രവേശിപ്പിക്കാവൂ എന്നായിരുന്നു അവരുടെ അപേക്ഷ.

ശവസംസ്‌കാരച്ചടങ്ങിലും കുടിച്ച്...

2016 നവംബറിലായിരുന്നു സംഭവം. ഓസ്‌ട്രേലിലയിൽ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിലാണ് ഭഗവന്ത് മദ്യപിച്ച് എത്തിയത്. ആ കുടുംബം നിർബന്ധിച്ചു ഭഗവന്തിനെ മടക്കിയയച്ചു.

ഭഗവന്ത് മൻ. ചിത്രം: ട്വിറ്റർ

ഗുരുദ്വാരയിലും കുടിച്ച്...

ഫരീദ്‌കോട്ടിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി അമൃത്‌സറിലെ ഗുരുദ്വാരയിൽ 2015 ഒക്ടോബറിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഭഗവന്ത് മദ്യപിച്ച് എത്തിയത്. ഗുരുദ്വാരയുടെ മുഖ്യാധികാരി ഭഗവന്തിനെ പിടിച്ചു പുറത്താക്കി. ഇത‌് ആം ആദ്മി പാർട്ടിക്കും വലിയ നാണക്കേടുണ്ടാക്കി. ഭഗവന്തിന്റെ കുടിയെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പാർട്ടി ഉന്നതതല സമിതി പക്ഷേ, അദ്ദേഹത്തിനു നല്ല സർട്ടിഫിക്കറ്റ് നൽകി പ്രോത്സാഹിപ്പിച്ചു.

വീണു പോയ ‘പെഗ്‌വന്ത്’

2017 ജനുവരി 28ന് പഞ്ചാബിലെ ഗോൾ ഡിഗ്ഗിയിൽ റാലിയിൽ സംസാരിക്കാൻ ഭഗവന്ത് മൻ രണ്ട് മണിക്കൂർ വൈകിയാണ് എത്തിയത്. റാലിയിൽ പങ്കെടുത്തവർക്ക് ഫ്ലയിങ് കിസ് നൽകിയായിരുന്നു തുടക്കം. അധികനേരം അതു തുടരാനായില്ല. അദ്ദേഹത്തിന്റെ തല നേരെ നിന്നില്ല. എന്തൊക്കെയോ പുലമ്പി, പൊടുന്നനെ താഴെ വീണു. ആരൊക്കെയോ തൂക്കിയെടുത്ത് കാറിൽകൊണ്ടാക്കി, അങ്ങനെ തടി രക്ഷപ്പെടുത്തി.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻ എഎപി നേതാവും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു: എഎപിയുടെ താര പ്രചാരകനായ ഭഗവന്ത് കുടിച്ച് കൂത്താടി നടക്കുന്നു. ഡൽഹിയിൽ എഎപി സർക്കാർ മദ്യക്കടകൾ യഥേഷ്ടം തുറക്കാൻ അനുമതി നൽകുന്നു. ‘ലഹരി മുക്ത പഞ്ചാബ്’ എന്ന പാർട്ടി മുദ്രാവാക്യത്തിൽ എന്ത് ആത്മാർഥതയാണുള്ളത് ?

ഭഗവന്ത് മന്നിനൊപ്പം അരവിന്ദ് കേജ്‌രിവാൾ. ചിത്രം: ട്വിറ്റർ

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭഗവന്തിനെതിരെ എതിരാളികൾ ഉയർത്തിയിരുന്നത് അദ്ദേഹത്തിന്റെ മദ്യപാന ശീലമായിരുന്നു. ഇനി ഭഗവന്ത് കുടിക്കില്ലെന്ന് എഎപി കൺവീനർ അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു. പഞ്ചാബിനു വേണ്ടിയാണ് ഈ ത്യാഗമെന്നും പറഞ്ഞു. അതു വെറും പ്രഖ്യാപനം മാത്രമായിരുന്നുവെന്ന് ഭഗവന്തിന്റെ പിൽക്കാല ചെയ്തികൾ തെളിയിച്ചു. അധികമായാൽ അമൃതും വിഷമെന്ന പഴമൊഴി പഞ്ചാബിയിൽ ഉണ്ടാകില്ല; അല്ലെങ്കിൽ ഭഗവന്തിന് അത് അറിയില്ലായിരിക്കാം.

മറ്റ് വിവാദങ്ങളിലൂടെ...

വിവാദം 1

തമാശക്കാരനെ ജയിപ്പിച്ച സംഗ്‌രൂരിലെ വോട്ടർമാരെ പഴിച്ചായിരുന്നു കോൺഗ്രസ്, അകാലി നേതാക്കൾ വിവാദങ്ങൾക്കു തുടക്കമിട്ടത്. ലോക്സഭയിൽ ഭഗവന്ത് നടത്തിയ പ്രസംഗങ്ങളെ അവർ വിമർശിച്ചു. ഭഗവന്തിനെ കോമാളിയാക്കി. പക്ഷേ, 2.11 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു 2014ൽ ഭഗവന്ത് നേടിയത്.

വിവാദം 2

സിഖ് സമുദായ അംഗമെങ്കിലും 2014 തിരഞ്ഞെടുപ്പ് ജയിക്കും വരെ ഭഗവന്ത് ടർബൻ ധരിച്ചിരുന്നില്ല. പിന്നീട് എപ്പോഴോ ആണ് അതു ധരിച്ചു തുടങ്ങിയത്. അതും വിവാദമായി. സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷിയായ ഭഗത്‌സിങ്ങ് ധരിക്കുംപോലെയാണ് താൻ ടർബൻ ധരിക്കുന്നതെന്ന് പറഞ്ഞ് വെടിപൊട്ടിച്ചത് ഭഗവന്ത് തന്നെയായിരുന്നു. അതു ഭഗവന്തിന്റെ തട്ടിപ്പെന്നായിരുന്നു ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായി പറഞ്ഞത്.

ധീരതയുടെ പ്രതീകമായ ഭഗത്‌സിങ്ങിന്റെ പേരു പറഞ്ഞാൽ വോട്ടു കിട്ടുമെന്ന കരുതിയാണിതെന്നും അവർ പരിഹസിച്ചു. ഒരു ചാറ്റ് ഷോയിൽ ഭഗവന്ത് പറഞ്ഞതിങ്ങനെ: സിഖുകാരെ പോലെയല്ല ഞാൻ ടർബൻ കെട്ടുന്നത്. പകരം ഭഗത്‌സിങ്ങിനെപ്പോലെയാണ് തലപ്പാവ് ധരിക്കുന്നത്. അത്തരം തലപ്പാവ് ധരിക്കുമ്പോൾ എന്റെ കർത്തവ്യങ്ങളെ കുറിച്ച് എനിക്ക് ഓർമവരുന്നു, ഭഗത്‌സിങ്ങിനെപ്പോലെ.. !

വിവാദം 3

ലോക്‌സഭാംഗമായതിന്റെ പിറ്റേ വർഷമാണ് ഭാര്യ ഇന്ദർജീത് കൗറുമായി ഭഗവന്ത് വേർപിരിഞ്ഞത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു ഇന്ദർജീത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, ഇന്ദർജീത്തിന്റെ കവിളിൽ ഭഗവന്ത് നൽകിയ മുത്തവും പത്രങ്ങൾ ആഘോഷിച്ചു. രാഷ്ട്രീയ നേതാക്കൾ വിവാഹമോചനം നേടുന്നത് ആദ്യമായല്ല. നല്ലൊരു പഞ്ചാബിനുവേണ്ടി ഭാര്യയെ ഉപേക്ഷിക്കുന്നുവെന്നാണ് ഭഗവന്ത് പറഞ്ഞത്. തന്റെ വിവാഹമോചനം ഇനി തന്റെ സ്വകാര്യവിഷയമല്ല, നാടിന്റെ വിഷയമാണെന്ന അഭിപ്രായത്തിലൂടെയാണ് ഇതും വിവാദമായത്. കലിഫോർണിയയിൽ താമസിക്കുന്ന ഇന്ദർജിത്തിനൊപ്പമാണ് മക്കൾ രണ്ടുപേരും. വിവാഹമോചനത്തിനു പ്രധാന കാരണമായി പറയുന്നതും ഭഗവന്തിന്റെ മദ്യപാനമാണ്.

വിവാദം 4

എംപിയായ ഭഗവന്ത് സ്വന്തം കാറോടിച്ച് പാർലമെന്റിലേക്ക് എത്തുന്നത് ഫെയ്സ്ബുക്കിൽ ലൈവ് ആക്കിയതാണ് മറ്റൊരു വിവാദം. സ്വന്തം കാറിൽ വരുന്നതിൽ തെറ്റില്ല. പക്ഷെ, അതു വിഡിയോയിൽ ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ ലൈവാക്കിയതായിരുന്നു തെറ്റ്. സുരക്ഷാ വീഴ്ചയെന്ന് ആരോപണമുയർന്നു. നടപടിക്കൊരുങ്ങി അന്നത്തെ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ. ലൈവ് വിഡിയോ ചെയ്യുന്നത് സുരക്ഷാ വീഴ്ചയെന്ന് അറിയില്ലെന്നും പറ്റിപ്പോയ തെറ്റിന് നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നും പറഞ്ഞായിരുന്നു ഈ വിവാദത്തിൽനിന്ന് ഭഗവന്ത് തടിയൂരിയത്.

ലോക്സഭയിലെ പ്രസംഗങ്ങളിലെ ചില ഭഗവന്ത് തമാശകൾ:

ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ള ഒരു കുടുംബത്തിന്റെ ചെലവിന് പ്രതിദിനം 26 രൂപ മതിയെന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായത്തോട് ഭഗവന്ത് മൻ പ്രതികരിച്ചതിങ്ങനെ: പാർലമെന്റ് കന്റീനിലെ ഭക്ഷണത്തിനു വില വളരെ കുറവാണ്. 15-20 രൂപയ്ക്ക് 3–4 പേർക്ക് നന്നായി ഭക്ഷണം കഴിക്കാം. കന്റീനിലെ വില വച്ചിട്ടാണോ 26 രൂപയ്ക്ക് ജീവിക്കാമെന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിന്റെ ആഡംബരത്തെ കുറിച്ച്: പഞ്ചാബ് മുഖ്യമന്ത്രിയുടെ ശമ്പളം 12 ലക്ഷം രൂപയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന മുഖ്യമന്ത്രിയാകും അദ്ദേഹം. 54 കാറുകളുടെ വലിയ വാഹന വ്യൂഹത്തിന്റെ അകമ്പടിയിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. അത്രയും വാഹനങ്ങൾ അകമ്പടിയായി പോകുന്ന മറ്റൊരു മുഖ്യമന്ത്രി ഭാരതഭൂവിൽ ഉണ്ടാകില്ല.

ബ്രസീൽ, നേപ്പാൾ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നാണ് മോദി ഇന്ത്യയെ കുറിച്ചു സംസാരിക്കുന്നത്. അദ്ദേഹം ഇന്ത്യയിൽ നിന്ന് ഇന്നാടിനെ കുറിച്ചു സംസാരിച്ചിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേര സൈലന്റ് മോഡിലാണെന്ന് മോദിക്കറിയാമോ... മൗനിയെന്ന് നിങ്ങൾ കളിയാക്കിയ മൻമോഹൻ സിങ്ങിനേക്കാളും സൈലന്റല്ലേ മോദി?

English Summary: The Controversial Political Story of AAP Chief Ministerial Candidate Bhagwanth Mann